ലാല്‍ അഭിയയത്തിന്‍രെ 25 വര്‍ഷം പിന്നിട്ടപ്പോള്‍ വെബ്‌ലോകം നടത്തിയ അഭിമുഖം
മലയാള സിനിമയിലെ സൂപ്പര്‍-മെഗാതാരം മോഹന്‍ ലാല്‍ സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 1978 സെപ്റ്റംബര്‍ 4ന് തീരനോട്ടമെന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ലാല്‍ മലയാളിയുടെ മനസ് കീഴടക്കി.
മഞ്ഞില്‍ വിരിഞ്ഞപൂക്കളിലെ നരേന്ദ്രനില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ബാലേട്ടന്‍ വരെ ഇരുന്നൂറ്റിയമ്പതോളാം ചെറുതും വലുതുമായ വേഷങ്ങള്‍, മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരമുള്‍പ്പൈടെ നിരവധി ബഹുമതികള്‍...അങ്ങനെ നീളുന്ന ലാലെന്ന നടന്‍റെ അഭിനയ ജീവിതത്തിലെ നാഴികകല്ലുകള്‍.
സിനിമയില്‍ 25 വര്‍ഷം പിന്നിട്ട വേളയില്‍ മലയാളത്തിന്‍റെ പ്രിയ നായകന്‍ മനസുതുറക്കുകയാണ്...
? ജൂബിലി ആഘോഷങ്ങളെപ്പറ്റി
എന്‍റെ സിനിമാ ജീവിതത്തിന്‍റെ 25-ാം വര്‍ഷം ആഘോഷിക്കുകയെന്നത് എന്‍റെ സുഹൃത്തുക്കളുടെ തീരുമാനമാണ്. അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വവും അവരേറ്റെടുക്കാമെന്നും അത് ആഘോഷിയ്ക്കേണ്ടത് അവരുടെ കടമയാണെന്നും എന്നോട് പറഞ്ഞു. അതിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ അവര്‍ എന്നോടു പറഞ്ഞിട്ടുമില്ല
? സുഹൃത്തുക്കളെക്കുറിച്ച്
1978-ല്‍ ആദ്യ സിനിമയായ തിരനോട്ടത്തില്‍ അഭിനയിക്കുമ്പോള്‍ ഉള്ള സുഹൃത്തുക്കള്‍ തന്നെയാണിപ്പോഴുമുള്ളത്. അതേ സൗഹൃദം ഇപ്പോഴും അവരുമായിട്ടുണ്ട്. ഇനിയും എന്‍റെ സുഹൃത്തുക്കള്‍ എന്നോടോപ്പം കാണുമെന്നെനിക്കുറപ്പാണ്.
? സിനിമയില്‍ വരാനുണ്ടായ സാഹചര്യം
സ്കൂളിലും കോളജിലും ബെസ്റ്റ് ആക്ടര്‍ക്കുള്ള അവാര്‍ഡ് എനിക്ക് കിട്ടിയിട്ടുണ്ട്. തിരനോട്ടത്തില്‍ അഭിനയിച്ചത് സിനമയില്‍ വരണമെന്ന് ആഗ്രഹം കൊണ്ടല്ല. എന്നാലും തിരനോട്ടത്തില്‍ വളരെ ഗൗരവത്തോടെയാണ് അഭിനയിച്ചത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഒരു സംരഭമായിരുന്നു അത്.
അതിനുശേഷം ഒരു തമിഴ് സിനിമചെയ്യാനായിരുന്നു പരിപാടി. ആ സമയത്താണ് നവോദയയുടെ സിനിമയ്ക്ക് പുതുമുഖങ്ങളെ ആവശ്യമാണെന്ന പരസ്യം കണ്ടെത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിച്ചു. ആ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.
? സിനിമാ ജീവിതത്തിലെ പ്രിയപ്പെട്ട സംഭവം
ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ എല്ലാം അനുഭവങ്ങളും ഒരു പോലെ പ്രിയപ്പെട്ടതാണ്. പറയത്തക്ക പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല. സിനിമ എന്നും നല്ലതു മാത്രമേ എനിക്ക് തന്നിട്ടുള്ളൂ.
|