കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » നയന്‍‌താരക്ക് തമിഴകം മറുപടി നല്‍കും: റം‌ലത് (Tamil mothers will reply to Nayanthara: Prabhudeva's wife)
മുഖാമുഖം
Feedback Print Bookmark and Share
 
Nayanthara
PRO
PRO
ഭാര്യയും കുട്ടികളും ഉള്ള ഒരാളെ വലവീശിപ്പിടിച്ച് അഹങ്കാരം കാണിക്കുന്ന നയന്‍‌താരയ്ക്ക് തമിഴ്‌നാട്ടിലെ മുഴുവന്‍ അമ്മമാരും സഹോദരികളും മാതൃസംഘടനകളും മറുപടി നല്‍കുമെന്ന് പ്രഭുദേവയുടെ ഭാര്യ റം‌ലത്. തന്നെ ശപിക്കുകയും അടിക്കുമെന്ന് പറയുകയുമല്ല റം‌ലത് ചെയ്യേണ്ടതെന്നും പകരം സ്വന്തം ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്തുകയുമാണെന്ന് ഇക്കഴിഞ്ഞ ദിവസം നയന്‍‌താര പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് റം‌ലത് ഇങ്ങനെ പറഞ്ഞത്.

“നയന്‍‌താരയുമായുള്ള പ്രണയബന്ധം ദൂതര്‍ വഴിയാണ് ഇതുവരെ പ്രഭുദേവ എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് വിഷയം അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നയന്‍‌താരയോടൊപ്പം കഴിയാന്‍ ഞാന്‍ അനുവദിക്കണം എന്നാണ് പ്രഭുദേവയുടെ ആവശ്യം. സ്വന്തം ഭാര്യയുടെ മുഖത്തുനോക്കി മറ്റൊരു പെണ്ണിന്റെ കൂടെ കഴിയാന്‍ അനുവാദം തരണമെന്ന് പറയുന്ന പുരുഷന്മാരെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?”

“അണ്ണാനഗറില്‍ സ്വന്തമായി എനിക്കൊരു വീട് നിര്‍മിച്ച് നല്‍‌കിയിട്ടുണ്ട് പ്രഭുദേവ. ഈയടുത്ത കാലത്താണ് വാടകവീട്ടില്‍ നിന്ന് ഞങ്ങള്‍ ഈ വീട്ടിലേക്ക് താമസം മാറിയത്. എന്നാല്‍ എന്നെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു സ്വന്തം വീടെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് പ്രഭുദേവയും നയന്‍‌താരയും കഴിയുന്നതെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ ജീവിച്ചാലും മരിച്ചാലും പ്രഭുദേവയ്ക്ക് കുഴപ്പമില്ല.”

“നയന്‍‌താര ഇപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും താന്‍‌പോരിമയാണ്. തന്റെ കാല്‍‌ക്കല്‍ എന്തും വീഴുമെന്ന ചിന്തയാണ് അവള്‍ക്ക്. ഒരു കുടുംബത്തെയാണ് അവള്‍ തകര്‍ക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. ഭാര്യയും കുട്ടികളും ഉള്ള ഒരാളെ വലവീശിപ്പിടിച്ച് അഹങ്കാരം കാണിക്കുന്ന നയന്‍‌താരയ്ക്ക് തമിഴ്‌നാട്ടിലെ അമ്മമാരും സഹോദരികളും മാതൃസംഘടനകളും ചുട്ട മറുപടി നല്‍‌കുമെന്നാണ് എന്റെ പ്രതീക്ഷ” - റം‌ലത് പറയുന്നു.

നയന്‍‌താരയും പ്രഭുദേവയും വിവാഹം ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്രണയഭ്രാന്തിലാണ് ഇരുവരുമെന്നാണ് കോടമ്പാക്കം പറയുന്നത്. പ്രഭുദേവയുടെ കൂടെ കഴിയാനായി റം‌ലത്തിനോടൊപ്പം രണ്ടാം ഭാര്യയായി കഴിയാമെന്ന് പോലും നയന്‍‌താര പ്രഭുദേവയോട് പറഞ്ഞെത്രെ. ഇരുവര്‍ക്കും ഒരു നിമിഷം പോലും പരസ്പരം കാണാതെ കഴിയാന്‍ സാധിക്കില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു.

പ്രഭുദേവയുടെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു റം‌ലത്. പ്രേമബദ്ധരായതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയും പ്രഭുദേവയുടെ നിര്‍ബന്ധത്താല്‍ റം‌ലത് ഹിന്ദുമതത്തിലേക്ക് മാറി ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍, താന്‍ വിവാഹം ചെയ്ത കാര്യം വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനായി റം‌ലത്തിനെ പ്രഭുദേവ ഒളിവില്‍ താമസിപ്പിക്കുകയും ചെയ്തു.

ഈയടുത്ത കാലത്താണ് ഇരുവരുടെയും മൂത്ത മകന്‍ കാന്‍സര്‍ വന്ന് മരിച്ചത്. അതിന്റെ ദുഃഖം അടക്കിപ്പിടിച്ച് കഴിയുന്ന റം‌ലത്തിന് താങ്ങാവുന്നതിലും അധികമാണ് ഭര്‍ത്താവിന്റെ പുതിയ പ്രണയം. പ്രഭുദേവയുടെ പ്രണയത്തെ പറ്റി ഒരക്ഷരം ഇനി മാധ്യമങ്ങളോട് മിണ്ടരുത് എന്ന് പ്രഭുദേവയുടെ പിതാവ് റം‌ലത്തിന് താക്കീത് നല്‍‌കിയതായും അറിയുന്നു. ഒട്ടേറെ കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ റം‌ലത്തിനെ ഉപേക്ഷിച്ച് നയന്‍‌താരയെ വേള്‍ക്കാനുള്ള പ്രഭുദേവയുടെ തീരുമാനം തമിഴകത്തെ ഇളക്കിമറിക്കും എന്നുറപ്പ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നയന്താര, നയന്താര, റംലത്, റംലത്ത്, പ്രഭുദേവ, പ്രണയം, തമിഴ്, സിനിമ