നന്ദനാസെന്‍ വ്യത്യസ്തയാണ്
അമര്‍ത്യാസെന്നിന്‍റെ മകള്‍ എന്ന നിലയില്‍ അച്ഛന്‍റെ നിഴലില്‍ കഴിയുന്നതായി തോന്നുന്നോ?
ജീവിതം മുഴുവന്‍ പ്രശസ്തരായ അച്ഛനമ്മമാരുടെ മകളാണ് ഞാന്‍. അതു കൊണ്ട് തന്നെ അവരുടെ നിഴലിലാണ് എന്ന തോന്നല്‍ ഒരിക്കലുമില്ല. എന്‍റെ അമ്മ പുരസ്ക്കാര ജേത്രിയായ ഒരു എഴുത്തുകാരിയാണ്. പദ്മശ്രീ ഉള്‍പ്പടെയുള്ള ഒട്ടേറെ പുരസ്ക്കാരങ്ങള്‍ എഴുത്തിന് എന്‍റെ അമ്മയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
പ്രശസ്തമായ കുടുംബത്തില്‍ നിന്നും എത്തിയത് സിനിമയില്‍ അവസരം ലഭിക്കാന്‍ സഹായകരമായില്ലേ?
ഒരു സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന ആളുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രശസ്ത കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തുന്നവരുടെ കാര്യം കൂടുതല്‍ ദുരിതമാണ്. പുതുമയേറിയ ഒരു പാത തെരഞ്ഞെടുക്കുമ്പോള്‍ പ്രശസ്തരുടെ കുട്ടികള്‍ എന്ന നിലയില്‍ അവര്‍ എത്തുന്ന മേഖലയില്‍ പിടിച്ചു നില്‍ക്കുമോ വീണു പോകുമോ എന്നു പ്രേക്ഷകര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കും. പിന്നെ ഏതൊരുവനായാലും ഏതൊരുവളയാലും ഒരോരുത്തരും വ്യക്തികളാണ്. കുടുംബം വലിയൊരു ഘടകമാണെങ്കിലും ഓരോരുത്തരും വ്യക്തികളാണ്.
സ്ട്രേഞ്ചേഴ്‌സില്‍ വ്യത്യസ്തമായ വേഷമാണല്ലോ? വ്യക്തമാക്കാമോ?
സ്ട്രേഞ്ചേഴ്‌സില്‍ പ്രീതി എന്ന കഥാപാത്രമാണ് എന്‍റേത്. ഒരേ സമയം പല മുഖങ്ങളുള്ള കഥാപാത്രം. ഉത്തരാവാദിത്വ ബോധമുള്ളവളും സത്യസന്ധയുമായുമാണ്. പ്രേമത്തിനു വേണ്ടി അലഞ്ഞു തിരിയുന്ന ഈ കഥാപാത്രം കാണാന്‍ ഭംഗിയുള്ളവളും അതേ സമയം തന്നെ വൃത്തികെട്ടവളും. മഹാമനസ്ക്കയാണെങ്കിലും ക്രൂരയാണ്. ലണ്ടനില്‍ താമസിക്കുന്ന അവള്‍ രാഹുലിനെ കാണുന്നതോടെ കഥമാറുന്നു. യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന ഈ വേഷം ഒരുപാട് ഇഷ്ടമായി.
ഏതൊക്കെയാണ് അടുത്ത ചിത്രങ്ങള്‍?
ഏറ്റവും പുതിയ ചിത്രമായ ഫോറെസ്റ്റില്‍ രാധ എന്ന ധൈര്യശാലിയായ പെണ്‍കുട്ടിയുടെ വേഷമാണ്. അടുത്ത കാലത്ത് അഞാന്‍ അഭിനയിച്ച ഏറ്റവും വ്യത്യസ്തമായ വേഷം. രംഗ റസിയയില്‍ ഒരു ചിത്രകാരനെ പ്രണയിക്കുന്ന സുഗന്ധ എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തുന്നു. ഇതൊരു ചരിത്ര സിനിമയായിരിക്കും.