കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » പ്രിയങ്കയ്ക്ക് മലയാളമാണിഷ്ടം
മുഖാമുഖം
Feedback Print Bookmark and Share
 
Priyanka in Vilapangngalkkappuram
WD
എന്തൊക്കെയാണ് പുതിയ പരിപാടികള്‍, മലയാള സിനിമ വല്ലതും....

കന്നഡത്തില്‍ എന്‍റെയൊരു സിനിമ റിലീസാവുകയാണ്. സിന്ദഗി എന്നാണു പേര്. കന്നഡത്തിലെ എന്‍റെ അദ്യത്തെ സിനിമയാണിത്. മലയാളത്തില്‍ ടിവി ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്യുന്ന വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയില്‍ ഗുജറാത്ത് കലാപത്തില്‍ പെട്ടുപോവുന്ന സാഹിറ എന്ന പെണ്‍കുട്ടിയായാണ് ഞാന്‍ അഭിനയിക്കുന്നത്.

തെലുങ്കില്‍ പുതിയ പടം വല്ലതും..

തെലുങ്കില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ പലതും നിരസിക്കേണ്ടി വന്നു. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. അതിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു.

കലാജീവിതം എങ്ങനെയായിരുന്നു?

എനിക്ക് പറയത്തക്ക വലിയ കലാജീവിതമൊന്നും ഉണ്ടായിരുന്നില്ല. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു. ചെറുപ്പത്തില്‍ അല്‍പ്പം ഡാന്‍സ് പഠിച്ചിട്ടുണ്ട്. പിന്നെ മോണോ ആക്‍ട് ആയിരുന്നു എന്‍റെ തട്ടകം. അത് എന്‍റെ അഭിനയത്തിന് നല്ല സംഭാവന നല്‍കിയിട്ടുണ്ട്.

തിരക്കുകള്‍ ഉണ്ടെങ്കിലും അത് ഭാവിക്കാതെ, സാധാരണയില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി ഈ നടി വീട്ടുകാര്യങ്ങളിലേക്ക് കടക്കുകയാണ്.