കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ഹിന്ദി സിനിമയല്ല ദേശീയ സിനിമ: കമല്‍ (Hindi cinema is not representing India: Kamal!)
മുഖാമുഖം
Feedback Print Bookmark and Share
 
തമിഴും മലയാളവും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും അതിനാല്‍ തന്നെ ഹിന്ദി സിനിമയെ ദേശീയ സിനിമയായി കാണാന്‍ കഴിയില്ലയെന്നും കമലാഹാസന്‍. ഐ‌ഐ‌ടിയും രാജ്‌കമല്‍ ഇന്റര്‍നാഷണലും സഹകരിച്ച് ചെന്നൈയില്‍ നടത്തിയ തിരക്കഥാ രചനാ പരിശീലനക്കളരിക്ക് തിരശീല വീഴുന്ന വേളയിലാണ് കമല്‍ ഇങ്ങനെ പറഞ്ഞത്. പ്രസിദ്ധ സംവിധായകരടക്കം ഇരുന്നൂറ്റിയമ്പതോളം പേര്‍ പരിശീലനക്കളരിയില്‍ പങ്കെടുത്തിരുന്നു.

PROPRO
കമലിന്റെ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

തമിഴകത്തിന്റെ ഏക ജനകീയ നായകനായ എം ജി ആര്‍ എന്നോട് പറഞ്ഞതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ‘ഞാനൊരു പടിക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. അതിനരികില്‍ വീണ്ടുമൊരു പടിക്കെട്ട് ആവശ്യമില്ല. എന്റെ പടിക്കെട്ടിനും മുകളിലാണ് ഇനിയൊന്ന് കെട്ടേണ്ടത്. അതുചെയ്യുക’ എന്നാണ് പുരട്ചി തലൈവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാനത് ചെയ്തുകൊണ്ടിരിക്കുന്നു.

സിനിമയില്‍ പാട്ടും ഡാന്‍‌സും വേണോ എന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ഞാന്‍ പാട്ടിന്റെ ശത്രുവൊന്നുമല്ല. എന്നാല്‍ എല്ലാ സിനിമകളിലും എന്തിനാണ് പാട്ടുകള്‍ എന്നാണ് എന്റെ ചോദ്യം. ഒരു സിനിമയില്‍ അഞ്ചോ ആറോ പാട്ടു ഉണ്ടായിരിക്കണം എന്ന അഭിപ്രായക്കാരനല്ല ഞാന്‍. ഡാന്‍സും അങ്ങനെ തന്നെ.

നൃത്ത സംവിധായകനായാണ് എന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. എന്നാലും പറയട്ടെ. പാട്ടും ഡാന്‍സും സിനിമയുടെ പ്രധാനപ്പെട്ടൊരു ഭാഗമാണെന്ന അഭിപ്രായം എനിക്കില്ല. കഥയെ അത് തടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംഗീതം സിനിമയുടെ ആത്മാവാണ്. അതിന്റെ പങ്ക് മഹത്തരവും.

ടെക്നോളജിയില്‍ വരുന്ന മാറ്റങ്ങളെ നാം ഉള്‍‌ക്കൊള്ളണം, അതിനനുസരിച്ച് മാറണം. ആചാരം എന്നത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വിഷയമല്ല. കുറേക്കാലം മുമ്പ് വിധവകള്‍ മൊട്ടയടിച്ചാണ് സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴോ? ആരും അങ്ങനെ ചെയ്യുന്നില്ല. അപ്പോള്‍ നമ്മുടെ ആചാരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

അടുത്ത താളില്‍ വായിക്കുക: ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നത് ഹിന്ദിയല്ല
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമല് ഹാസന്, കമലാഹാസന്, കമലഹാസന്, തമിഴ് സിനിമ, പരിശീലനക്കളരി, ചെന്നൈ, രാജ്കമല്, പാട്ട്, അഭിമുഖം, കമല്ഹാസന്