പ്രധാന താള്‍ > വിനോദം > സിനിമ > മുഖാമുഖം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുരളിയെന്ന മനുഷ്യന്‍  Search similar articles
ബെന്നി ഫ്രാന്‍സിസ്
2002 ല്‍ നടത്തിയ അഭിമുഖം

ഏറെയും പരുക്കന്‍ കഥാപാത്രങ്ങളവതരിപ്പിച്ചിട്ടുള്ള മുരളി പ്രേക്ഷകര്‍ക്കു ഗൗരവക്കാരനായിരുന്നു. ധാരണ പാടെ തെറ്റിച്ചു, താരപരിവേഷമില്ലാതെ, ബൗദ്ധിക ജാടകളില്ലാതെ പച്ച മനുഷ്യനായി മുരളി വെബ് ലോകത്തിനുവേണ്ടി മനസു തുറന്നു.

ബ്രഹദാരണ്യകോപനിഷത്തില്‍ നിന്നും, ബ്രഷ്റ്റില്‍ നിന്നും, ബര്‍ഗ്മാനില്‍ നിന്നും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ "ഡ്രാക്കുള'യില്‍ നിന്നും ഉദാഹരണങ്ങളും ഉദ്ധരണികളുമെടുത്ത് മധുരമായി സംസാരിക്കുന്ന മനുഷ്യന്‍.

മണിരത്നത്തിന്‍െറ "ഡും ഡും ഡും' എന്ന ചിത്രത്തിലഭിനയിക്കാന്‍ ചെന്നൈയില്‍ വന്നതായിരുന്നു മുരളി. ചമയങ്ങളില്ലാതെ അദ്ദേഹം മനസു തുറക്കുകയായിരുന്നു.

ജനപ്രിയ സിനിമയിലെ അവിഭാജ്യഘടകമെന്നതിലുപരി സമാന്തരസിനിമയുടെ സഹയാത്രികനെന്ന പരിവേഷമുണ്ടല്ലോ. നരേന്ദ്രപ്രസാദിനോടൊപ്പം നാട്യഗൃഹത്തില്‍ പങ്കാളിയായ , ഭരത് ഗോപിയുടെ ഞാറ്റടികളില്‍ അഭിനയരംഗത്തുവന്ന നടന്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്ന മുഖ്യധാരാ ചിത്രങ്ങളിലെങ്ങനെ അഭിനയിക്കുന്നു ?

പലപ്പോഴും ആവര്‍ത്തന വിരസത തോന്നിയിട്ടുണ്ട്. ശരിക്കു പറഞ്ഞാല്‍ മനസ്സില്‍ സൂക്ഷിക്കുന്ന , സംതൃപ്തി തോന്നിയിട്ടുള്ള അപൂര്‍വ്വം ചില അഭിനയ മുഹൂര്‍ത്തങ്ങളേേ ഉള്ളൂ.

1 | 2 | 3 | 4 | 5  >>  
കൂടുതല്‍
ലാല്‍ മനസ്സ് തുറന്നപ്പോള്‍
പ്രിയങ്കയ്ക്ക് മലയാളമാണിഷ്ടം
സിനിമയെ മറന്നിട്ടില്ല : വിധുബാല
സുന്ദരിയെന്ന ധാരണയില്ല: ആഷ്
വ്യത്യസ്ത വേഷം തേടി അമൃത
കഠിനാദ്ധ്വാനം വിജയമന്ത്രം