കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ദിലീപ് സംസാരിക്കുന്നു- - പ്രേക്ഷകരോട്
മുഖാമുഖം
Feedback Print Bookmark and Share
 
ലാല്‍ജോസ്-ദിലീപ് കൂട്ടുകെട്ടില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കാനുള്ള വിരുന്ന് എന്താണ്?

ദളവാത്തെരുവിലെ ശിവന്‍കുട്ടിയാണ് കേന്ദ്രകഥാപാത്രം. ഒരു കടുത്ത മോഹന്‍ലാല്‍ ഫാന്‍. തനി നാടന്‍ കഥാപാത്രമാണ്. തീര്‍ച്ചയായും ഒരു നല്ല വിരുന്നായിരിക്കും. എങ്കിലും ഒന്നു പറയട്ടെ കൂടുതലൊന്നും ഇപ്പോള്‍ ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

ദിലീപിന്‍റെ പരാധീനതകളിലൊന്നാണല്ലോ ആക്ഷന്‍ ചിത്രം. ആ വിമര്‍ശനത്തിനുള്ള മറുപടിയാണോ റണ്‍വേ? ആണെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള മറുപടികള്‍ പ്രതീക്ഷിക്കാമോ?

ഒരു മറുപടിയായിട്ട് കണക്കാക്കേണ്ടതില്ല. അതിനുശേഷം വെട്ടം ഇറങ്ങി. അത് കോമഡി ചിത്രമായിരുന്നല്ലോ.

മധുവാര്യരെപ്പോലെ നവാഗതരുടെ വരവിനെ എങ്ങനെ സ്വാഗതം ചെയ്യുന്നു ?

സിനിമ ഇന്‍ഡസ്ട്രി ഒരു സൈക്ളിക് ആണ്. ആ സൈക്കിളില്‍ പലരും വന്നു ചേരും. പിന്നെ അവര്‍ അതിന്‍റെ ഭാഗമാകും. മലയാളസിനിമയില്‍ എല്ലാകാലത്തും നവാഗതര്‍ പങ്കു ചേരുന്നുണ്ട്. ചിലര്‍ നിലനില്‍ക്കും. വേറെ ചിലര്‍ പുറത്തു പോകും.

ഒരു നല്ല കഥയുണ്ടെങ്കില്‍ ഒരു നവ സംവിധായകനായോ അല്ലെങ്കില്‍ ഒരു നവ കഥാകൃത്തിനെയോ താങ്കള്‍ എങ്ങനെ സ്വാഗതം ചെയ്യുന്നു?

ഒരു നവസംവിധായകനെ വച്ച് ഒരു സിനിമ നിര്‍മ്മിച്ചവനാണ് ഞാന്‍. സിനിമാരംഗത്ത് നവാഗതരുടെ വരവിനെ ഞാനെന്നും സ്വാഗതം ചെയ്യും.

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചുവെന്ന് കരുതുന്നുണ്ടോ?

അംഗീകാരം എന്നുള്ളത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. അത് എനിക്ക് പറയാന്‍ കഴിയുന്ന കാര്യമല്ല.

കാഴ്ച എന്ന സിനിമയുടെ വിജയം കാണിക്കുന്നത് മലയാളിക്ക് വേണ്ടത് ഫോര്‍മുല അല്ല എന്നല്ലേ?

തീര്‍ച്ചയായും. കാഴ്ച ഞങ്ങള്‍ക്ക് എന്തുമാത്രം ഉണര്‍വുണ്ടാക്കിയെന്നറിയാമോ? മലയാളത്തിന്‍റെ മണം ജനങ്ങള്‍ക്കിഷ്ടപ്പെടും എന്ന വിശ്വാസം ഇപ്പോഴുണ്ട്.

കഥാമോഷണം.-ഇത് മലയാള സിനിമയ്ക്ക് ഗുണം ചെയ്യുമോ?