കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » മലയാളത്തിലെ സോമസുന്ദരവര്‍ഷങ്ങള്‍
മുഖാമുഖം
Feedback Print Bookmark and Share
 
soman
PROPRO
പട്ടാളമനസിന്‍റെ ആത്മാര്‍ഥതയും നാട്ടിന്‍പുറത്തുകാരന്‍റെ ആര്‍ജവും. അതാണു സോമന്‍റെ വാക്കുകളില്‍. ""ഇന്നോളം ഞാനാരോടും ചാന്‍സ് തേടിപ്പോയിട്ടില്ല. ഗായിത്രിയിലേക്കു പോലും എന്‍റെ നാടകാഭിനയം കണ്ടിഷ്ടപ്പെട്ട മലയാറ്റൂരിന്‍റെ ഭാര്യ വേണിച്ചേച്ചി ശുപാര്‍ശ ചെയ്തതനുസരിച്ച് ഇങ്ങോട്ടുവന്ന ഓഫറാണ്.""

പത്മരാജന്‍-ഐ.വി.ശശി ടീമിന്‍റെ ഇതാ ഇവിടെ വരെയിലെ വിശ്വനാഥന്‍. ഈറ്റ, രക്തമില്ലാത്ത മനുഷ്യന്‍, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാനായകന്മാര്‍, എം.ജി., സോമനെന്ന നടന്‍ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വത്തിന്‍റെ പ്രതിനിധിയായി മാറിയ കാലം, അതേപ്പറ്റിയൊക്കെ ഇന്നാലോചിക്കുമ്പോള്‍ രസം.

""അതൊക്കെ ഒരു കാലം. പക്ഷേ ആദ്യമൊക്കെ ഞാന്‍ ചെയ്തൈതെല്ലാം ഏറെക്കുറെ ഒരേ ചട്ടക്കൂട്ടിലെ കഥാപാത്രങ്ങളായിരുന്നു. സേതുമാധവന്‍റെ ചട്ടക്കാരിയാണ് ആ ഇമേജില്‍ നിന്നൈന്നെ രക്ഷിച്ചത്.അതിലെ റിച്ചാര്‍ഡ് ഇന്നും എന്‍റെ ഇഷ്ടവേഷങ്ങളിലൊന്നാണ്.''

അന്നത്തെ സിനിമാ സൗഹൃദങ്ങളില്‍ പലതും ഇന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ സോമന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം കമലഹാസനുമായുള്ള സോമന്‍റെ സൗഹൃദം സിനിമയ്ക്കു പുറത്തും പ്രശസ്തം.

""കമലുമായുള്ള പരിചയം പണ്ടേയുള്ളതാണ്. മലയാളത്തില്‍ കമല്‍ നായകനായി അഭിനയിച്ചതില്‍ രണ്ടു ചിത്രങ്ങളിലൊഴികെ എല്ലാറ്റിലും ഞാന്‍ ഉണ്ടായിരുന്നു. അന്നൊക്കെ താരങ്ങള്‍ക്കു തമ്മില്‍ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. കമലുമായി ഒരുതരം എടാ-പോടാ ബന്ധം തന്നെയാണിപ്പോഴും.'' കമലിനെപ്പറ്റി പറയുമ്പോള്‍ സോമനു നൂറു നാവ്.

""എനിക്കവനോടു ബഹുമാനമാണ്. നിങ്ങള്‍ക്കറിയില്ല. സിനിമ നിര്‍മിക്കാന്‍ വളര്‍ത്തുനായയെ വരെ വിറ്റ ആളാണു കമല്‍. അത്രയ്ക്ക് ആത്മാര്‍പ്പണമാണവന്.

ഒരു പഴയ സംഭവം പറയാം. ഈറ്റയുടെ ഷൂട്ടിംഗ് സമയം. സിനിമയില്‍ നായകനായ കമലിനെ ഞാന്‍ കുത്തിവീഴ്ത്തുന്ന രംഗമുണ്ട്. ഞാന്‍ കുത്തിക്കഴിഞ്ഞതും അവന്‍റെ കുടല്‍മാല പൊട്ടി പുറത്ത്. നോക്കുമ്പോള്‍ കമലിരുന്നു ചിരിക്കുകയാണ്- എന്‍റെ അമ്പരപ്പു കണ്ട്. ഇഷ്ടന്‍ തലേന്നു പോയി അടുത്തുള്ള ഇറച്ചിവെട്ടു കേന്ദ്രത്തില്‍ നിന്ന് ആടിന്‍റെ കുടലും മറ്റും സംഘടിപ്പിച്ചു ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഒറിജിനാലിറ്റി വരുത്താന്‍. അതാണു കമല്‍.''

അന്നത്തെ ചലച്ചിത്ര നിര്‍മാണ രീതിയെപ്പറ്റിയും ഏറെ മതിപ്പാണു സോമന്. നിര്‍മാതാക്കള്‍ക്കായിരുന്നു അന്നു പ്രാമുഖ്യം. വ്യക്തമായ പ്ളാനിംഗ്. ചിട്ടയൊപ്പിച്ച ചിത്രീകരണം. താരങ്ങള്‍ക്കൊക്കെ അന്നു കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു.

ഇപ്പോള്‍ നിര്‍മാണച്ചെലവു കൂടി, താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിക്കുന്നു. പ്രതിസന്ധി എന്നൊക്കെ കേള്‍ക്കുന്നു. ഞാനൊന്നു ചോദിക്കട്ടെ. വ്യക്തമായി പ്ളാന്‍ ചെയ്തു ചിത്രമെടുക്കുന്ന എത്ര നിര്‍മാതാക്കളുണ്ടിവിടെ? താരങ്ങള്‍ കൂടുതല്‍ പണം ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ലെന്നു മുഖത്തു നോക്കി പറയാന്‍ തന്‍റേടമുള്ള എത്ര നിര്‍മാതാക്കളുണ്ട്? ഇന്നു നിര്‍മാതാക്കള്‍ക്കു പഴയ ബഹുമാനം നല്‍കുന്നില്ല.''