കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » വ്യത്യസ്ത വേഷം തേടി അമൃത
മുഖാമുഖം
Feedback Print Bookmark and Share
 
IFM
അടുത്ത വീട്ടിലെ അംഗം എന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ വിട്ട് കൂടുതല്‍ പരീക്ഷണാത്മകമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നുണ്ടൊ ?

തിര്‍ച്ചയായും, ഒരു സൈക്കോട്ടിക് കൊലപാതകിയായി അഭിനായിക്കാന്‍ എനിക്ക് വളരെ താല്‍‌പര്യമുണ്ട്. അടുത്ത വീടിലെ അംഗം എന്ന രീതിയിലുള്ള കഥാപാത്രങ്ങളുമായി സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രം എപ്പോഴും സെക്സിയും, ബുദ്ധിമതിയും ഒക്കെ ആയിരിക്കും. ഇതില്‍ നിന്നു വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നിങ്ങള്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധ ചെലുത്താറുണ്ടല്ലൊ, അതിരു കടന്ന ഗ്ലാമര്‍ പ്രദര്‍ശനത്തിനും തയാറാവാറില്ല അതിനെ കുറിച്ച് ?

എനിക്ക് ചേരാത്ത വേഷം ചെയ്യാന്‍ ഞാന്‍ ഒരിക്കലും തയാറാവുകയില്ല. എന്നാല്‍ ദീവാറില്‍ ചെയ്ത പോലെയുള്ള ഐറ്റം നമ്പറുകള്‍ ഇനിയും ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ചെയും. നല്ലതും അശ്ലീലവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തണെങ്കിലും അത് വളരെ വ്യക്തതയുള്ളതാണ്.

നിങ്ങളുടെ ഒരു കഥാപാത്രങ്ങളും അതിശയോക്തിയുടെ മൂര്‍ത്തിരൂപമാവത്തതിനെ പറ്റി ?

ആളുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാനാണ് എനിക്കു താല്‍‌പര്യം. ‘വിവാഹ്’ ലെ പൂനവും ‘മേ ഹൂ ന’യിലെ സാഞ്ചന ബക്ഷിയും, ‘ഇഷ്ക് വിഷ്ക്’ ലെ പായലുമെല്ലാം ജനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

‘വിവാഹ്’ ആണല്ലൊ നിങ്ങള്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ചതായി കരുതുന്നത്. കാരണം ?

അതെ, ആ വേഷം ചെയ്യുമ്പോള്‍ ശരിക്കും മനസില്‍ തൊട്ടാണു ചെയ്തത്. കൂടുതലും കണ്ണുകളിലൂടെയായിരുന്നു ഞാന്‍ അഭിനയിച്ചത്, ഒരു നടി എന്ന നിലയില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ വേഷമാണത്.

നായകന്‍‌മാരില്‍ ആരോടൊപ്പം അഭിനയിക്കുന്നതാണ് കൂടുതലിഷ്ടം ?

എല്ലാരുമായും അഭിനയിച്ചത് വളരെ നല്ല അനുഭവം തന്നെയായിരുന്നു. ആരോടോപ്പം നമ്മള്‍ അഭിനയിച്ചാലും അവര്‍ക്ക് നമ്മിലെ കഴിവിനെ പുറത്തുക്കൊണ്ടു വരുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കാനാവും എന്നാണ് എനിക്കു തോന്നുന്നത്.

ഇനി വരാന്‍ പോകുന്ന ചിത്രങ്ങള്‍?

അനില്‍ കപൂര്‍ നിര്‍മ്മിക്കുന്ന ‘ഷോട്ട് കട്ട്’, ഇ നിവാസിന്‍റെ ‘മൈ നെയിം ഇസ് ആന്‍റണി ഗോന്‍സാല്‍‌വേസ്’ എന്നിവയാണ് അടുത്ത് റിലീസാകുന്ന ചിത്രങ്ങള്‍.