കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ഡയറക്‌ട് ചെയ്യുമ്പോള്‍ അഭിനയിക്കില്ലെന്ന് ശശികുമാര്‍ (Sasikumar won't act in his own film!)
മുഖാമുഖം
Feedback Print Bookmark and Share
 
Sasikumar
PRO
PRO
സംവിധായകര്‍ നായകന്മാരാകാനും തുടര്‍ന്ന് താരങ്ങളാകാനും പെടാപ്പാട് പെടുമ്പോള്‍ സുബ്രഹ്മണ്യപുരത്തിന്റെ സംവിധായകന്‍ ശശികുമാറിന്റേത് വ്യത്യസ്തമായ വഴിയാണ്. തന്റെ അടുത്ത സംവിധാന സം‌രംഭമായ ‘നഗരം’ എന്ന സിനിമയില്‍ അഭിനയിക്കില്ലെന്നാണ് ശശികുമാറിന്റെ തീരുമാനം.

വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യമുണ്ടെങ്കില്‍ സിനിമ കാണാന്‍ ആളുവരുമെങ്കിലും തനിക്കത് താല്‍‌പര്യമില്ലെന്നാണ് ശശികുമാര്‍ പറയുന്നത്. ‘നഗര’ത്തില്‍ അഭിനയിക്കുന്നവര്‍ മുഴുവന്‍ പുതുമുഖങ്ങള്‍ ആകുമെന്നും ശശികുമാര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. എങ്കിലും, തന്റെ കൂട്ടുകാരനും നടനും സംവിധായകനുമായ സമുദ്രക്കനിയെ നഗരത്തില്‍ അഭിനയിപ്പിക്കും. ചെറിയൊരു വേഷമാണ് സമുദ്രക്കനി ഇതില്‍ ചെയ്യുക.

സുബ്രഹ്മണ്യപുരം എന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് പ്രത്യേക സാഹചര്യങ്ങളാലാണെന്ന് ശശികുമാര്‍ പറയുന്നു. സിനിമയിലേക്കുള്ള കാലെടുത്ത് വയ്പ്പായിരുന്നതിനാല്‍ പലതും സ്വന്തമായങ്ങ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്ത് കഴിഞ്ഞതിനാല്‍ അല്‍‌പസ്വല്‍‌പം സ്വാതന്ത്ര്യമൊക്കെയുണ്ട് എന്നും ശശികുമാര്‍ പറയുന്നു.

ശശികുമാറിന്റെ അതേ അഭിപ്രായമാണ് സുഹൃത്ത് സമുദ്രക്കനിക്കും. താന്‍ സംവിധാനം ചെയ്ത ‘നാടോടികള്‍’ എന്ന സിനിമയില്‍ ശശികുമാറെയാണ് നായകനായി സമുദ്രക്കനി അഭിനയിപ്പിച്ചത്. നടനാണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറായതുമില്ല. സംവിധാനവും അഭിനയവും കൂട്ടിക്കുഴക്കുന്നത് അത്ര നല്ലതല്ല എന്നാണ് ശശികുമാറിന്റെയും സമുദ്രക്കനിയുടെയും അഭിപ്രായം.

സുബ്രഹ്മണ്യപുരം എന്ന സിനിമയുടെ കഥ നടക്കുന്നതും ലൊക്കേഷനും മധുരയായിരുന്നു. തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലാണ് സുബ്രഹ്മണ്യപുരത്തിന്റെ കഥ വികസിക്കുന്നതെങ്കില്‍, ‘നഗരം’ നടക്കുന്നത് ചെന്നൈയിലാണ്. നഗരത്തിന്റെ ചടുലതയും ശബളിമയും ഒപ്പിയെടുത്തുകൊണ്ടുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ് നഗരത്തിലൂടെ ശശികുമാര്‍ പറയുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശശികുമാര്, സിനിമ, നഗരം, നാടോടികള്, സുബ്രഹ്മണ്യപുരം, തമിഴ്, സമുദ്രക്കനി