കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » സൂപ്പര്‍താരങ്ങള്‍ക്ക് പകരക്കാരില്ല: പ്രിയന്‍
മുഖാമുഖം
Feedback Print Bookmark and Share
 
പ്രിയദര്‍ശന്‍
PROPRO
മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം പുതിയ സൂപ്പര്‍സ്‌റ്റാറുകള്‍ മലയാളത്തില്‍ ഉണ്ടാകാത്തത്‌ പ്രതിഭയുള്ളവര്‍ ഇല്ലാത്തതിനാലാണെന്ന്‌ മലയാളത്തിന്‍റെ ബോളിവുഡ്‌ സംവിധായകന്‍ പ്രിയദര്‍ശന്‍.

പതിവ്‌ കോമഡി വഴിയില്‍ നിന്ന്‌ മാറി പ്രിയന്‍ സംവിധാനം ചെയ്‌ത ‘കാഞ്ചീവര’ത്തിന്‍റെ കേരളത്തിലെ ആദ്യ പ്രദര്‍ശനത്തിന്‌ എത്തിയതായിരുന്നു പ്രിയന്‍. വിഖ്യാതമായ സൂര്യ കലാമേളയുടെ ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ചാണ്‌ ‘കാഞ്ചീവരം’ പ്രദര്‍ശിപ്പിച്ചത്‌.

സംവിധായകന്‍ എന്ന നിലയില്‍ സ്വയം തൃപ്‌തിപ്പെടുത്താന്‍ വേണ്ടി സംവിധാനം ചെയ്‌ത ആദ്യ ചിത്രത്തെ കുറിച്ചും മലയാളത്തിലേക്ക്‌ മടങ്ങിവരാത്തതിനെ കുറിച്ചും മലയാളിയുടെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ചും പ്രിയന്‍ പ്രതികരിക്കുന്നു.

മലയാളത്തില്‍ എന്തുകൊണ്ടാണ്‌ പുതിയ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാകാത്തത്‌? ലാലിനേയും മമ്മൂട്ടിയെയും പോലെ കഴിവുള്ളവര്‍ ഇല്ലാത്തതല്ലേ കാരണം?

പൂതിയ സൂപ്പര്‍താരങ്ങല്‍ ഉദയം ചെയ്യുന്നത്‌ വരെ മോഹന്‍ലാലും മമ്മൂട്ടിയും നിലനില്‍ക്കും. ഇവര്‍ക്ക്‌ ഇപ്പോള്‍ മലയാളത്തില്‍ പകരക്കാരില്ല.

അവര്‍ സൂപ്പര്‍താരങ്ങളായി തുടരണം എന്നാണോ?

അവര്‍ സൂപ്പര്‍താരങ്ങളായി തുടരാന്‍ കാരണങ്ങളുണ്ട്‌, ആരും അവരെ സൂപ്പര്‍താരങ്ങളാക്കിയതല്ല, അവര്‍ സ്വന്തം കഴിവ്‌ കൊണ്ട് ആ നിലയില്‍ എത്തിയതാണ്‌. ഒരു വിപണി പൂര്‍ണ്ണമായും ‌ഒരാളെ ആശ്രയിക്കുമ്പോള്‍ അവര്‍ക്ക്‌ പ്രാധാന്യം ലഭിക്കുന്നത്‌ സ്വാഭാവികമാണ്‌. കൂടുതല്‍ പ്രതിഭയുളളവര്‍ വരട്ടെ.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സൂപ്പര്താരങ്ങള്ക്ക് പകരക്കാരില്ല പ്രിയന് മോഹന്ലാലിനും മമ്മൂട്ടിക്കും കോമഡി ബോളിവുഡ് സംവിധായകന് പ്രിയദര്ശന് കാഞ്ചീവര’ കാഞ്ചീവരം’ സംവിധായകന് ടൊറണ്ടോ മേളയില്