കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ലാല്‍ മനസ്സ് തുറന്നപ്പോള്‍
മുഖാമുഖം
Feedback Print Bookmark and Share
 
PROPRO
? മണിരത്നത്തിന്‍റെ ഇരുവറിലെ കഥാപാത്രത്തെ പറ്റി

ഇന്ത്യന്‍ സിനിമയില്‍ ഇന്നു വരെ ഉണ്ടായ മികച്ച ക്രാഫ്റ്റ് സിനിമ ഇരുവറാണെന്നാണ് എന്‍റെ വിശ്വാസം. സിനിമ ചിത്രീകരണം തുടങ്ങിയപ്പോള്‍ അതിലെ കഥാപത്രങ്ങള്‍ എം.ജി.ആറും കരുണാനിധിയുമാണെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അങ്ങനെ ആരോപിക്കപ്പെട്ടു. ആ സിനിമ ഉദ്ദേശിച്ചതു പോലെ പൂര്‍ത്തിയാക്കാന്‍ മണിരത്നത്തിനായില്ല. അവിടുത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവസാനം സ്ക്രിപ്റ്റില്‍ മിനുക്കുപണികള്‍ നടത്തേണ്ടി വന്നു.

എന്നാലും പലരും ഇപ്പോഴും എന്നെ കാണുമ്പോള്‍ ഇരുവറിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാറുണ്ട്. നടനെന്ന നിലയില്‍ എനിക്ക് പൂര്‍ണ്ണസംതൃപ്തി തന്ന സിനിമയാണത്



? ഇനി ചെയ്യാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന കഥാപാത്രങ്ങളെന്തെങ്കിലു

അങ്ങനെയൊന്നില്ല. മലയാളസിനിമ അത്രയും പ്ളാന്‍ഡായല്ല പോകുന്നത്. അതുകൊണ്ട് തന്നെ അത്തരം സ്വപ്നങ്ങള്‍ കാണുന്നതില്‍ അര്‍ഥവുമില്ല. കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യുക. അത്രമാത്രം.

?സിനിമാ സംവിധായകനാകാന്‍ ഉദ്ദേശമുണ്ട

ഒരിക്കലുമില്ല. സിനിമാ സംവിധാനം ഭാരിച്ച ജോലിയാണ്. സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളേയും ഒരുമിപ്പിക്കുന്നത് സംവിധായകരാണ്. അത്തരം ഭാരിച്ച ചുമതകള്‍ ഏറ്റെടുക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല