ഹിന്ദി സിനിമയിലെ നാടന്‍ സുന്ദരികളില്‍ ഒരാളാണ് അമൃതാ റാവു. മനോഹരങ്ങളായ ചിത്രങ്ങള്‍ക്ക് പോസു ചെയ്തിട്ടുള്ള താരമാണിവര്‍. ഹിന്ദിയില്‍ നിന്നു മാറി ‘അതിഡി’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ട താരമായി ഈ സുന്ദരി. എന്നാല്‍ ഹിന്ദിയിലെ ഒരു താര പ്രണയം ബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട് അമൃത റാവുവിന്‍റെ പേര് പറഞ്ഞു കേള്‍ക്കുകയുണ്ടായി. തന്‍റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും അമൃത റാവു മനസു തുറക്കുന്നു.
ഹിന്ദിയില്‍ നിന്ന് തെലുങ്കിലേക്കുള്ള ചുവടുമാറ്റം എങ്ങനെ അനുഭവപ്പെട്ടു ?
തെലുങ്കിലെ എന്‍റെ പ്രകടനത്തില്‍ ഞാന്‍ തീര്‍ത്തും സന്തുഷ്ടയാണ്. ഒരു റൊമാന്‍റിക് കോമഡി ചിത്രമായ ‘അതിഡി’ ആന്ധ്രാപ്രദേശില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറി. ഞങ്ങളെല്ലാം ആ സിനിമക്കു വേണ്ടി വളരെ കഷ്ടപ്പെട്ടതാണ്. നമ്മുടെ അധ്വാനത്തിന് നല്ല ഫലമുണ്ടാവുന്നത് തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണല്ലോ
ഷാഹിദ് കപൂറിന്‍റേയും കരീനയുടേയും പ്രണയബന്ധം തകര്‍ന്നതില്‍ നിങ്ങളുടെ പേര്‍ വലിച്ചിഴക്കപ്പെട്ടതിനെ കുറിച്ച് ?
ഇത്തരം അടിസ്ഥാനരഹിതമായി കാര്യങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കരീനയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഷാഹിദിനോടൊപ്പം ഞാന്‍ അഭിനയിച്ച ‘വിവാഹ്’ ലെ എന്‍റെ അഭിനയത്തെ കരീന പ്രശംസിക്കുകയും ചെയ്തതാണ്. ആളുകള്‍ ഞങ്ങളെ കുറിച്ച് എന്തൊക്കെ എഴുതിയാലും ഞാനും ഷാഹിദുമായി വളരെ നല്ല ബന്ധമാണുള്ളത്.
ഇതു നിങ്ങളുടെ സൌഹൃദത്തെ ബാധിക്കില്ലെ ?
ഒരിക്കലുമില്ല. ഞങ്ങള്‍ രണ്ടുപേരും ഒരേ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. സിനിമാ രംഗത്തുള്ളവര്‍ക്ക് കേള്‍ക്കെണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായറിയാം.
|