കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ശ്രീലങ്കന്‍ ചിത്രത്തില്‍ അഭിനയിക്കില്ല: സൂര്യ (Suriya is "shocked")
മുഖാമുഖം
Feedback Print Bookmark and Share
 
PRO
തമിഴിലെ യുവ സൂപ്പര്‍താരം സൂര്യ ഒരു ശ്രീലങ്കന്‍ ചിത്രത്തില്‍ നായകനാകുന്നു എന്നത് അടുത്തകാലത്ത് ഏറെ പ്രചരിച്ച ഒരു വാര്‍ത്തയാണ്. എന്നാല്‍ ഈ വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അങ്ങനെയൊരു ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും സൂര്യ വ്യക്തമാക്കി.

“ശ്രീലങ്കന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഞാന്‍ കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്തയില്‍ സത്യമില്ല. ഹരി സംവിധാനം ചെയ്യുന്ന സിങ്കം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചു വരികയാണ്. രാം ഗോപാല്‍ വര്‍മയുടെ ഹിന്ദി ചിത്രം ‘രക്തചരിത്ര’യും എ ആര്‍ മുരുഗദോസിന്‍റെ സിനിമയുമാണ് എന്‍റെ അടുത്ത പ്രൊജക്ടുകള്‍. മുരുഗദോസ് ചിത്രം നിര്‍മ്മിക്കുന്നത് ഉദയാനിധി സ്റ്റാലിനാണ്. ലങ്കന്‍ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണ്” - സൂര്യ അറിയിച്ചു.

സിംഹള സംവിധായകനായ സുരേഷ് കുമാരസിംഗെയുടെ ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം സിമ്രാന്‍ അഭിനയിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

സൂര്യ ശ്രീലങ്കന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിന് ശേഷം ചില തമിഴ് സംഘടനകള്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് സൂര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വാര്‍ത്തയോട് പ്രതികരിക്കാന്‍ സൂര്യ തയ്യാറായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സൂര്യ, ലങ്ക, മണിരത്നം, രവി ദ്രോണര്, എ ആര് മുരുഗദോസ്, രാം ഗോപാല് വര്മ