നന്ദനാസെന്നിന്‍റെ വഴികള്‍ എപ്പോഴും വ്യത്യസ്തമാണ്. അച്ഛന്‍ നോബല്‍സമ്മാന ജേതാവായ സാമ്പത്തീകശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍. അമ്മ പ്രമുഖ ബംഗാളി എഴുത്തുകാരി നബനീതാ ദേവ് സെന്‍. അച്ഛനമ്മമാരുടെ രണ്ടു വഴികളിലും പ്രതിഭയുണ്ടെങ്കിലും നന്ദന തെരഞ്ഞെടുത്ത വഴി സിനിമയുടേയും മോഡലിംഗിന്‍റെയുമായിരുന്നു. ബോളീവുഡില്‍ എട്ടു വര്‍ഷം മുമ്പ് അരങ്ങേറിയെങ്കിലും റാണി മുഖര്‍ജിയുടെയോ ബിപാഷാ ബസുവിന്‍റെയോ നിരയിലേക്ക് വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇതുവരെ നന്ദനയ്‌ക്ക് കഴിഞ്ഞിട്ടില്ല. മികച്ച കഥാപാത്രത്തേയും വ്യത്യസ്തമായ വേഷത്തേയും തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ് ഈ ബംഗാളി സുന്ദരി. സ്ട്രേഞ്ചേഴ്‌സും ഫോറസ്റ്റുമാണ് പുറത്തു വരാനിരിക്കുന്ന ചിത്രങ്ങള്‍. സിനിമാ മോഹം ചെറുപ്പം മുതലുണ്ടായിരുന്നോ?
സിനിമയെ പണ്ടു മുതല്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന് ആകസ്മികമായിട്ടാണ് അഭിനയം എന്ന കാര്യത്തിലേക്ക് എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ ഉണ്ടാകുമെന്നു കരുതിയിരുന്നു. സിനിമയിലേക്കു വച്ചിഴയ്‌ക്കപ്പെട്ടാല്‍ സിനിമാ എഴുത്തുകാരിയാകുമോ സംവിധായികയാകുമോ എഡിറ്ററാകുമോ എന്നതായിരുന്നു സംശയം. ഡയറക്ടര്‍ സിനിമയിലേക്ക് അഭിനയിക്കാന്‍ ആദ്യമായി ക്ഷണിക്കുമ്പോള്‍ സിനിമയേ കുറിച്ചു കൂടുതല്‍ പഠിക്കാമല്ലോ എന്നാണ് ചിന്തിച്ചതും. എന്നാല്‍ ആദ്യ ദിനത്തിലെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി. മറ്റു ബംഗാളി നടികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഫീല്‍ഡിലെ മുന്‍നിരക്കാരില്‍ നിന്നും അവസരം ലഭിച്ചില്ല എന്ന തോന്നലുണ്ടോ?
രംഗത്തെ തുടക്കക്കാരി എന്ന നിലയില്‍ ഇക്കാര്യത്തേ കുറിച്ച് എനിക്കു കാര്യമായ അറിവ് ഇല്ല. ചെയ്യുന്ന ജോലിയില്‍ സജീവമായി ഇടപെടുക എന്നതു മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. കുറേക്കാലം കൂടി കഴിയുമ്പോള്‍ വേഷങ്ങള്‍ ഒരേ തരത്തിലുള്ളതല്ലാത്തതും പുതുമയുള്ളതും ആയിരിക്കുമെന്നു വിശ്വസിക്കുന്നു. കൂടുതല്‍ കാലം ചെല്ലുമ്പോള്‍ വ്യത്യസതമായ സിനിമ ലഭിച്ചാല്‍ ഞാന്‍ കൂടുതല്‍ സന്തോഷം. സിനിമ നിങ്ങളുടെ മാതാപിതാക്കള്‍ക്കു സ്വീകാര്യമാണോ? അവര്‍ നിരുത്‌സാഹപ്പെടുത്താറുണ്ടോ?
ചെറുപ്പത്തില്‍ എഴുത്തിലും വായനയിലുമായിരുന്നു കമ്പം. കലാ സാംസ്ക്കാരിക എഴുത്ത് മേഖലകളിലെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഞാന്‍ ഒരു ഗ്രാഡുവേറ്റ് അദ്ധ്യാപികയാകുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. ഞാന്‍ സിനിമാ അഭിനയത്തെ തമാശയായി എടുക്കും എന്ന് അവര്‍ കരുതി. എന്നാല്‍ ഈ രംഗത്തെ ഞാന്‍ ഗൌരവത്തോടെ കാണുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുകയാണ്. ഞാന്‍ ഈ രംഗം ഇഷ്ടപ്പെടുന്നെന്ന് അവര്‍ക്കറിയാം അതുകൊണ്ട് തന്നെ ഇപ്പോള്‍ എന്നെ ഏറ്റവും പ്രോത്‌സാഹിപ്പിക്കുന്നത് എന്‍റെ മാതാപിതാക്കളാണ്.