കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » നയന്‍സിനായി ശുപാര്‍ശ ചെയ്തിട്ടില്ല: പ്രഭുദേവ (Prabhudeva says that he did not recommend Nayanthara as heroine!)
മുഖാമുഖം
Feedback Print Bookmark and Share
 
PRO
നയന്‍താരയെ അഭിനയിപ്പിക്കണം എന്ന് പറഞ്ഞ്‌ താന്‍ ബോളിവുഡിലെ സംവിധായകരോടോ താരങ്ങളോടോ നിര്‍മാതാക്കളോടോ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സംവിധായകനും നടനുമായ പ്രഭുദേവ. പ്രഭുദേവ സംവിധാനം ചെയ്യാനിരിക്കുന്ന സല്‍മാന്‍ ഖാന്‍ സിനിമയില്‍ ഖാന്റെ നായികയായി നയന്‍താരയെ പ്രഭുദേവ ശുപാര്‍ശ ചെയ്തുവെന്നും എന്നാല്‍ നയന്റെ കൂടെ അഭിനയിക്കാന്‍ താന്‍ ഒരുക്കമല്ല എന്ന് ഖാന്‍ പറഞ്ഞുവെന്നുമാണ്‌ ബോളിവുഡ്‌ പിന്നാമ്പുറ വര്‍ത്തമാനം. ഇത്‌ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയപ്പോഴാണ്‌ വിശദീകരണവുമായി പ്രഭുദേവ എത്തിയിരിക്കുന്നത്‌.

"സല്‍മാനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്ത വാണ്ടഡ്‌ എന്ന ഹിന്ദിചിത്രം വന്‍ ഹിറ്റായതിനാല്‍ ബോളിവുഡില്‍ വീണ്ടുമൊരു സിനിമ ചെയ്യുക എന്ന കാര്യം എനിക്ക്‌ ദുഷ്കരമല്ല. എന്നാല്‍ അതിനൊരു കഥ വേണ്ടേ? കഥ ഇനിയും ശരിയായിട്ടില്ല. അടുത്ത സിനിമയിലും സല്‍മാന്‍ ഖാനെയാണ്‌ ഞാന്‍ നായകനാക്കി നിശ്ചയിച്ചിരിക്കുന്നത്‌. എന്നാല്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ ഖാന്‍."

"ഹിന്ദിയില്‍ നയന്‍താരയെ അഭിനയിപ്പിക്കാന്‍ സംവിധായകരോടും താരങ്ങളോടും നിര്‍മാതാക്കളോടും ഞാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്‌. ഇതില്‍ ഒട്ടും സത്യമില്ല. തമിഴില്‍ ഞാനൊരു പുതിയ പ്രൊജക്റ്റ്‌ ചെയ്യുന്നുണ്ട്‌, ജയം രവിയെ വച്ചൊരു സിനിമ. ഇതിലും ഞാന്‍ നയന്‍താരയെ ശുപാര്‍ശ ചെയ്തിട്ടില്ല. ആരെ നായികയാക്കണം എന്ന കാര്യം ആലോചിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഇതൊക്കെയാണ്‌ സത്യമെന്നിരിക്കേ, നയന്‍താരയ്ക്ക്‌ വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്തു എന്ന് എഴുതിപ്പിടിപ്പിക്കുന്നത്‌ ധാര്‍മ്മികതയ്ക്ക്‌ നിരക്കുന്നതല്ല" - പ്രഭുദേവ പറയുന്നു.

ഇതിനിടെ നയന്‍സ്‌ - പ്രഭുദേവ പ്രണയം പൂര്‍വാധികം ശക്തിയില്‍ തുടരുകയാണ്‌. പ്രഭുദേവയാണ്‌ തന്റെ ജീവിതത്തില്‍ എല്ലാമെന്ന് നയന്‍സ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രഭുദേവയുടെ രണ്ടാം ഭാര്യയായി ആദ്യഭാര്യ റംലത്തിനൊപ്പം ഒരേ വീട്ടില്‍ കഴിയാന്‍ ഒരുക്കമാണെന്ന് നയന്‍സ്‌ പറഞ്ഞതായും കോടമ്പാക്കം വൃത്തങ്ങള്‍ പറയുന്നു. പ്രഭുദേവയെ ആകര്‍ഷിച്ച്‌ തന്റെ വലയില്‍ ആക്കിയിരിക്കുന്നതിനാല്‍ 'നയന്‍താരയുടെ ഉടുമ്പുപിടിത്തം’ എന്നൊരു പ്രയോഗം തമിഴ്‌ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.

ബോളിവുഡില്‍ പ്രഭുദേവ പച്ച പിടിച്ചപ്പോഴാണ്‌ നയന്‍താരയ്ക്ക്‌ പ്രഭുദേവയോട്‌ പ്രണയം തുടങ്ങുന്നതെന്നാണ്‌ റംലത്തിന്റെ അഭ്യുദയകാംക്ഷികള്‍ പ്രചരിപ്പിക്കുന്നത്‌. ബോളിവുഡിലേക്ക്‌ കയറാനുള്ള ഏണിയായിട്ടാണ്‌ പ്രഭുദേവയെ നയന്‍താര കാണുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ബോളിവുഡില്‍ എത്തിപ്പെട്ടാല്‍ പ്രഭുദേവയെ നയന്‍സ്‌ വലിച്ചെറിയുമെന്നും അവര്‍ കരുതുന്നു. വേണ്ട സ്ഥാനങ്ങളില്‍ എത്തിപ്പെട്ടപ്പോള്‍ കാമുകന്മാരെ കയ്യൊഴിഞ്ഞ സംഭവങ്ങള്‍ നയന്‍താരയുടെ ജീവിതത്തില്‍ സാധാരണമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, നയന്താര, സല്മാന് ഖാന്, ബോളിവുഡ്, റംലത്ത്, പ്രഭുദേവ, പ്രണയം, തമിഴ്, സിനിമ