കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » കാവ്യാമാധവന്റെ ഭര്‍തൃസഹോദരന്‍ പ്രതികരിക്കുന്നു! (Kavya divorce case, Nishal's brother responds!)
മുഖാമുഖം
Feedback Print Bookmark and Share
 
Kavya Madhava
PRO
PRO
ഭര്‍ത്താവ് നിശാലിനോടൊപ്പം കുവൈറ്റില്‍ സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന കാവ്യ വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലും വേദനയും ഉണ്ടാക്കിയെന്ന് കാവ്യയുടെ ഭര്‍തൃസഹോദരന്‍ ഡോക്‌ടര്‍ ദീപക്. ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ കാവ്യാ - നിശാല്‍ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് നിശാലിന്റെ ബന്ധുക്കളിലൊരാള്‍ പ്രതികരിക്കുന്നത്. ഒരു പ്രമുഖ മലയാള പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപക് മനസ് തുറന്നത്.

“നിശാലും അച്ഛനുമമ്മയുമൊക്കെ കുവൈത്തില്‍ സ്‌ഥിരതാമസമാണ്‌. പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സിനിമാ റീലിസിംഗുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു മടങ്ങുമ്പോള്‍ കാവ്യയുടെ കൈവശം മടക്കടിക്കറ്റുമുണ്ടായിരുന്നു. എന്നാല്‍ കാവ്യ തിരിച്ചെത്തിയില്ല. കുവൈത്തില്‍ സന്തോഷവതിയായിരുന്ന കാവ്യ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പിന്നീട്‌ അറിയാന്‍ കഴിഞ്ഞത്. ഞങ്ങളുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ മുഴുവന്‍ വാസ്‌തവവിരുദ്ധമാണ്. ഈ കഥകള്‍ ഞങ്ങളെ എറെ വേദനിപ്പിക്കുന്നു.”

“കാവ്യയും നിശാലും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചു നടത്തിയതാണ്‌. നിശ്ചയം കഴിഞ്ഞ്‌ ആറുമാസത്തിനു ശേഷമാണു വിവാഹം നടത്തിയത്‌. ആ സമയത്തൊന്നും ഇല്ലാതിരുന്ന അപഖ്യാതിയാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. നിഷാലിനു ജോലിയില്ലെന്നും കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നുമുള്ള ചില മാധ്യമവാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണ്‌. ഞങ്ങളുടെ അച്ഛന്‍ ദീര്‍ഘകാലമായി കുവൈത്തില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറാണ്‌.”

“ഞങ്ങളുടെ കുടുംബം 34 വര്‍ഷമായി കുവൈറ്റില്‍ സ്‌ഥിരതാമസമാണ്‌. അമേരിക്കയില്‍നിന്നാണ് നിശാല്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ ന്യൂയോര്‍ക്കിലെ പ്രമുഖ ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണു കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ജോലിയായത്‌. ഇപ്പോള്‍ നിശാല്‍ ഇവിടെ കമ്പ്യൂട്ടര്‍ എന്‍ജിനീയറും ടെക്‌നിക്കല്‍ അഡ്വൈസറുമാണ്‌. ഇതിനിടെ, ഭാര്യ ഗോപികചന്ദ്രയ്‌ക്കും മകള്‍ക്കുമൊപ്പം ഖത്തറില്‍ താമസിക്കുന്ന ഞാന്‍ വിവാഹമോചിതനായെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നെയത് ഏറെ വേദനിപ്പിച്ചു” - ഖത്തറില്‍ നാസീം-ആല്‍-റബിഹ്‌ എന്ന ആശുപത്രിയില്‍ ഡോക്‌ടറായ ദീപക്‌ വെളിപ്പെടുത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാവ്യ, കാവ്യാ, മാധ്യവന്, കാവ്യാമാധവന്, നിശാല്, നിഷാല്, വിവാഹമോചനം