കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » കളരിപ്പയറ്റ് എന്നെ മാറ്റിമറിച്ചു: അസിന്‍ (Kalarippayattu changed me top to bottom: Asin)
മുഖാമുഖം
Feedback Print Bookmark and Share
 
കളരിപ്പയറ്റ് അഭ്യസിക്കാന്‍ തുടങ്ങിയതില്‍ പിന്നെ തന്റെ ജീവിതം അടിമുടി മാറിയെന്ന് അസിന്‍. ഒരു പ്രശസ്ത മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അസിന്‍ കളരിപ്പയറ്റിന്റെ മേന്മകളെ പറ്റി വിവരിച്ചത്. കളരിപ്പയറ്റ് അഭ്യാസം തന്നെ ഏറെ സ്വാധീനിച്ചെന്നും വേരുകളുമായി തന്നെ ബന്ധിപ്പിക്കാന്‍ സഹായിച്ചുവെന്നുമാണ് അസിന്‍ പറഞ്ഞത്.

“കേരളം എന്റെ സ്വന്തം നാടാണ്. കേരളത്തില്‍ എത്തുമ്പോഴെല്ലാം സ്വന്തം വീട്ടില്‍ തിരിച്ചുവന്ന പോലെ തോന്നും. എന്തൊരു ശാന്തതയാണ് കേരളത്തിന്. എന്നാല്‍ ആഴത്തിലുള്ളതും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ഒരനുഭവം കളരിപ്പയറ്റിന്റെ രൂപത്തില്‍ എനിക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്” - അസിന്‍ പറയുന്നു.

ജീവിതം, കല, കുടുംബം, സ്വന്തം സ്വത്വം എന്ന് തുടങ്ങി സകലതിനോടുമുള്ള തന്റെ മനോഭാവം കളരിപ്പയറ്റ് അഭ്യസനത്തിലൂടെ മാറിയെന്ന് അസിന്‍ വെളിപ്പെടുത്തുന്നു. കളരിപ്പയറ്റ് തനിക്ക് തന്ന ആത്മധൈര്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ അസിന് നൂറുനാവാണ്.

“ആദ്യമായാണ് എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യാന്‍ ഞാന്‍ തുടങ്ങുന്നത്. എപ്പോഴും ഡാഡി കൂടെയുണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡാഡിക്ക് സുഖമില്ല. എല്ലാം ഞാന്‍ തന്നെ ചെയ്യേണ്ട അവസ്ഥ. കളരിപ്പയറ്റ് പഠിപ്പിച്ചുതന്ന കൃത്യനിഷ്ഠ എനിക്ക് ഈയവസ്ഥയില്‍ തുണയാവുന്നു. കൃത്യം രാവിലെ ആറരയ്ക്ക് എണീറ്റ് ഞാന്‍ ഗുരുക്കന്മാരോടൊപ്പം അഭ്യസിക്കാന്‍ തുടങ്ങുന്നു.”

“കവ്വരെ വിഷമകരമായ സ്റ്റെപ്പുകളാണ് കളരിപ്പയറ്റിന്റേത്. ഡാന്‍സ് പഠിച്ചിരുന്നത് ഗുണമായി. കളരിപ്പയറ്റ് ഒരു പുരാതനകലയാണെന്നും വേരറ്റുപോയെന്നും നമ്മള്‍ കരുതുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും വളരെ പ്രചാരമുള്ളൊരു ആയോധനകലയാണിത്. സ്ത്രീപുരുഷ ഭേദമന്യേ കേരളീയര്‍ ഇത് പഠിക്കുന്നുണ്ട്. ഈ ആയോധനകലാ രൂപത്തിന്റെ അം‌ബാസിഡറാവാന്‍ ഞാന്‍ കൊതിക്കുന്നു” - അസിന്‍ പറയുന്നു.

വാള്‍‌ട്ട് ഡിസ്നി പിക്ച്ചേഴ്സിന് വേണ്ടി ഭരത് ബാല സംവിധാനം ചെയ്യുന്ന ‘ദ നയന്റീന്‍‌ത്ത് സ്റ്റെപ്പ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അസിന്‍ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. കമലാഹാസന്‍ നായകനാവുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അസിന്, എം ടി വാസുദേവന് നായര്, സിനിമ, ദ നയന്റീന്ത്ത് സ്റ്റെപ്പ്, കളരിപ്പയറ്റ്, കമലാഹാസന്