കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ഓസ്ട്രേലിയന്‍ ക്രൂരതയെക്കുറിച്ച് സിനിമ (Mohit’s film on racism)
മുഖാമുഖം
Feedback Print Bookmark and Share
 
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. ദിനം‌പ്രതി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രൂരമായ ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കലിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇരയാകുന്നു. ഓസ്ട്രേലിയയിലും ഇന്ത്യയിലും ഇതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നു. വംശീയ അക്രമണങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമാ രംഗത്തും ഈ അതിക്രമത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. അമിതാഭ് ബച്ചനും അമീര്‍ ഖാനും ശക്തമായി ഈ സംഭവങ്ങളെ അപലപിച്ചു. ഇപ്പോഴിതാ ബോളിവുഡ് സംവിധായകന്‍ മൊഹിത് സൂരി ഓസ്ട്രേലിയയിലെ വംശീയ ആക്രമണങ്ങളെ പറ്റി ഒരു സിനിമയൊരുക്കുന്നു.
IFMIFM

“ഓസ്ട്രേലിയയില്‍ ജീവിക്കുന്ന എന്‍റെ ഒരു സുഹൃത്ത് അവിടെ നടക്കുന്നത് എന്താണെന്നതിന്‍റെ കൃത്യമായ ചിത്രം എനിക്കു തന്നു. ഭീകരമായ ഒരു അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. എത്രയധികം വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഓസ്ട്രേലിയയിലെ വംശീയ വേര്‍തിരിവിനെതിരെ വന്‍ പ്രതിഷേധം അവിടെ അലയടിക്കുകയാണ്. ഇതേക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു” - മൊഹിത് സൂരി വെളിപ്പെടുത്തി.

സിനിമയുടെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍ മൊഹിത് സൂരി. താരങ്ങളെയൊന്നും നിശ്ചയിച്ചിട്ടില്ല. “ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറായാറായിട്ടില്ല. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഞാന്‍ ആലോചിക്കുന്നത്” - മൊഹിത് അറിയിച്ചു.

സിനിമാ കുടുംബത്തില്‍ ജനിച്ച മൊഹിത് സൂരി മഹേഷ് ഭട്ടിന്‍റെ അനന്തരവനാണ്. നടന്‍ ഇമ്രാന്‍ ഹഷ്മിയുടെ കസിനുമാണ് മൊഹിത്. സെഹെര്‍, കലിയുഗ്, വോ ലം‌ഹേ, ആവാരാപന്‍, രാസ് - ദി മിസ്റ്ററി കണ്ടിന്യൂസ് എന്നിവയാണ് മൊഹിത് സൂരി സംവിധാനം ചെയ്ത സിനിമകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വംശീയത, മൊഹിത് സൂരി, അമിതാഭ് ബച്ചന്, രവിശങ്കരന്, അമീര് ഖാന്