നീതു ചന്ദ്ര ഇപ്പോള്‍ ബോളിവുഡിലെയും തമിഴിലെയും ഹോട്ട് ഗേളുകളില്‍ മുന്‍നിരയിലാണ്. ബോളിവുഡില്‍ ഗരം മസാലയും ഓയേ ലക്കി ലക്കി ഓയെയും ട്രാഫിക് സിഗ്നലുമൊക്കെ തരംഗമായി മാറിയപ്പോള്‍ തമിഴില്‍ ‘യേവരും നലം’ എന്ന ഹൊറര്‍ ചിത്രമാണ് നീതു ചന്ദ്രയെ താരമാക്കിയത്. യേവരും നലത്തില്‍ വളരെ പക്വമതിയായ ഒരു ഭാര്യാവേഷമായിരുന്നു നീതുവിനെങ്കിലും മാധവനൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പ്രേക്ഷകന്‍റെ ചങ്കിടിപ്പ് കൂട്ടി.
ഹോട്ട് നായികമാരോടെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? നിങ്ങള്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറാകുമോ? ഇതിന് മറുപടി നീതു മുമ്പ് പറഞ്ഞിട്ടുണ്ട്. നഗ്നയാകാന്‍ താനില്ല എന്നായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ, ‘ആവശ്യമെങ്കില്‍ നഗ്നയാകാ’മെന്ന അഭിപ്രായം നീതു പ്രകടിപ്പിച്ചിരിക്കുന്നു.
“നഗ്‌നയായി അഭിനയിക്കണമെന്ന ആവശ്യം ഒരു മികച്ച സംവിധായകന്‍റെ അടുത്തു നിന്ന് ഉണ്ടായാല്‍, ഒരു തിരക്കഥ എന്‍റെ നഗ്നത ആവശ്യപ്പെടുന്നതാണെങ്കില്‍, എനിക്ക് ഏറെ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഛായാഗ്രാഹകനാണെങ്കില്‍ ഞാന്‍ അതിന് തയ്യാറായേക്കാം. ജയിംസ് കാമറൂണ്‍ എന്ന ഹോളിവുഡ് സംവിധായകന്‍റെ ചിത്രത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ നഗ്‌നയായി അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. ശരിയായ ഒരു പ്രൊജക്ടിനു വേണ്ടി മാത്രമേ അങ്ങനെയുണ്ടാവുകയുള്ളൂ. പ്രിയദര്‍ശന്‍, രാം ഗോപാല്‍ വര്‍മ, മധുര്‍ ഭണ്ഡാര്‍ക്കര്‍, ദിബാകര്‍ ബാനര്‍ജി തുടങ്ങിയ സംവിധായകരെ എനിക്ക് വിശ്വാസമാണ്. അവരുടെ ചിത്രങ്ങളില്‍ ശരീരപ്രദര്‍ശനത്തിന് ഞാന്‍ തയ്യാറായിട്ടുണ്ട്” - നീതു പറയുന്നു.
നീതുവിന് ഏറ്റവും വിശ്വാസമുള്ള സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ്. ഗരംമസാലയിലൂടെ നീതുവിന് ഒരു ബ്രേക് നല്‍കിയത് പ്രിയനായിരുന്നു. “ഗരം മസാലയില്‍ ഞാന്‍ നീന്തല്‍ വേഷത്തിലെത്തുന്ന ഒരു രംഗമുണ്ടായിരുന്നു. ആദ്യം എനിക്ക് അതില്‍ മടിയുണ്ടായിരുന്നു. എന്നാല്‍, വളരെ സൌന്ദര്യപരമായി മാത്രമേ ആ രംഗം ചിത്രീകരിക്കൂ എന്ന് പ്രിയന്‍ എനിക്ക് ഉറപ്പു തന്നു. അത് അങ്ങനെ തന്നെയാണ് ചിത്രീകരിച്ചതും” - നീതു പറയുന്നു.
ജഗ്‌മോഹന്‍ മുന്ദ്രയുടെ അപാര്‍ട്ടുമെന്‍റ്, രാം ഗോപാല്‍ വര്‍മയുടെ ഇന്ത്യ 24x7 എന്നീ സിനിമകളാണ് നീതു ചന്ദ്രയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നത്.