പ്രധാന താള്‍ > വിനോദം > സിനിമ > മുഖാമുഖം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീയ മത്സരിക്കാന്‍ തയ്യാര്‍  Search similar articles
‘അസിന്‍, സദ കഴിവുള്ളവര്‍ ‘
ശ്രീയ
IFMIFM
സ്റ്റൈല്‍മന്നന്‍ രജിനികാന്തിനൊപ്പം 'ശിവാജി'യില്‍ ആടിപ്പാടിയ ശേഷം ശ്രീയ ശരണിന്‌ നല്ലകാലം പിറന്നിരിക്കുകയാണ്‌. ബോളിവുഡിലേക്കുള്ള സ്വപ്‌നയാത്രയില്‍ മികച്ച തുടക്കമാണ്‌ ഈ സുന്ദരിയെ തേടി എത്തിയിരിക്കുന്നത്‌. മാക്‌സിം മാസികക്ക് വേണ്ടി ബിക്കിനി വേഷത്തില്‍ കവര്‍ ചിത്രമായി അവതരിച്ച്‌ ബോളിവുഡില്‍ നയപ്രഖ്യാപനം നടത്തിയ ശ്രീയക്ക്‌ ഇപ്പോള്‍ കൈ നിറയെ അവസരങ്ങളാണ്‌. ‘ആവാരപന്നില്‍ ’ ചുംബനവീരന്‍ ഇമ്രാന്‍ഹാഷ്‌മിയുടെ നായികയായ ശ്രീയയുടെ ഏറ്റവും പുതിയ ബോളിവുഡ്‌ ചിത്രം ‘മിഷന്‍ ഇസ്‌താംബൂള്‍ ’ ആണ്‌. ഭീകരരുടെക്ക്‌ ഇടയില്‍ വാര്‍ത്ത തേടി ഇറങ്ങുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകയെയാണ്‌ ശ്രീയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ നടിമാര്‍ കൂട്ടത്തോടെ ബോളിവുഡ് പ്രവേശനത്തിന് ശ്രമിക്കുമ്പോള്‍ അസിനോടും സദയോടും എല്ലാം മത്സരത്തിന് തയ്യാറാണെന്ന് ശ്രീയ പറയുന്നു. ശ്രീയയുടെ വിശേഷങ്ങളിലേക്ക്‌.

? മിഷന്‍ ഇസ്‌താംബൂള്‍ അപൂര്‍വ്വ ലാക്കിയയുടെ സംപൂര്‍ണ്ണ ആക്ഷന്‍ ചിത്രമാണ്‌, നായിക എന്ന നിലയില്‍ ശ്രീയക്ക്‌ എന്ത്‌ പ്രാധാന്യമാണ്‌ സിനിമയില്‍ ഉള്ളത്‌

ധാരാളം പ്രമുഖ അഭിനേതാക്കളുള്ള ആക്ഷന്‍ ചിത്രം തന്നെയാണ്‌ മിഷന്‍ . പക്ഷെ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ പ്രാധാന്യം തിരക്കഥയില്‍ ഉണ്ട്‌. ഭീകരത എന്ന ഗൗരവമായ വിഷയമാണ്‌ സിനിമ കൈകാര്യം ചെയ്യുന്നത്‌. മനോഹരമായ പശ്ചാത്തലത്തിലാണ്‌ ചിത്രം ഒരുക്കുന്നത്‌. ഒരു മികച്ച നോവല്‍ പോലെയാണ്‌ എനിക്ക്‌ സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടത്‌. ഒറ്റ ഇരിപ്പിന്‌ വായിച്ചു തീര്‍ത്താന്‍ പിന്നീട്‌ നിങ്ങള്‍ക്ക്‌ അതിന്‍റെ ഭാഗമാകാതിരിക്കാന്‍ തോന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എത്ര സമയം അഭിനയിക്കാനുണ്ട്‌ എന്നതല്ല, കഥാപാത്രത്തിന്‍റെ മൂല്യവും പക്വതയും ആണ്‌ പ്രധാനം.

? എങ്ങനെയാണ്‌ ഈ ചിത്രത്തിലേക്ക്‌ എത്തപ്പെട്ടത്‌

അപൂര്‍വ്വ ‘ശിവജി’യും ‘അവാരാപ്പനും’ കണ്ടിരുന്നു. അതുകൊണ്ട്‌ എന്നെ കണ്ടെത്താന്‍ വിഷമിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്‌. കഥാപാത്രം ലഭിക്കുന്നതിന്‌ വേണ്ടി പ്രത്യേക ഓഡീഷനോ ടെസ്‌റ്റോ ഒന്നും വേണ്ടി വന്നില്ല.

? ശ്രീയയുടെ കഥാപാത്രത്തെ കുറിച്ച്‌

തൊഴിലില്‍ വിജയം നേടിയ ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റിനെയാണ്‌ ഞാന്‍ അവതരിപ്പിക്കുന്നത്‌. ജോലിയോട്‌ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന കഥാപാത്രം.

? എന്‍ ഡി ടിവിയിലെ ബര്‍ഖാദത്തുമായി എന്തെങ്കിലും സാമ്യം

അതേ, ഈ കഥാപാത്രത്തെ കുറിച്ച്‌ കേട്ടപ്പോള്‍ തന്നെ അവരുടെ പേരാണ്‌ എന്‍റെ മനസിലേക്ക്‌ ഓടി വന്നത്‌. യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ രാജ്യത്തിന്‌ പുറത്ത്‌ പോയ ആദ്യത്തെ വനിത ജേര്‍ണലിസ്‌റ്റ്‌. അവരുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. മാത്രമല്ല നിരവധിരാജ്യാന്തര ചാനലുകളും ഞാന്‍ ശ്രദ്ധിച്ചു.
1 | 2  >>  
കൂടുതല്‍
അവഗണനകളില്‍ നിന്ന് ആകാശദൂതിലേയ്ക്ക്
ഇവിടെ എല്ലാം കച്ചവടം: ഇളയരാജ
അങ്ങനെയും സിനിമയുണ്ട് : മുരളി
മുരളിയെന്ന മനുഷ്യന്‍
ലാല്‍ മനസ്സ് തുറന്നപ്പോള്‍
പ്രിയങ്കയ്ക്ക് മലയാളമാണിഷ്ടം