കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മലയാളത്തിലെ സോമസുന്ദരവര്‍ഷങ്ങള്‍
മുഖാമുഖം
Feedback Print Bookmark and Share
 
sOman
PROPRO
ഓര്‍മകളില്‍ ഒട്ടേറെ സംഭവങ്ങളുമുണ്ട് സോമനു താലോലിക്കാന്‍.

""പലതും പണ്ടു വ്യേമസേനയിലുണ്ടായയിരുന്നപ്പോഴത്തെ സംഭവങ്ങളാണ്.എങ്കിലും ചില സിനിമാ അനുഭവങ്ങളെങ്കിലും ഇന്നും എനിക്കോര്‍ക്കാതിരിക്കാനാവില്ല.

ഒന്നൊരു തമാശയാണ്. ഷൂട്ടിംഗ് തമാശ. സത്യാ സ്റ്റുഡിയോയിലൊരു സെറ്റ്. സംവിധായകനാരെന്നൊന്നും ചോദിക്കരുത്. ഞാന്‍ പറയത്തില്ല- അതോര്‍ക്കുമ്പോഴേ സോമനു ചിരി.

""സിനിമയില്‍ എന്‍റെ സുഹൃത്തിന്‍റെ അമ്മ മരിച്ചുകിടക്കുകയാണ്. സങ്കടത്തില്‍ അലമുറയിടുന്ന ബന്ധുക്കള്‍. അതിനിടെ ഞാന്‍ വന്നു സുഹൃത്തിനെ സമാശ്വസിപ്പിക്കണം. ഇതാണു സീന്‍. റിഹേഴ്സിലൊക്കെ കഴിഞ്ഞു. സംവിധായകന്‍ വിസിലടിക്കുമ്പോള്‍ ഞാന്‍ കടന്നുവരണമെന്നാണു ധാരണ. ടേക്ക് സമയത്ത് ഏറെ കാത്തിട്ടൊടുവില്‍ ഞാന്‍ കേള്‍ക്കുന്നതു സംവിധായകന്‍റെ ഒ.കെ. കട്ട് ശബ്ദമാണ്. എന്താ സംഭവമെന്നോ? എന്‍റെ കാര്യം സംവിധായകനടക്കം എല്ലാരും മറന്നു.

""ഇനിയൊരോര്‍മ ഒരപൂര്‍വ്വ ഭാഗ്യത്തിന്‍റേതാണ്. കഥാപാത്രത്തെ നടന്‍ നിത്യജീവിതത്തില്‍ കണ്ടു മുട്ടുക എന്ന അപൂര്‍വ സുകൃതം. "ഒരു വിളിപ്പാടകലെ' എന്ന ചിത്രത്തില്‍ ഞാന്‍ അറിഞ്ഞഭിനയിച്ച വേഷമുണ്ട്. ഒരു റിട്ട. മേജറുടേത്. മാറാരോഗിയായിട്ടും മരണം തൊട്ടരികിലുണ്ടെന്നറിഞ്ഞിട്ടും സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്തു കടന്നുപോകുന്ന ഒരാള്‍.

പിന്നീടൊരിക്കല്‍ ഞാന്‍ പരിചയപ്പെട്ട എന്‍റെതന്നെ നാട്ടുകാരനായ റിട്ട.ക്യാപ്റ്റന്‍ തോമസ് ശരിക്കും ഞാനവതരിപ്പിച്ച ആ കഥാപാത്രംതന്നെയല്ലേ എന്നെനിക്കുതന്നെ സംശയം തോന്നിയിട്ടുണ്ട്.''

സിനിമാരംഗത്തുനിന്ന് ഇക്കാലയളവുകൊണ്ട് എന്തൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍ സോമന്‍ പറയും:

""വളയമില്ലാതെ ചാടാന്‍. തമാശയല്ല. സംവിധാനം അറിയാത്തവരുടെ ഇടയില്‍ ഇല്ലാത്ത സ്ക്രിപ്റ്റ് വച്ച് സിനിമയെടുക്കാനും അതിനുവേണ്ടി എന്തു മുന്‍വിധികള്‍ ലംഘിക്കാനും ഞങ്ങളുടെ തലമുറ ശ്രമിച്ചു.""

ഇത്രയധികം സിനിമാനുഭവങ്ങളുള്ള സോമനെന്താ ഇനിയും ഒരു ചിത്രം സംവിധാനം ചെയ്തില്ലെന്നതിനും വ്യക്തമായ മറുപടിയുണ്ട് സോമന്.

""കമല്‍ കാണുമ്പോഴെല്ലാം പറയും നീയൊരു മടിയിന്‍ ശങ്കുതന്നൈയെന്ന്- ശരിയാ, ഞാനൊരു കുഴിമടിയനും ക്ഷമയില്ലാത്തവരുമാണ്. അങ്ങനെയുള്ളവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല സംവിധാനം.

ഇന്നിപ്പോള്‍ അത്ര ബദ്ധപ്പാടിന്‍റൈയൊന്നുമാവശ്യവുമില്ല. മകന്‍ സജി ജെറ്റ് എയറില്‍ ഉദ്യോഗസ്ഥന്‍. മകള്‍ സിന്ധുവിന്‍റെ ഭര്‍ത്താവ് വ്യോമസേനാ പൈലറ്റ്. ഭാര്യ സുജാതയ്ക്കാണെങ്കില്‍ സ്വന്തം ബിസിനസ് - ഭദ്രാ സ്പൈസസ്. മക്കളും ചെറുമക്കളുമൊക്കെയായി, അതൊരു സുഖം തന്നെ...""

സോമന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഫോണ്‍ മണി പൊഴിച്ചു. കലാസമതിക്കാരാണ്. സോമേട്ടന്‍റെ അഭിനയ ജൂബിലി കൊണ്ടാടാന്‍ അവര്‍ ചില പരിപാടികളൊക്കെ ഒരുക്കുന്നുണ്ട്. അക്കാര്യം പറയാന്‍.