കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ബിക്കിനിയിടാന്‍ തയാര്‍: കമലിന്റെ മകള്‍ (Ready to act wearing bikini: Sruthi Hasan)
മുഖാമുഖം
Feedback Print Bookmark and Share
 
ശ്രുതിഹാസന്‍
PROPRO
പിതാവായ കമലാഹാസന്‍ അടുത്തില്ലെങ്കില്‍ ബിക്കിനിയിട്ട് അഭിനയിക്കാനും ചുബനരംഗത്തില്‍ അഭിനയിക്കാനും തനിക്കൊരു പ്രശ്നവുമില്ലെന്ന് കമലിന്റെ മകള്‍ ശ്രുതിഹാസന്‍. ചെന്നൈയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ശ്രുതിഹാസന്‍ ഇങ്ങനെ വെളിപ്പെടുത്തിയത്. പത്രസമ്മേളനത്തില്‍ ശ്രുതിഹാസന്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപമിതാ:

ബിക്കിനിയിട്ട് അഭിനയിക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇതില്‍ ഒരു തെറ്റുമില്ല. കാരണം, ബിക്കിനിയില്‍ മാത്രമാണ് ഒരു സ്ത്രീക്ക് തന്റെ ശരീരം മുഴുവനായി വെളിപ്പെടുത്താന്‍ കഴിയുന്നത്. അടുത്ത് റിലീസാവാന്‍ പോവുന്ന എന്റെ പടത്തിലും (‘ലക്ക്’ എന്നാണ് അതിന്റെ പേര്) ഒരു ബിക്കിനി രംഗമുണ്ട്.

നായകനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന സീനുകളുള്ള സിനിമയാണെങ്കില്‍ അച്ഛന്‍ ലൊക്കേഷനില്‍ ഉണ്ടാവുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അച്ഛന്‍ സെറ്റില്‍ ഇല്ലെങ്കില്‍ ബിക്കിനിയില്‍ അഭിനയിക്കുന്നതില്‍ എനിക്ക് യാതൊരുവിധ പ്രശ്നവുമില്ല.

ഈ സിനിമയില്‍ എന്റെ നായകനായി അഭിനയിക്കുന്നത് ഇമ്രാന്‍ ഖാനാണ്. കുട്ടിക്കാലം മുതല്‍ എന്നെ അറിയുന്ന ഒരാളാണ് ഇമ്രാന്‍. അതുകൊണ്ടെന്താ? പ്രണയരംഗങ്ങള്‍ അഭിനയിക്കുന്നതില്‍ നിന്ന് അതൊന്നും എന്നെ തടയുന്നില്ല.

ലക്ക് സിനിമയിലെ ഒരു രംഗവും ഇതുവരെ ഞാന്‍ അച്ഛനെ കാണിച്ചിട്ടില്ല. ഷൂട്ടിംഗ് മുഴുവന്‍ കഴിഞ്ഞ് പടം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഞാനീ സിനിമ അച്ഛന് കാണിച്ചുകൊടുക്കൂ.

ഉന്നെപ്പോല്‍ ഒരുവന്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല. അതിന്റെ സംഗീതമാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. അതിലെ സംഗീതം വളരെ നന്നായിട്ടുണ്ട് എന്നാണ് തോന്നല്‍. എന്റെ കാര്യങ്ങളിലൊന്നും അച്ഛന്‍ തലയിടാറില്ല. കാരണം എനിക്ക് ഇഷ്ടമാവില്ലെന്ന് അച്ഛനറിയാം. ഉന്നൈപ്പോല്‍ ഒരുവനിലെ പാട്ടുകള്‍ കേട്ടുനോക്കൂ. നിങ്ങള്‍ അത്ഭുതപ്പെടും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രുതി ഹാസം, ശ്രുതിഹാസന്, കമലാഹാസന്, കമല് ഹാസന്, ലക്ക്, ഇമ്രാന് ഖാന്