തമിഴകത്തിന്‍റെ ‘തലൈ’ അജിത്തിന്‍റെ ജോഡിയായി അഭിനയിക്കാന്‍ താരസുന്ദരിമാര്‍ ക്യൂ നില്‍ക്കുകയാണ്. തമിഴിലെ നമ്പര്‍ വണ്‍ നായികമാര്‍ക്കും, തെലുങ്ക് - ഹിന്ദി സുന്ദരിമാര്‍ക്കുമാണ് അജിത് തന്‍റെ ചിത്രത്തില്‍ ഒപ്പം അഭിനയിക്കാനുള്ള അവസരം സാധാരണയായി നല്‍കുന്നത്. തലൈയുടെ നായികയാകാനുള്ള ഒരു മത്സരം നായികമാര്‍ക്കിടയില്‍ ഉണ്ടെന്നു തന്നെ പറയാം. അജിത്തിന്‍റെ നായികയായി അഭിനയിച്ചതോടെയാണ് നയന്‍താര തമിഴകത്ത് നമ്പര്‍ വണ്‍ പദവി കൈക്കലാക്കിയത്.
എന്നാല്‍, അജിത്തിന്‍റെ നായികയാകാന്‍ താനില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കുകയാണ് ഒരു യുവ നായിക. അതാരാണ് അങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് ആലോചിക്കുന്നതെങ്കില്‍, പറയാം - ശ്യാമിലി എന്ന കൊച്ചു സുന്ദരി. അജിത്തിന്‍റെ ഭാര്യ ശാലിനിയുടെ അനുജത്തി ശ്യാമിലിയാണ് താന്‍ ഒരിക്കലും അജിത്തിന്‍റെ നായികയാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് തുറന്നടിച്ചിരിക്കുന്നത്.
“അജിത്തിന്‍റെ നായികയായി ഞാന്‍ അഭിനയിക്കാന്‍ ഒരു സാധ്യതയുമില്ല. എനിക്കതില്‍ താല്‍പ്പര്യമില്ല. അജിത്തിനും അങ്ങനെ ഒരു ആശയം ഇഷ്ടമല്ല. എന്‍റെ മൂത്ത സഹോദരനായാണ് ഞാന്‍ അജിത്തിനെ കാണുന്നത്. അജിത്താകട്ടെ ഒരു കുട്ടിയോടെന്നപോലെ എന്നോടു പെരുമാറുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ നായികയായി അഭിനയിക്കാന്‍ എനിക്കാവില്ല” - ശ്യാമിലി നയം വ്യക്തമാക്കുന്നു.
ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി നായികയായി അരങ്ങേറ്റം കുറിച്ചത്. തമിഴിലും മലയാളത്തിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ നായികയാകാന്‍ ഒരുക്കമാണ് ശ്യാമിലി. അധികം കുഴപ്പമില്ലാത്ത ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണെന്ന് ശ്യാമിലി പറയുന്നു.