പ്രധാന താള്‍ > വിനോദം > സിനിമ > മുഖാമുഖം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുന്ദരിയെന്ന ധാരണയില്ല: ആഷ്
ഐശ്വര്യാറായി
PROPRO
ഐശ്വര്യാറായിക്കു മുന്നില്‍ ബോളീവുഡ് സങ്കല്‍‌പ്പങ്ങള്‍ ഒന്നാകെ മാറി മറിയുകയാണ്. വിവാഹിതയാകുന്നതോടെ സിനിമാ ഫീല്‍ഡില്‍ നിന്നും പുറത്താകും എന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് അഭിഷേക് ബച്ചനു സ്വന്തമായ ഈ സുന്ദരി. വിവാഹത്തിനു ശേഷവും ഹോളീവുഡിനും ബോളീവുഡിനും ആഷ് ഒരു പോലെ പ്രിയങ്കരി തന്നെയാണ്. ലഗാനിലൂടെ പ്രശസ്തനായ അശുതോഷ് ഗൌരീകര്‍ ഒരുക്കുന്ന ചരിത്ര പശ്ചാത്തലമുള്ള പുതിയ ചിത്രമായ ‘ജോധാ അക്ബറില്‍’ ജോധാ രാജകുമാരിയാകാന്‍ രണ്ടാമതൊന്നും ആലോചിക്കാതെ തന്നെയാണ് ആഷിനെ തീരുമാനിച്ചത്.

ചരിത്രം ഏറെയൊന്നും പറയാതെ പോയ മുഗള്‍ രാജവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണകര്‍ത്താവ് അക്ബറിന്‍റെയും രജപുത്ര രാജകുമാരിയായ ജോധയുടെയും പ്രണയകഥയില്‍ ജോധയുടെ വേഷത്തില്‍ ഐശ്വര്യയും അക്ബറിന്‍റെ വേഷത്തില്‍ ഹൃതിക്ക് റോഷനുമാണ് എത്തുന്നത്. വിവാഹിതയായതിനു ശേഷം ഒരു പക്ഷേ ആഷിന്‍റെ കാര്യത്തില്‍ പ്രേക്ഷകരുടെ ഏറ്റവും ആകാംഷ ഉണര്‍ത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജോധാ അകബറിനുണ്ട്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ആഷ് പറയുന്നു.

കരിയറില്‍ എന്തെങ്കിലും ഖേദം തോന്നുന്നുവോ?

ഇല്ല. പല തലമുറയ്‌ക്കായി ചിത്രങ്ങള്‍ കുഴപ്പമില്ലാതെ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ അവരുടെ ചിത്രങ്ങളില്‍ ധാരാളം അവസരം നല്‍കുന്നുണ്ട്. അതില്‍ സന്തോഷവതിയാണ്.

ആഷില്‍ നിന്നും ജോധ എങ്ങനെയാണ് വ്യത്യസ്തയാകുന്നത്?

ചിത്രത്തില്‍ ഞാന്‍ ജോധ രാജകുമാരിയാണ് അല്ലാതെ ഐശ്വര്യ അല്ല. കേട്ടിട്ടു പോലുമില്ലാത്ത ഒരു കഥാപാത്രത്തിനാണ് കരുത്തു പകരുന്നത്. അതിനേ കുറിച്ചു എനിക്കു പറയാന്‍ പോലുമാകില്ല. അതേ കാലഘട്ടത്തിന്‍റെ പശ്ചാത്തലം പിന്തുടരാന്‍ ശ്രമിക്കുകയാണ്. ജോധ ഒരു രജപുത്ര വനിതയാണെന്നും അവളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ചില വാക്കുകള്‍ വേണമെന്നും പറഞ്ഞപ്പോള്‍ മറ്റൊരു കാലഘട്ടത്തിലെ വനിതയാണ് ഞാന്‍ എന്നു മാത്രമാണ് അശു ഓര്‍മ്മിപ്പിച്ചത്.. അത്രമാത്രം.

ജോധാഅക്ബറിനെ കുറിച്ച്?

ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് സംവിധായകന്‍ അശുതോഷ് ഗൌരീക്കര്‍ എന്താവശ്യപ്പെടുന്നുവോ അതു നല്‍കാനാണ്. ചരിത്ര പുസ്തകത്തില്‍ പഠിച്ച ഒരു പാഠം പറയുകയല്ല ജോധാ അക്ബര്‍. സംവിധായകന്‍ അശുവിന്‍റെ സങ്കല്‍‌പ്പത്തിലെ കഥാപാത്രമാണിത്. ഞാന്‍ അതു ചെയ്യുന്നെന്നു മാത്രം.

ജോധാ അക്ബറില്‍ ധൂം 2 നേക്കാള്‍ ഹോട്ടായ രസതന്ത്രമായിരിക്കുമോ നിങ്ങള്‍ തമ്മിലുണ്ടാകുക?

അശുവിനു ആവശ്യമായ വികാരം പ്രകടിപ്പിക്കുക എന്ന ചുമതലയാണ് എനിക്കും ഹൃതിക്കിനും. മറ്റു ചിത്രങ്ങളില്‍ ചെയ്തതു പോലെയുള്ള അതേ രസതന്ത്രം തന്നെ ഈ ചിത്രത്തിലും ഉണ്ടാകും. ഞങ്ങള്‍ രണ്ടു പേരും ഈ കഥാപാത്രത്തിനായി ചുമതല ഏറ്റവരാണ്. അതിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരുമാണ്. അതേ ജോലി ചെയ്യുകയും അതിനോട് കൂറു കാട്ടുകയും ചെയ്യും. ഇതിനൊക്കെ പുറമേ ജോധ ഒരു പ്രണയകഥയാണ്. അതു കൊണ്ട് തന്നെ
ചിത്രത്തില്‍ പ്രണയിക്കാതിരിക്കാനാകുമോ?


ചിത്രത്തിലെ സംഗീതത്തെ കുറിച്ച്?

വിവരിക്കാവുന്നതിനുമപ്പുറം ഒന്നാന്തരമായിട്ട് എ ആര്‍ റഹ്‌മാന്‍ അതു നിര്‍വ്വഹിച്ചിരിക്കുന്നു. അതു നിങ്ങളില്‍ പതിയെ വളരും. ഒരു കേള്‍വിക്കുമപ്പുറത്തേക്ക് നീളാന്‍ ശക്തിയുള്ള ഗാനങ്ങളാണ്. അക്കാര്യം ഞാന്‍ ഉറപ്പു നല്‍കുന്നു.


ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നിങ്ങളാണോ?

ഞാന്‍ സുന്ദരിയാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. സന്ദര്യമെല്ലാം ഓരോരുത്തരുടെയും ചിന്തയിലാണ്. കാഴ്ചക്കാരന്‍റെ കണ്ണുകളിലാണ് സൌന്ദര്യം. എന്‍റെ അമ്മ എന്നേക്കാള്‍ സുന്ദരിയാണെന്നാണ് ഞാന്‍ കരുതുന്നത്.

ഹൃതിക്കുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍?

ഇത്തരം ഊഹാപോഹങ്ങള്‍ക്ക് മറുപടി പറഞ്ഞു ഞാന്‍ മടുത്തു. ഹൃതിക്കിന് ജന്‍‌മദിനത്തില്‍ ഏതൊരാളെയും പോലെ ആശംസകള്‍ നല്‍കിയ ആളാണ് ഞാന്‍. ഇക്കാര്യം നിങ്ങള്‍ അശുവിനോടോ ഹൃതിക്കിനോടോ ചോദിച്ചു നോക്കൂ.
കൂടുതല്‍
വ്യത്യസ്ത വേഷം തേടി അമൃത
കഠിനാദ്ധ്വാനം വിജയമന്ത്രം
ഏറ്റുമാനൂരിലെ മുരളി ഇന്ന് മുരളീഭായ്
സാവരിയയെ കൊല്ലരുതേ !
ഭാമ തിരക്കിലാണ്‌..
കമല്‍ അഭിനയകലയിലെ വ്യക്തിത്വം