പ്രധാന താള്‍ > വിനോദം > സിനിമ > മുഖാമുഖം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇവിടെ എല്ലാം കച്ചവടം: ഇളയരാജ  Search similar articles
പ്രശാന്ത്
ഇളയരാജ എന്ന സംഗീത സംവിധായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമാരംഗത്തെ അഗ്രഗണ്യനായ ഈ സംഗീത സംവിധായകന്‍, അല്പം ചില മലയാള ചിത്രങ്ങള്‍ക്കേ സംഗീതം പകര്‍ന്നിട്ടുള്ളൂ

എങ്കിലും, ആ ചിത്രങ്ങളിലെ ഗാനങ്ങള്‍ പ്രേക്ഷകമനസില്‍ ഇന്നും മധുരമായി അവശേഷിപ്പിക്കുന്നവയാണ്. "പപ്പയുടെ സ്വന്തം അപ്പൂസ്' "ഗുരു, കൊച്ചുകൊച്ചു സന്തോഷങ്ങള്‍ .... ഒടുവില്‍ വിനോദയാത്ര ഇന്നത്തെ ചിന്താ വിഷയം.......................... ഇളയരാജ സംസാരിക്കുന്നു.

? താങ്കള്‍ പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ വൈമനസ്യം കാട്ടുന്നു എന്ന പരാതിയുണ്ടല്ലോ?

അങ്ങനെയൊന്നുമില്ല. എന്‍െറ സംഗീതത്തെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ പാട്ടു നല്‍കില്ല. സംവിധായകന്‍ പ്രശസ്തനോ, പുതുമുഖമോ എന്നല്ല, എന്നോടെങ്ങനെ ഇണങ്ങിപ്പോകുന്നുവെന്നാണ് ഞാന്‍ നോക്കാറ്. മാനസിക ഐക്യമില്ലാത്തവരുമായി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

താങ്കള്‍ പരീക്ഷണങ്ങള്‍ക്കും, പുതുമകള്‍ക്കും ശ്രമം നടത്തുന്നതായി കണ്ടുവരാറില്ലല്ലോ?

എന്‍െറ ആസ്വാദകരെ എപ്പോഴും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയണമെന്നില്ലല്ലോ. ഞാന്‍ കസെറ്റ് കന്പനികള്‍ക്ക് വേണ്ടി സംഗീതമുണ്ടാക്കുന്നവനല്ല. എനിക്കതില്‍ വലിയ ജ്ഞാനവുമില്ല. സിനിമയില്‍ ഒരു സന്ദര്‍ഭം പറഞ്ഞുതരുന്പോള്‍ അതിനനുസരിച്ച് സംഗീതത്തിലൂടെ മുഗ്ധ ഭാവങ്ങള്‍ പകരുകയാണ് ഞാന്‍ ചെയ്യുന്നത്. സിനിമയില്‍ നല്ല സിറ്റ്വേഷന്‍സ് ഇല്ലെങ്കില്‍ പിന്നെങ്ങനെയാണ് ഞാന്‍ നല്ല സംഗീതമുണ്ടാക്കുക?

റഹ്മാന്‍െറ സംഗീതം വളരെ ഏറേ ജനപ്രിയമാണല്ലോ?

റഹ്മാന്‍െറയും എന്‍െറയും പാതകള്‍ വിത്യസ്തമാണ്.റഹ്മാനുമായി എന്നെ താരതമ്യപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല. റഹ്മാനാണെങ്കില്‍, സ്വന്തം സ്റ്റുഡിയോ സൗകര്യങ്ങളും, കന്പ്യൂട്ടറിനോട് അമിത താല്പര്യവുമുണ്ട്. ഇഷ്ടംപോലെ പരീക്ഷണങ്ങള്‍ നടത്താം. പക്ഷെ, എന്‍െറ കഴിഞ്ഞകാല ഗാനങ്ങളെ പോലെ ഒരു ഗാനമെങ്കിലും റഹ്മാന് നല്‍കാനാവുമോ? ഇല്ല. അതാണ് ഞാന്‍ പറഞ്ഞത്, ഞങ്ങളെ താരതമ്യപ്പെടുത്തരുതെന്ന്.


1 | 2 | 3 | 4  >>  
കൂടുതല്‍
അങ്ങനെയും സിനിമയുണ്ട് : മുരളി
മുരളിയെന്ന മനുഷ്യന്‍
ലാല്‍ മനസ്സ് തുറന്നപ്പോള്‍
പ്രിയങ്കയ്ക്ക് മലയാളമാണിഷ്ടം
സിനിമയെ മറന്നിട്ടില്ല : വിധുബാല
സുന്ദരിയെന്ന ധാരണയില്ല: ആഷ്