കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ചിരിപ്പിക്കാന്‍ ഷാഫി റെഡി
മുഖാമുഖം
Feedback Print Bookmark and Share
 
shafi
WDFILE
വണ്‍മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനുംമക്കളും, മായാവി, ഏറ്റവും ഒടുവില്‍ ചോക്ലേറ്റ്. മലയാളത്തെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഷാഫി. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ മലയാളിയെ സന്തോ‍ഷിപ്പിക്കുക എന്ന മനശാസ്ത്രം അവസാന ചിത്രം വരെ ഷാഫി പാലിച്ചിരിക്കുന്നു.

സിനിമ പ്രേക്ഷകന്‌ ആസ്വദിക്കാന്‍ വേണ്ടിയുള്ളതാണെന്ന്‌ ഷാഫി ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഷാഫി പ്രേക്ഷകരില്‍ വിടര്‍ത്തുന്ന ചിരി തന്നെ നിര്‍മ്മാതാക്കളുടെ മുഖത്തും വരുത്തുന്നു. സിദ്ധിക്‌-ലാല്‍മാരുടെ ചുവടുപിടിച്ച്‌ സിനിമയിലെത്തിയ ഷാഫി ചിരിയുടെ വഴിയെ മിനിമം ഗ്യാരണ്ടി ചിത്രങ്ങള്‍ ഒരുക്കണമെന്ന്‌ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. നിറഞ്ഞ ചിരിയോടെ തന്നെ ഷാഫി മനസ്സു തുറക്കുകയാണ്

ചോദ്യം:സലിം കുമാര്‍ നിങ്ങളുടെ പ്രിയ നടനാണല്ലോ?

ഉത്തരം:ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണ്‌. സലിം കുമാറിന്‍റെ നിര്‍ദേശങ്ങള്‍ നല്ല ചിരി ഉണ്ടാക്കുന്നവയായിരിക്കും. മായാവിയില്‍ സലിം കുമാറിന്‍റെ നല്ല പിന്തുണ ഉണ്ടായിരുന്നു.

ചോദ്യം: എന്താണ്‌ ഷാഫി ചിത്രങ്ങളുടെ വിജയ രഹസ്യം?

ഉത്തരം: കഠിനപ്രയത്നം. നല്ല വിനോദചിത്രങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പിന്നില്‍ ഒരു പാട്‌ ആലോചനകളും ചിന്തയും ഉണ്ടാകും. ചോക്ലേറ്റിനും അത്‌ ഉണ്ടായിരുന്നു. പൂര്‍ണമായ എന്‍റര്‍ടെയ്നര്‍ ആണെങ്കിലും ഒരു പുതിയ സമീപനമാണ്‌ സിനിമയില്‍ സ്വീകരിച്ചത്‌

ചോദ്യം:ചോക്ലേറ്റിന്‌ കിട്ടിയ എറ്റവും നല്ല പ്രോത്സാഹനം ആരില്‍ നിന്നാണ്‌?

ഉത്തരം: എന്‍റെ സിനിമ ഗുരുക്കന്‍മാരായ സിദ്ധിക്‌-ലാലും, റാഫി-മെക്കാര്‍ട്ടിനും രാജസേനന്‍സാറുമാണ്‌ ചിത്രം നന്നായി എന്ന്‌ ആദ്യം പറഞ്ഞത്‌.

ചോദ്യം: ഷാഫിയുടെ പതിവ്‌ മേഖലയല്ല, കാമ്പസ്‌, എന്തുകൊണ്ട്‌ ഒരു കാമ്പസ്‌ പശ്ചാത്തലമായി?

ഉത്തരം:കഥയുടെ പ്രമേയത്തില്‍ ഞങ്ങള്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു. ചുറ്റും യുവാക്കളുടെ ഒരു കൂട്ടവുമായി സിനിമയുടെ ചിത്രീകരണം വളരെ രസകരമായിരുന്നു.

ചോദ്യം:ഷാഫി ചിത്രങ്ങളുടെ ഒരു പ്രത്യേകതയായി തോന്നുന്നത്‌ ഗൗരവ മുഹൂര്‍ത്തങ്ങളേയും കോമഡിയായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌?

ഉത്തരം: മനപൂര്‍വ്വം ചെയ്യുന്നതല്ല. ചോക്ലേറ്റിന്‍റെ ശൈലി അതായിരുന്നു. കോമഡിക്ക്‌ എന്നും മലയാളത്തില്‍ പ്രേക്ഷകരുണ്ടല്ലോ

ചോദ്യം: ഷാഫി പുതിയ ചിത്രത്തില്‍ യുവതാരങ്ങളെ പരീക്ഷിച്ച്‌ വിജയിച്ചു, എന്നാല്‍ മലയാളത്തില്‍ സാധാരണ യുവതാരങ്ങളെ അംഗീകരിക്കാറില്ല, അന്യഭാഷകളില്‍ സ്ഥിതി വ്യത്യാസമാണ്?‌.

ഉത്തരം: പരീക്ഷണങ്ങള്‍ നടത്താന്‍ മലയാളി സംവിധായകര്‍ ഭയക്കുന്നതായിരിക്കും പ്രധാന കാരണം. തെന്നിന്ത്യയില്‍ മറ്റ്‌ ഭാഷകളില്‍ യുവസംവിധായകര്‍ വാണിജ്യസിനിമയില്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ്‌.

ചോദ്യം:പുതിയ പദ്ധതി?

ഉത്തരം:ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥ. ജൂലൈയില്‍ ആരംഭിക്കും. ദിലീപ്‌ ആയിരിക്കും നായകന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളും പദ്ധതിയിലുണ്ട്‌. പുതുമുഖങ്ങളെ വച്ചുള്ള ഒരു ചിത്രവും മനസിലുണ്ട്‌