സാധാരണക്കാരന്‍റെ ജീവിതവുമായി ബന്ധമുള്ള ധാരാളം കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാനായി. സത്യന്‍ അന്തിക്കാടിനോടൊപ്പം ചെയ്ത പല സിനിമകളും സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവയായിരുന്നു. അത്തരം സിനിമകള്‍ എനിക്ക് നേട്ടങ്ങളുണ്ടാക്കുകയായിരുന്നു. അതെന്‍റെ ഭാഗ്യമാണ്.
എന്‍റെ വിജയത്തിന്‍റെ ക്രെഡിന്‍റ് അത്തരം സിനിമകളെടുത്ത സംവിധായകരോടും എഴുത്തുകാരോടുമാണ്. ആ ഭാഗ്യമാണ് എന്നെ ഇങ്ങനെയാക്കിയത്. നല്ല സിനിമകളോടാണ് അന്നും ഇന്നും താല്‍പ്പര്യം.
പത്മരാജന്‍, ഭരതന്‍, അരവിന്ദന്‍ തുടങ്ങിയവരുടെ വിടവ് നികത്താന്‍ യുവതലമുറയ്ക്കായിട്ടില്ല.
? ജീവിതത്തില്‍ ഗുരു സ്ഥാനീയരായ ആരെങ്കിലുമുണ്ടോ
ഒരു ഗുരു ഉണ്ടെന്ന് വേണമെങ്കില്‍ കള്ളം പറയാം. ജീവിതത്തില്‍ പലതും കിട്ടിയത് പലരില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഒരാളെ മാത്രം കാണിയ്ക്കാനാകില്ല. പിന്നെ എന്‍റെ ജീവിതം ചിട്ടപ്പെടുത്തിയത് എന്‍റെ അമ്മാവനാണ്(അമ്മയുടെ സഹോദരന്‍).ഗോപിനാഥന്‍ നായരെന്നാണ് പേര്. ആലപ്പുഴയിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്
ലാല്‍ മാജിക്കൈന്നൊന്നില്ല. അതെല്ലാം സാഹിത്യപരമായ പരാമര്‍ശങ്ങളാണ്. സിനിമയുടെ വിജയം കൂട്ടായ്മയുടേതാണ്.എന്‍റെ പരാജയപ്പെട്ട പല സിനിമകളും പ്രഗത്ഭരായ സംവിധായകരുടേതാണ്. ഒരു ചിത്രത്തില്‍ പ്രേക്ഷകരെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് തെറ്റിയാല്‍ മതി സിനിമയെ പ്രതികൂലമായി ബാധിയ്ക്കും.
ടി.പി.ബാലഗോപാലന്‍ എം.എ. പോലൊരു സിനിമ ഇനി ഉണ്ടാകില്ല. ഇന്നത്തെ പല സിനിമയുടേയും കഥയും തിരകഥയും ശക്തമല്ലാത്തതാണ് അവ പരാജയപ്പെടുന്നതിന്‍റെ കാരണം.
? നല്ല കഥകളുണ്ടെങ്കിലേ അഭിനയിക്കൂ എന്ന് പറഞ്ഞുകൂടെ
നിര്‍ബന്ധം പിടിച്ചാല്‍ വര്‍ഷം ഒരു സിനിമയയൊക്കൈയെ ചെയ്യാനാകൂ. ഞാന്‍ എപ്പോഴും സംവിധായകനെ വിശ്വസിക്കുന്ന നടനാണ്. എല്ലാപേരും നല്ല സിനിമയെടുക്കാനാണ് ശ്രമിക്കുന്നത്, മലയാള സിനിമയിലെ പ്രതിസന്ധി തീരണമെങ്കില്‍ നല്ല കഥകള്‍ ഉണ്ടായേ മതിയാകൂ.