കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ലാല്‍ മനസ്സ് തുറന്നപ്പോള്‍
മുഖാമുഖം
Feedback Print Bookmark and Share
 
PROPRO
? സിനിമാപ്രതിസന്ധിയ്ക്ക് കാരണം സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമാണെന്ന ആരോപണത്തെക്കുറിച്ച

അത് പറഞ്ഞു കേള്‍ക്കുന്ന കാര്യം. ശരിയ്ക്കുള്ളതല്ല. നമ്മള്‍ ഇത്ര കാശു വേണമെന്നു പറഞ്ഞാല്‍ അത് തരാനാകില്ലെങ്കില്‍ വേറെ ആളെ നോക്കണം.

അപ്പോള്‍ മാര്‍ക്കറ്റിലുള്ള വിലയാണ് നമുക്ക് പ്രതിഫലമായി ലഭിയ്ക്കുന്നത്. 25 വര്‍ഷം അഭിനയിച്ചു. ഇനി പ്രതിഫലം ഇല്ലാതെ അഭിനയിക്കില്ലായെന്നു പറയില്ല. കാരണം ഞാന്‍ പ്രതിഫലം കുറച്ചാല്‍ പ്രതിസന്ധി തീരില്ല.

? മീശപിരിച്ചഭിനയിക്കുന്നതിനെക്കുറിച്ച

മീശപിരിച്ചഭിനയിക്കില്ലെന്ന് ഒരിക്കലും നിര്‍ബന്ധം പിടിയ്ക്കാനാകില്ല. അഗ്രസീവ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ചിലപ്പോള്‍ മീശ പിരിയ്ക്കേണ്ടതായി വരും. മീശപിരിയ്ക്കുന്നത് തെറ്റാണെന്നു പറയാനുമാകില്ല.

? ഹിന്ദി സിനിമയായ കമ്പനിയെപ്പറ്റി

അതും ഒരു സാധാരണസിനിമയായിരുന്നു. മലയാളം സെറ്റുകളിലുള്ള അച്ചടക്കം രാം ഗോപാല്‍ വര്‍മ്മയുടെ സെറ്റിലുമുണ്ട്. ഭാഷമാത്രം വേറേ. എന്നാല്‍ ആ സിനിമ എനിക്ക് ഒരു അന്താരാഷ്ട്ര അംഗീകാരം നേടിത്തന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗ്ഗില്‍ നടന്ന ചടങ്ങില്‍ ഞാന്‍ മലയാള സിനിമയെ പറ്റി സംസാരിച്ചപ്പോള്‍ പലരും അത്ഭുതത്തോടേയാണ് എന്‍റെ വാക്കുകളെ ശ്രവിച്ചത്.

കൂടാതെ ഞാന്‍ കമ്പനിയില്‍ ചെയ്ത കഥാപാത്രത്തിന്‍റെ റോള്‍ മോഡല്‍ എന്നെ വിളിച്ച് അതിലെ വേഷം നന്നായിട്ടുണ്ടെന്നു പറഞ്ഞു. മുംബയിലെ ഒരു പാര്‍ട്ടിയില്‍ വച്ച് പരസ്പരം ഞങ്ങള്‍ കണ്ടു. അന്ന് ഞാന്‍ നടക്കുന്നതു പോലെയും സംസാരിയ്ക്കുന്നതു പോലെയുമാണ് താങ്കളും അതില്‍ ചെയ്തിരിക്കുന്നതെന്നു പറഞ്ഞു. അതിന് എന്‍റെ മറുപടി അങ്ങനെ സംഭവിച്ചതു മാത്രമായിരുന്നെന്നാണ്