കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മീരയെങ്ങനെ ‘മീരാ വാസുദേവ്’ ആയി?
മുഖാമുഖം
Feedback Print Bookmark and Share
 
PRO
മീരയെങ്ങനെ ‘മീരാ വാസുദേവ്’ ആയി? ഇത് മറ്റാരുടെയും സംശയമല്ല, മീരയുടെ തന്നെ. ‘തന്‍‌മാത്ര’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ പേര് മീരാ വാസുദേവന്‍ എന്നായിരുന്നു എന്ന് മീരയ്ക്ക് ഉറപ്പാണ്. ചിത്രത്തിന്‍റെ പ്രചാരണമൊക്കെ ആയപ്പോഴേക്കും തന്‍റെ പേര് ‘മീരാവാസുദേവ്’ ആയി മാറി എന്ന് മീര പരിഭവിക്കുന്നു. ഇപ്പോഴിതാ മലയാളിക്ക് മീരാ വാസുദേവിനെ മാത്രമേ പരിചയമുള്ളൂ എന്ന നിലയിലുമായി.

തമിഴ്ചിത്രമായ ആട്ടനായകന്‍റെ കുംഭകോണത്തെ സെറ്റില്‍ നിന്ന് കുട്ടിക്കാനത്തെ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയതായിരുന്നു മീര.

ഇപ്പോള്‍ ബോളിവുഡിലും കോളിവുഡിലും മല്ലുവുഡിലും ഒരേ പോലെ സജീവമായല്ലോ, പുതിയ റിലീസുകളെ കുറിച്ച് ?

‘ഥോടി ലൈഫ് ഥോട മാജിക്’ റിലീസ് ആയിക്കഴിഞ്ഞു. അതിലെ വേഷത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തമിഴില്‍ അടുത്ത റിലീസ് ‘കത്തിക്കപ്പല്‍’. ഇതില്‍ പ്രേമിന്‍റെ ജോഡിയായിട്ടാണ് അഭിനയിക്കുന്നത്. വളരെ സാധ്യതയുള്ള കഥാപാത്രമാണ് ഇതിലേത്. ഇതില്‍ 16 കാരിയായും 65 കാരിയായും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘മീരാ വാസുദേവ്’ ഓര്ക്കുക വല്ലപ്പോഴും പ്രതാപചന്ദ്രന് തന്മാത്ര ബ്ലസ്സി ആട്ടനായകന് Meera Vasudevan interview Prathapachandran