ഇത് താന്‍ വല്ലാതെ ആഗ്രഹിച്ച അവാര്‍ഡാണെന്ന് തലപ്പാവിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ലാല്‍. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു തലപ്പാവിലെ രവീന്ദ്രന്‍ പിള്ളയുടേത്. എങ്കിലും ബാബു ജനാര്‍ദ്ദനന്‍ വളരെ ശക്തമായ തിരക്കഥ ഒരുക്കിയിരുന്നതിനാല്‍ അഭിനയം അനായാസമായിരുന്നു.
എന്നാല്‍ തന്നെക്കാള്‍ അഭിനയശേഷിയുളള ഒട്ടേറെ നടന്‍മാരുണ്ടായിട്ടും ഇത്തരമൊരു കഥാപാത്രം തന്നെ ഏല്‍പ്പിച്ചതിനാല്‍ വളരെ വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നുവെന്നും ലാല്‍ പറഞ്ഞു. മികച്ച നവാഗത സംവിധായകനായി മധുപാലിനെ തിരഞ്ഞെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ലാല്‍ പറഞ്ഞു.
അവാര്‍ഡ് ലഭിക്കും എന്ന് സൂചനയുണ്ടായിരുന്നതിനാല്‍ അത് ലഭിക്കുന്നതു വരെ ചെറിയ ടെന്‍ഷനുണ്ടായിരുന്നു എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.