കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » 'എമ്മ’ ബോളിവുഡില്‍ ‘അയേഷ’ ; സോനം നായിക (We have shot 40 percent of “Ayesha”: Sonam Kapoor)
മുഖാമുഖം
Feedback Print Bookmark and Share
 
IFM
‘അയേഷ’ എന്ന തന്‍റെ പുതിയ ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിംഗ് 40 ശതമാനം പൂര്‍ത്തിയായെന്ന് ബോളിവുഡിന്‍റെ പുതിയ ഹരം സോനം കപൂര്‍. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ഒരുമാസത്തില്‍ ഏറെയായി ഈ ചിത്രത്തിന്‍റെ തിരക്കിലാണ് സോനം കപൂര്‍.

“അയേഷയുടെ നാല്‍‌പത് ശതനം ഭാഗങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങള്‍ മുംബൈയിലാണ് ചിത്രീകരിക്കുന്നത്” - സോനം വെളിപ്പെടുത്തി. ഋഷികേശ്, ഉത്തര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ അയേഷയിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അഭയ് ഡിയോളാണ് ഈ ചിത്രത്തിലെ നായകന്‍.

സോനത്തിന്‍റെ പിതാവായ അനില്‍ കപൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ജെയ്ന്‍ ഓസ്റ്റീന്‍റെ വിഖ്യാത നോവല്‍ ‘എമ്മ’യെ അധികരിച്ചാണ് നിര്‍മ്മിക്കുന്നത്. ‘എമ്മ’ എന്ന കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. അരുണോദയ് സിംഗ് എന്ന പുതുമുഖവും അയേഷയില്‍ മികച്ച ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നു.

‘ബച്നാ ഏ ഹസീനോ’യുടെ രചയിതാവ് ദേവികാ ഭഗത്താണ് അയേഷയുടെ രചന നിര്‍വഹിക്കുന്നത്. സാവരിയയും ഡല്‍ഹി - 6ഉം വേണ്ടത്ര വിജയമാകാത്തതിനാല്‍ അയേഷയിലാണ് സോനം കപൂറിന്‍റെ പ്രതീക്ഷകള്‍. ജെയ്ന്‍ ഓസ്റ്റീന്‍റെ ‘എമ്മ’ കോമഡി നിറഞ്ഞ ഒരു പ്രണയകഥയാണ്. 1815ലാണ് ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇതിനു മുമ്പും ഒട്ടേറെ സിനിമകള്‍ ‘എമ്മ’യെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സോനം കപൂര്, അനില് കപൂര്, എമ്മ, അയേഷ