കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » കേരളാ കഫെ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല: രഞ്ജിത് ('Kerala Cafe' not to show in fest: Renjith)
മുഖാമുഖം
Feedback Print Bookmark and Share
 
PRO
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മലയാള ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം വിവാദം ഉയരുന്നു. ചലച്ചിത്രമേളയില്‍ ‘കേരളാ കഫെ’ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ രഞ്ജിത് അറിയിച്ചു. തന്‍റെ സിനിമ പ്രദര്‍ശിപ്പിക്കേണ്ട വിഭാഗത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് രഞ്ജിത് ചലച്ചിത്രോത്സവം ബഹിഷ്കരിക്കുന്നത്.

കേരളാ കഫെ മത്സര വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ്. കേരളത്തില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന സിനിമയാണ് കേരളാ കഫെ. ഇനി അത് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. അതിനാല്‍ ചലച്ചിത്രമേളയില്‍ കേരളാ കഫെ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ് - രഞ്ജിത് പറഞ്ഞു.

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സൂഫി പറഞ്ഞ കഥ, മധ്യവേനല്‍ എന്നീ സിനിമകളോടൊപ്പം മത്സരവിഭാഗത്തിലായിരുന്നു കേരളാ കഫെ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. എന്‍റെ ചിത്രത്തെ ഒഴിവാക്കിയത് ചിലരുടെ പ്രത്യേക താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനാണ്. ഡല്‍ഹിയും തിരുവനന്തപുരവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത് - രഞ്ജിത് തുറന്നടിച്ചു.
PRO


ഇന്ത്യന്‍ പനോരമയില്‍ മലയാള സിനിമകളെ അവഗണിച്ചു എന്ന പരാതി നിലനില്‍ക്കെയാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെതിരെ രഞ്ജിത് രംഗത്തെത്തിയിരിക്കുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്‌ത പഴശ്ശിരാജ മേളയില്‍ ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. പ്രിയനന്ദനന്‍റെ സൂഫി പറഞ്ഞ കഥ, മധു കൈതപ്രത്തിന്‍റെ മധ്യവേനല്‍ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍.

കേരള കഫെ, ടി വി ചന്ദ്രന്‍റെ ഭൂമി മലയാളം, ശ്യാമപ്രസാദിന്‍റെ ഋതു, എം പി സുകുമാരന്‍ നായരുടെ രാമാനം, ജോഷി മാത്യുവിന്‍റെ പത്താം നിലയിലെ തീവണ്ടി, രാജീവ് നാഥിന്‍റെ പകല്‍നക്ഷത്രങ്ങള്‍, സോഹന്‍ ലാലിന്‍റെ ഓര്‍ക്കുക വല്ലപ്പോഴും എന്നീ സിനിമകളാണ് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കേരളാ കഫെ, സൂഫി പറഞ്ഞ കഥ, പഴശ്ശിരാജ, ഋതു, മമ്മൂട്ടി, രഞ്ജിത്, മോഹന്ലാല്