കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » സിനിമ രണ്‍ബീറിനു ചരിത്രനിയോഗം
മുഖാമുഖം
Feedback Print Bookmark and Share
 
ranbir kapoor
WDFILE
പൃഥ്വിരാജ്‌ കപൂര്‍ മകന്‍ രാജ്‌ കപൂര്‍ മകന്‍ ഋഷികപൂര്‍ മകന്‍ റണ്‍ബീര്‍ കപൂര്‍. കപൂര്‍ കുടുംബത്തിലെ നാലാം തലമുറക്കാന്‌ മുന്നില്‍ സിനിമ അല്ലാതെ മറ്റ്‌ പോംവഴികള്‍ ഉണ്ടായിരുന്നില്ല. റണ്‍ബീര്‍ കപൂറിന്‌ സിനിമ എന്നത്‌ ചരിത്രപരമായ നിയോഗമാണ്‌. സാവരിയ എന്ന സ്വപ്നസിനിമയിലൂടെ ബോളീവുഡില്‍ അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അനില്‍ കപൂറിന്‍റെ മകള്‍ സോനം കപൂറിനും സഞ്ജയ്‌ ലീല ബന്‍സാലിയുടെ സാവരിയ അരങ്ങേറ്റ വേദിയൊരുക്കി. അരങ്ങേറ്റ വിശേഷങ്ങളെ കുറിച്ച്‌ രണ്‍ബീര്‍ കപൂര്‍ മനസ്‌ തുറക്കുന്നു.

ചോദ്യം: ഇന്ത്യയിലെ തന്നെ ഏറ്റവു മികച്ച സംവിധായകനൊപ്പം ജോലി ചെയ്തപ്പോള്‍ നടന്‍ എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ടു എന്ന്‌ കരുതുന്നുവോ?

ഉത്തരം: എന്നെ അളക്കാനുള്ള ബാരോമീറ്റര്‍ എനിക്കില്ല. ഒരു പക്ഷെ മറ്റൊരു സംവിധായനൊപ്പം അഭിനയിച്ച ശേഷമാണ്‌ ഞാന്‍ അദ്ദേഹത്തിന്‍റെ സെറ്റിലെത്തിയതെങ്കില്‍ എനിക്ക്‌ സംവിധായകന്‍‌മാര്‍ക്കിടയിലെ വ്യത്യാസം കണ്ടു പിടിക്കാനാകുമായിരുന്നു.

ചോദ്യം: സിനിമ പാരമ്പര്യം ഒരു ബാധ്യതായി തോന്നിയോ?

ഉത്തരം: എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വത്തെകുറിച്ച്‌ ഞാന്‍ ബോധവാനാണ്‌.എന്നെ കൊണ്ട്‌ ചെയ്യാനാകുന്നതിന്‍റെ പരമാവധി അര്‍പ്പണമനോഭാവത്തോടെ ചെയ്യാന്‍മാത്രമാണ്‌ ഞാന്‍ ശ്രമിക്കുക. മുത്തച്ഛന്‍റെയും(രാജ്കപൂര്‍) അച്ഛന്‍റെയും (ഋഷികപൂര്‍)ഏറ്റവു വലിയ ആരാധകനാണ്‌ ഞാന്‍. മുത്തച്ഛന്‍റെ ചിത്രങ്ങളിലെ ചെറിയ കാര്യങ്ങള്‍ വരെ ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

ചോദ്യം: സാവരിയ അനുഭവങ്ങള്‍?

ഉത്തരം: എന്‍റെ സിനിമ റിലീസ്‌ ആകുന്നത്‌ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്‌. എന്നാലിപ്പോള്‍ അത്‌ യാഥാര്‍ത്ഥ്യമാകുമ്പോള്‍ എനിക്ക്‌ വിശ്വസിക്കാനാകുന്നില്ല. സന്തോഷകരമായ എന്തെല്ലാം അനുഭവങ്ങള്‍, സിനിമ ഷൂട്ടിങ്ങ്‌ തീര്‍ന്നു പോയല്ലോ എന്ന ദുഖമാണിപ്പോള്‍ എനിക്ക്‌. ഇപ്പോള്‍ കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ്‌.