കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » പ്രിയങ്കയാണ് ശത്രു; നന്ദിയും പ്രിയങ്കയോട്! (Priyanka Chopra is my competitor: Namitha)
മുഖാമുഖം
Feedback Print Bookmark and Share
 
PRO
ഗ്ലാമര്‍ റാണി നമിതയുടെ മുഖ്യശത്രു ആരാണ്? കണ്ണടച്ചു പറയും ആരും - നയന്‍ താര എന്ന്! എന്നാല്‍, നയന്‍‌ താരയോ സോനയോ ഒന്നുമല്ല നമിതയുടെ ശത്രു. അത് സാക്ഷാല്‍ പ്രിയങ്ക ചോപ്രയാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് നമിത തന്നെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ് വേള്‍ഡ് മത്സരത്തിന്‍റെ യോഗ്യതാ റൌണ്ടില്‍ നമിത ഔട്ടായി. നമിതയെ മറികടന്ന് മിസ് വേള്‍ഡ് പട്ടം നേടിയതോ - പ്രിയങ്ക ചോപ്ര.

“യോഗ്യതാ റൌണ്ടില്‍ ഞാന്‍ പുറത്താകാന്‍ കാരണം എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്നതാണ്. പ്രിയങ്ക ചോപ്ര എന്നെ മറികടന്ന് വിജയിയാകുകയും ചെയ്തു. ആ ദിവസത്തിന്‍റെ ഓര്‍മ്മയാണ് ഇന്ന് എന്നെ ഉന്നതിയിലെത്തിച്ചത്. ഇന്നെനിക്ക് ഇംഗ്ലീഷ് ഭാഷ നന്നായി അറിയാം. ലക്ഷക്കണക്കിന് ആരാധകരുമുണ്ട് എനിക്ക്.” - നമിത പറയുന്നു.

അന്നു പ്രിയങ്ക ചോപ്ര ശത്രുവായിരുന്നെങ്കിലും ഇന്ന് ഈ നിലയിലെത്താന്‍ കാരണക്കാരി എന്ന നിലയില്‍ പ്രിയങ്കയോട് നമിതയ്ക്ക് നന്ദിയുണ്ട്. പ്രിയങ്ക ഹിന്ദിയില്‍ സൃഷ്ടിച്ചതിനേക്കാള്‍ വലിയ തരംഗമാണ് ഇന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നമിത സൃഷ്ടിക്കുന്നത്.

ബാലകൃഷ്ണയുടെ നായികയായി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് നമിത. ഒപ്പം കന്നഡത്തിലും മലയാളത്തിലും തമിഴിലും അഭിനയിക്കുന്നു. മലയാളത്തില്‍ കലാഭവന്‍ മണിക്കൊപ്പം നമിത അഭിനയിക്കുന്ന ‘ബ്ലാക്ക് സ്റ്റാലിയന്‍’ ചിത്രീകരണം പൂര്‍ത്തിയായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നമിത, പ്രിയങ്ക, പ്രിയങ്ക ചോപ്ര, ബാലകൃഷ്ണ, നയന് താര