സിനിമ രണ്‍ബീറിനു ചരിത്രനിയോഗം
ചോദ്യം: സ്വപ്നാടകനായ യുവാവിനെയാണ് ആദ്യ ചിത്രത്തില്‍ അവതരിപ്പിക്കാനായത്, സ്വന്തം ജീവിതത്തില്‍ എങ്ങനെ സ്വപ്ന ജീവിയാണോ?
ഉത്തരം: സ്വപ്നാടകന്‍മാര്‍ അതൊരിക്കലും സമ്മതിച്ച് തരാറില്ലല്ലോ. സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം ജോലി ചെയ്യുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. വളരെ എളുപ്പത്തില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ചോദ്യം: കുട്ടിക്കാലത്ത് കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതായിരുന്നു വിനോദമെന്ന് ഋഷികൂപര്‍ പറയുമായിരുന്നു റണ്‍ബീറിനോ?
ഉത്തരം:മുത്തച്ഛന്‍റെ സിനിമകളിലെ രംഗങ്ങളും ഗാനങ്ങളും വീട്ടില്‍ അവതരിപ്പിക്കുന്നതായിരുന്നു എന്‍റെ പരിപാടി.
ചോദ്യം: സിനിമക്കുള്ളിലുള്ളവരാണോ പുറത്തുള്ളവരാണോ രണ്‍ബീറിന്‍റെ സുഹൃത്തുക്കള്‍ ?
ഉത്തരം: സിനിമ വ്യവസായത്തിലുള്ളവരാണ് എന്‍റെ എല്ലാ സുഹൃത്തുക്കളും. ഒന്നിച്ച് വളര്‍ന്ന് സിനിമിയില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് ഞങ്ങളെല്ലാം.