കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » വിജയത്തിലേക്ക് കുറുക്കുവഴികളില്ല: അമൃത (No ‘Short Kut’ to success for Amrita Rao)
മുഖാമുഖം
Feedback Print Bookmark and Share
 
IFMIFM
‘ഷോര്‍ട്ട് കട്ട്’ വെള്ളിയാഴ്ച റിലീസാവുകയാണ്. ഉദയനാണ് താരം എന്ന മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. നീരജ് വോറ സംവിധാനം ചെയ്യുന്ന ഈ സിനിമ അനില്‍ കപൂറാണ് നിര്‍മ്മിക്കുന്നത്. അമൃത റാവുവാണ് നായിക.

ചിത്രത്തിന്‍റെ പേര് ‘ഷോര്‍ട്ട് കട്ട്’ എന്നാണെങ്കിലും ജീവിതത്തില്‍ ഷോര്‍ട്ട് കട്ടില്‍ വിശ്വസിക്കാത്തയാളാണ് അമൃത റാവു. ജീവിത വിജയത്തിന് കുറുക്കുവഴികള്‍ ഫലപ്രദമല്ല എന്നാണ് അമൃത വിശ്വസിക്കുന്നത്.

“സിനിമയിലേക്കുള്ള എന്‍റെ പ്രവേശനം യാദൃശ്ചികമായിരുന്നില്ല. പരസ്യ ചിത്രങ്ങളിലെ എന്‍റെ പ്രകടനം കണ്ടിട്ടാണ് പ്രശസ്തരായ സംവിധായകരും നിര്‍മ്മാതാക്കളും അവരുടെ ചിത്രങ്ങളിലേക്ക് എന്നെ ക്ഷണിച്ചത്. കുറുക്കുവഴികളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നതാണ് എന്‍റെ രീതി” - അമൃത റാവു പറയുന്നു.

ജീവിത വിജയത്തിന് കഠിനാദ്ധ്വാനമാണ് വേണ്ടതെന്ന ഉപദേശവും അമൃത തരുന്നു. അക്ഷയ് ഖന്നയും അര്‍ഷദ് വര്‍സിയുമാണ് ചിത്രത്തിലെ നായ്കന്‍‌മാര്‍. അക്ഷയ് ഖന്ന ഒരു സഹ സംവിധായകന്‍റെ വേഷത്തിലും അര്‍ഷദ് വര്‍സി സൂപ്പര്‍ സ്റ്റാറിന്‍റെ വേഷത്തിലുമാണ് അഭിനയിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അനില് കപൂര്, നീരജ് വോറ, അമൃത റാവു, ഉദയനാണ് താരം