2003 ഇ.എം.എസ്സിനെ മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അപ്പു മേസ്തിരി. പ്രസ്ഥാനവും അണികളും പടിഞ്ഞാറന്‍ ശൈത്യത്തില്‍ ആഭിരമിക്കുന്പോള്‍ അപ്പമേസ്തിരിമാരുടെ ആത്മനൊന്പരങ്ങള്‍മാത്രം പ്രസ്ഥാനത്തിനു കൂട്ട്.
അടിമുടി കമ്യൂണിസ്റ്റായ അപ്പ മേസ്തിരിയുടെ നെയ്ത്തുകാരനായി ഇത്തവണത്തെ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയ മുരളി, തിരുവനന്തപുരം പ്രസ് ക്ളബ്ബിന്‍റെ മുഖാമുഖത്തിനെത്തിയപ്പോള്‍ വെബ് ലോകത്തോട് മനസ്സു തുറന്നു.
"ഡാനി' സംവിധായകന്‍റെ ചിത്രമായതുകൊണ്ടാണ് മമ്മൂട്ടിയെ പരിഗണിക്കാത്തതെന്ന ജൂറി അധ്യക്ഷന്‍ പ്രിയദര്‍ശന്‍റെ അഭിപ്രായത്തോട് എന്താണ് പ്രതികരണം.
അങ്ങനെയും സിനിമകളുണ്ട്. ലോകസിനിമയില്‍ അതിന് ഉദാഹരണങ്ങള്‍ ഏറെയാണ്.തര്‍ക്കോസ്കിയുടേയും കിസ്ലോസ്കിയുടേയും ചിത്രങ്ങള്‍. സംവിധായകന്‍റെ സിനിമകള്‍ക്ക് ഉദാഹരണങ്ങളാണ്.
എന്നാല്‍ പസോളിനിയും കുറസോവയും കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കിയത്. ഒരു നടന്‍ തന്‍റെ സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുപോലും കുറസോവ പറഞ്ഞിട്ടുണ്ട്. ടി.വി. ചന്ദ്രന്‍റെ തന്നെ മുന്‍ചിത്രം സൂസന്ന സ്ത്രീ കഥാപാത്രത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട് ഡാനിയില്‍ സംവിധായകനും.
അപ്പുമേസ്തിരി അംഗീകരിക്കപ്പെടുമെന്ന് കരുതിയിരുന്നുവോ?
ഒരിക്കലുമില്ല. ആജീവനാന്തം കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന അപ്പുമേസ്തിരി. നെയ്ത്തുകാരന്‍ പറയുന്നതാകട്ടെ ഇ.എം.എസ്സിന്‍റെ കാലഘട്ടവും. കേരളത്തില്‍ ഭരണമാറ്റം വന്ന സാഹചര്യത്തില്‍ അപ്പമേസ്തിരിയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് കരുതിയതേയില്ല.
അതുകൊണ്ടുതന്നെ യു.ഡി.എഫിന്‍റെ ഭരണകാലത്ത് ഇടതുപക്ഷ അനുകൂലിയായ എനിക്കു കിട്ടിയ ഈ അവാര്‍ഡില്‍ ഏറെ സന്തുഷ്ടനാണ്.
യു.ഡി.എഫിന്‍റെ കാലത്ത് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നു പറയുന്പോള്‍ മുന്‍കാലങ്ങളില്‍ രാഷ്ട്രീയം അവാര്‍ഡുകളെ സ്വാധീനിച്ചെന്ന് ധ്വനിയുണ്ടല്ലോ?
ഒരിക്കലുമില്ല. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം അധികം കോളിളക്കങ്ങളുണ്ടാക്കിയില്ല. മുന്‍ അവാര്‍ഡു പ്രഖ്യാപനങ്ങളുടെ ശേഷം ജൂറി അംഗങ്ങളുടെ പഴി പറച്ചില്‍ പതിവുണ്ടല്ലോ.
|