കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ടിവി ചന്ദ്രന്‍ വിവരക്കേട് പ്രചരിപ്പിക്കരുത്: അടൂര്‍ (Adoor strikes back on TV Chnadran)
മുഖാമുഖം
Feedback Print Bookmark and Share
 
PROPRO
സിനിമയും സീരിയലും തമ്മിലുളള വ്യത്യാസമെന്താണെന്ന് അറിയാതെ ടി വി ചന്ദ്രന്‍ വിവരക്കേട് പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ ആ ജൂറി മോശം ജൂറിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം അറിയതെ ടി വി ചന്ദ്രന്‍ പ്രതികരിക്കരുത്. സിനിമ എന്‍റെ തൊഴിലും ജീവിത മാര്‍ഗവുമാണ്. ആ തൊഴില്‍ ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. അത് ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ജീവിതകാലം മുഴുവന്‍ ഒരാള്‍ എടുക്കുന്ന സിനിമകളെല്ലാം ക്ലാസിക് ചിത്രങ്ങള്‍ ആവണമെന്നില്ല.

എന്‍റെ തല നരച്ചതാണ്. അതു കൊണ്ട് എന്‍റെ സിനിമകള്‍ നരച്ച അനുഭവമാണ് നല്‍കുന്നതെന്ന് പറയാനാവില്ല. എന്‍റെ തലയിലെ ഓരോ നരയും അനുഭവത്തിലൂടെ നേടിയതാണ്.

ഒരു പെണ്ണും രണ്ടാണും അഞ്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഇനിയും ഒട്ടേറെ മേളകളിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരാരും അടൂരിനെ ഭയമുള്ളതു കൊണ്ടല്ല ചിത്രം തെരഞ്ഞെടുത്തത്. സിനിമയെന്തെന്ന് അവര്‍ക്കറിയാം - അടൂര്‍ പറഞ്ഞു. മന്ത്രി എം എ ബേബിയും അടൂരിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇത്തവണ സിനിമയ്ക്കല്ല, സീരിയലിനാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയതെന്നും സര്‍ക്കാരിനും അവാര്‍ഡ് ജൂറിക്കും അടൂര്‍ ഗോപാലകൃഷ്ണനെ ഭയമാണെന്നും ഒരു ടി വി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ടി വി ചന്ദ്രന്‍ ആരോപിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ടിവി ചന്ദ്രന്, അടൂര് ഗോപാലകൃഷ്ണന്, ഒരു പെണ്ണും രണ്ടാണും, ചലച്ചിത്ര അവാര്ഡ്