കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » കമലഹാസന്റെ ‘ചിന്ന ചിന്ന ആശൈ’! (Kamal Hasan has got a small wish!)
മുഖാമുഖം
Feedback Print Bookmark and Share
 
Kamal Hasan
PRO
PRO
ഓര്‍മയില്ലേ എണ്‍‌പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ‘സാഗരസംഗമം’ എന്ന സിനിമ? കമലാഹാസനും ജയപ്രദയും എസ്‌പി ഷൈലജയും തകര്‍ത്തഭിനയിച്ച ഈ സിനിമ ദക്ഷിണേന്ത്യ മുഴുവന്‍ ഹിറ്റായ പണം‌വാരിപ്പടങ്ങളില്‍ ഒന്നായിരുന്നു. ‘ചിലങ്കൈ ഒലി’ എന്ന തമിഴ് സിനിമ മൊഴിമാറ്റിയാണ് സാഗരസംഗമമായി കേരളക്കരയില്‍ എത്തിയത്. ശാസ്ത്രീയനൃത്തത്തിന് പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള ഈ സിനിമ സംവിധാനം ചെയ്തത് കെ വിശ്വനാഥ് ആയിരുന്നു

ബാലകൃഷ്നനെന്ന ശാസ്ത്രീയനര്‍ത്തകനെയാണ് കമലിതില്‍ (ബാലകൃഷ്ണന്‍) അവതരിപ്പിക്കുന്നത്. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന കമലിനെ സഹായിക്കുന്ന ധനാഢ്യയായ അര്‍ച്ചനയായി (ജയപ്രദ) അഭിനയിക്കുന്നു. ഇരുവരുടെയും ബന്ധം പ്രണയത്തില്‍ കലാശിക്കുന്നതോടെ ജയപ്രദയുടെ ഭര്‍ത്താവ് രംഗത്തെത്തുന്നതും ജയപ്രദയുടെയും ഭര്‍ത്താവിന്റെയും നന്മയ്ക്കായി കമല്‍ ഒഴിഞ്ഞുകൊടുക്കുന്നതും കണ്ണീരോടെയാണ് പ്രേക്ഷകര്‍ കണ്ടത്.

കാലം കടന്ന് പോകെ, കമല്‍ മുഴുക്കുടിയനാവുകയും രോഗിയാവുകയും ചെയ്യുന്നു. കമലിന് ചികിത്സ നല്‍‌കി പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന അര്‍ച്ചന സ്വന്തം മകളെ (എസ്‌പി ശൈലജ) കമലിന് കീഴില്‍ നൃത്തം പഠിപ്പിക്കാനായി അയയ്ക്കുന്നു. തന്റെ പഴയ കാമുകിയുടെ മകളാണ് അര്‍ച്ചന എന്നറിയാതെ ബാലകൃഷ്ണന്‍ അവളെ നൃത്തം അഭ്യസിപ്പിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സാഗരസംഗമത്തിന്റെ കഥ.

ഇത്രയും എഴുതാന്‍ കാരണം കമലിന്റെ പുതിയ ആശയെ പറ്റി കേട്ടതിനാലാണ്. സാഗരസംഗമം ഇനിയൊരിക്കല്‍ കൂടി സിനിമയാവണമെന്നും അതില്‍ തനിക്ക് നായകനാവണം എന്നുമാണ് കമലെന്ന 55 വയസുകാരന്റെ ആഗ്രഹം. തന്റെ ‘ചിന്ന ചിന്ന ആശ’യെ പറ്റി കമലാഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

“എന്നെ ഒരു നര്‍ത്തകനാക്കാനായിരുന്നു അമ്മയ്ക്കിഷ്ടം. ഭരതനാട്യം അതിനാലാണ് ഞാന്‍ അഭ്യസിച്ചത്. എന്നാല്‍ അച്ഛനാവട്ടെ, എന്നെ മോഡേണ്‍ രീതിയില്‍ വളര്‍ത്താനാണ് ആഗ്രഹിച്ചത്. രണ്ടുപേരുടെയും ആഗ്രഹങ്ങളെ ഞാന്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ അത് കാണാനായി അവരിരുവരും ഭൂമിയിലില്ല. അമ്മയെ ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന് സാഗരസംഗമം സിനിമയില്‍ ഉണ്ടായിരുന്നു. ആ സിനിമയില്‍ ഞാന്‍ ഭരതനാട്യം ആടുന്നത് കാണാന്‍ അമ്മയുണ്ടായില്ല. സാഗരസംഗമത്തിലെ നൃത്തരംഗങ്ങള്‍ കാണുമ്പോഴൊക്കെ ഞാന്‍ അമ്മയെ ഓര്‍ക്കും.”

“വളരെ നല്ലൊരു സിനിമയാണ് സാഗരസംഗമം. ഇത് വീണ്ടും സിനിമയാക്കാന്‍ ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ നായകനായി അഭിനയിക്കാന്‍ ഞാന്‍ റെഡി. എനിക്ക് 55 വയസായെന്ന കാര്യം വിട്ടേക്കൂ. കാരണം വയസിനേക്കാള്‍ പ്രാധാന്യം കഴിവിനുണ്ട്. പഴയ പോലെത്തന്നെ ആ നര്‍ത്തകനെ അവതരിപ്പിക്കാന്‍ എനിക്കാകും” - കമല്‍ പറഞ്ഞു.

സാഗരസംഗമം റീമേക്ക് ചെയ്യാന്‍ ആരെങ്കിലും വരുമോയെന്നും പഴയ വേഗതയോടെ നൃത്തരംഗങ്ങള്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കമലിനാകുമോയെന്നും കാലം തെളിയിക്കട്ടെ. എന്തായാലും കമലിന്റെ ഈ ചെറിയ ആശ നിറവേറട്ടെ എന്ന് നമുക്ക് ആശംസിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സാഹരസംഗമം, കമല്, കമലാഹാസന്, ജയപ്രദ, നൃത്തം