കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » രജനിയും കമലും ഒന്നിക്കുമോ? (Will Rajini and Kamal act together?)
മുഖാമുഖം
Feedback Print Bookmark and Share
 
രജനീകാന്ത്, കമലാഹാസന്‍
PROPRO
ദക്ഷിണേന്ത്യന്‍ സിനിമയിലെ, ഒരുപക്ഷേ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച നടന്മാരാണ് രജനീകാന്തും കമലാഹാസനും. ആരംഭകാലത്ത് ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച് ഹിറ്റുകള്‍ തീര്‍ത്ത ഈ പ്രതിഭകള്‍ വീണ്ടും ഒരുമിക്കുമോ? ഈ അപൂര്‍വ സംഗമം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് രജനിയെയും കമലിനെയും നായകരാക്കി നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ എസ് രവികുമാര്‍ എന്നറിയുന്നു.

ഒരു തമിഴ് വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രജനിയെയും കമലിനെയും ഒരുമിപ്പിക്കുന്നതിന് തനിക്ക് ആഗ്രഹമുണ്ടെന്ന് രവികുമാര്‍ വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം സത്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും രവികുമാര്‍ പറഞ്ഞു.

‘ഒരുമിച്ച് അഭിനയിക്കണമെന്ന് രജനിയോ കമലോ ചിന്തിക്കില്ല. പുറമെയുള്ള ആരെങ്കിലും പറഞ്ഞാല്‍ അവര്‍ കേള്‍ക്കും. എന്നാല്‍ ഇരുവരോടും ഒരുമിച്ച് അഭിനയിക്കുന്നോ എന്ന് ചോദിക്കാന്‍ ഞാന്‍ ആളല്ല. ഞാനത് ചോദിച്ചാല്‍ ‘പണക്കൊതി’ മൂത്തത് കൊണ്ടാണ് ഞാനങ്ങനെ ചോദിക്കുന്നതെന്ന് അവര്‍ കരുതും. എങ്കിലും എന്റെ സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ’ - രവികുമാര്‍ പറയുന്നു.

മുത്തു, പടയപ്പ എന്നീ സൂപ്പര്‍ ഹിറ്റ് രജനി പടങ്ങളുടെയും അവ്വൈ ഷണ്‍‌മുഖി, തെന്നാലി, പഞ്ചതന്ത്രം, ദശാവതാരം എന്നീ മെഗാ ഹിറ്റ് കമല്‍ പടങ്ങളുടെയും സംവിധായകനാണ് രവികുമാര്‍. ശരത് കുമാറിനെ നായകനാക്കി ജഗ്ഗുഭായ് എന്ന സിനിമയും സൂര്യയെയും നയന്‍‌താരയെയും നായികാനായകന്മാരാക്കി ആദവന്‍ എന്ന സിനിമയും സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് രവികുമാര്‍.

പ്രസിദ്ധ സംവിധായകനായ കെ. ബാലചന്ദറാണ് കമലിനെയും രജനിയെയും സിനിമയിലേക്ക് കൊണ്ടുവന്നത്. കെ. ബാലചന്ദറിന്റെ ‘അപൂര്‍വരാഗങ്ങള്‍’ എന്ന സിനിമയിലൂടെയാണ് കമലിന് ആദ്യമായൊരു പ്രധാനവേഷം ലഭിക്കുന്നത്. വില്ലന്‍ വേഷം ചെയ്തുകൊണ്ട് രജനി സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നതും ഈ സിനിമയിലൂടെ തന്നെ. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രജനീകാന്ത്, രജിനി, രജനി, കമല്, കമലാഹാസന്, കമല് ഹാസന്, കെ എസ് രവികുമാര്, തമിഴ് സിനിമ