കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മലയാളിക്ക് ഓര്‍ക്കാന്‍ ഒരു മുഖം കൂടി
മുഖാമുഖം
Feedback Print Bookmark and Share
 
WD
പുതിയ നായികമാരെ പരീക്ഷിക്കുന്നതില്‍ മലയാള സിനിമ ഒരിക്കലും പിന്നോട്ട് നിന്നിട്ടില്ല. ഇതാ ഇപ്പോള്‍ മലയാളത്തിന് പുതിയൊരു സുന്ദര മുഖം കൂടി സ്വന്തമായിരിക്കുന്നു, ശില്‍പ്പബാല എന്ന ചിക്കുവിലൂടെ.

ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നെത്തുകയാണ് ശില്‍പ്പ ബാല എന്ന പതിനാറുകാരി. ചിക്കുവുമായി അല്‍പ്പനേരം ചെലവഴിച്ചപ്പോള്‍,

ആദ്യ സിനിമയില്‍ തന്നെ പ്രധാന വേഷം ലഭിച്ചു, അതും പതിനാറാം വയസ്സില്‍. സന്തോഷമായില്ലേ?

വളരെ സന്തോഷമുണ്ട്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങളെ ആയുള്ളൂ. നല്ല പേടിയുണ്ടായിരുന്നു.

ഇപ്പോള്‍ പേടിയൊക്കെ മാറിയോ?

ആദ്യമൊക്കെ ‘സ്റ്റാര്‍ട്ട്’, ‘ആക്ഷന്‍’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുമായിരുന്നു. പിന്നെ തിലകന്‍ അങ്കിളും ജഗദീഷ് അങ്കിളും നല്ലവണ്ണം സഹായിച്ചതു കൊണ്ട് ഇപ്പോള്‍ ഓകെ.

അവര്‍ എങ്ങനെ സഹായിച്ചു? പ്രോത്സാഹിപ്പിക്കുമായിരുന്നോ?

അവര്‍ രണ്ടുപേരും ആദ്യമൊക്കെ അഭിനയിച്ച് കാണിച്ചു തരുമായിരുന്നു. അവരുടെ സഹായം കൊണ്ട് പതുക്കെ പതുക്കെ പേടി മാറി. പിന്നെ, സംവിധായകന്‍ സോഹന്‍ അങ്കിളുമായും നേരത്തെ തന്നെ പരിചയമുണ്ട്.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മലയാളിക്ക് ഓര്ക്കാന് മുഖം ഓര്ക്കുക വല്ലപ്പോഴും തിലകന് ശില്പ്പ ബാല ചിക്കു ജഗദ്ദീഷ് ടി പ്രതാപചന്ദ്രന് T prathapachandran Silpabala Chikku Orkkuka vallapozhum