ദിലീപ് സംസാരിക്കുന്നു- - പ്രേക്ഷകരോട്
2004 ഒക്ടോബര്‍ 27
2004 ലെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് തിരുവനന്തപുരത്തായിരുന്നു . ലാല്‍ജോസ് സംവിധാനം ചെയ്യുന്ന "രസിക'ന്‍റെ ലൊക്കേഷനില്‍. വൈകുന്നേരം ഗുരുനാഥന്‍ കമലിന്‍റെ പെരുമഴക്കാലം എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ്.
ഏറെത്തിരക്കിലാണ് ദിലീപ്. എത്ര തിരക്കിലാണെങ്കിലും ദിലീപ് ചില കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താറുണ്ട്. മകള്‍ മീനാക്ഷിയോട് അല്‍പ്പനേരം സംസാരിക്കാനും. രണ്ടാമതായി തന്നെ താനാക്കിയ പ്രേക്ഷകരോട് കുശലം പറയാനും .
പ്രേക്ഷകര്‍ക്കായി ദിലീപ് വെബ്ലോകത്തോട് സംസാരിച്ചു. അതിന്‍റെ പ്രസക്ത ഭാഗങ്ങള്‍.
തിരക്കുള്ള ദിവസങ്ങള്‍ക്കിടയിലെ ഈ പിറന്നാള്‍ ദിനത്തില്‍ ദിലീപിനെ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളത് ?
എന്നെ ഞാനാക്കിയ പ്രേക്ഷകരോട് എനിയ്ക്കുള്ള സ്നേഹവും നന്ദിയും അറിയിക്കട്ടെ. അതോടൊപ്പം ഇതു വരെ എനിക്ക് നല്‍കിയ സ്നേഹവും പ്രോത്സാഹനവും തുടര്‍ന്നും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന ഒരു സ്നേഹക്കൂട്ടായ്മയില്‍ പിറന്നാള്‍ദിനം ചെലവഴിക്കുവാനാണോ അതോ തിരക്കുകളില്‍ സ്വയം മറന്ന് കര്‍മ്മനിരതനാകാനാണോ ഏതാണ് കൂടുതല്‍ ഇഷ്ടം ?
കുടുംബത്തില്‍ നിന്നുള്ള സ്നേഹം എന്നും ഒരു സൗഭാഗ്യം തന്നെയാണ്. കൂടുതല്‍ കര്‍മ്മനിരതനാകുമ്പോള്‍ ലഭിയ്ക്കുന്ന ആത്മസംതൃപ്തിയും ജീവിതത്തിന്‍റെ ഭാഗം തന്നെ.
കഴിഞ്ഞ പിറന്നാള്‍ ദിനം കുടുംബാംഗങ്ങളോടൊപ്പമായിരുന്നോ?
അല്ല. പട്ടണത്തില്‍ സുന്ദരന്‍റെ ലൊക്കേഷനിലായിരുന്നു. എന്‍റെ പ്രൊഫഷന്‍റെ സ്വഭാവം ഏറ്റവും നന്നായി മനസ്സിലാക്കുന്ന ഒരു കുടുംബമാണ് എന്‍റേത്.
മറക്കാനാവാത്ത എന്തെങ്കിലും പിറന്നാള്‍ അനുഭവങ്ങള്‍ ?
വര്‍ഗ്ഗീസ് ചേട്ടന്‍റെ മരണം (എന്‍.എഫ്. വര്‍ഗീസ്). ഏറ്റവും ഷോക്കിംഗ് ആയിരുന്നു. ഞങ്ങളുടെയെല്ലാം ജ്യേഷ്ഠസഹോദരനാണല്ലോ അദ്ദേഹം. ആ സംഭവം ശരിക്കും തളര്‍ത്തിയിരുന്നു.
ദൈവവും സുഹൃത്തുക്കളും നിര്‍മ്മാതാക്കളും ടെകᅯീഷ്യന്‍സും ഉള്‍പ്പെടുന്ന , ദിലീപിനെ ദിലീപാക്കിയ ,അഭ്യുദയകാംക്ഷികളുടെ ഒരു സംഘം ഒരു തുലാസില്‍ വച്ചളന്നാല്‍ ഇവരില്‍ ആരുടെ തട്ടായിരിക്കും ഒരല്പം കൂടി താഴുക?
തീര്‍ച്ചയായും ഒരു തുലാസില്‍ വച്ച് അളക്കേണ്ടതല്ല ഇവരുടെ സ്നേഹവും പിന്തുണയും. എല്ലാവരും എനിയ്ക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്.
ഒരിക്കല്‍ ദിലീപ് പറഞ്ഞതായി ഒരു മാധ്യമത്തില്‍ വന്നിരുന്നു. ഈശ്വര വിശ്വാസിയായ ഒരു സംവിധായകന്‍റെ കീഴില്‍ മാത്രമേ അഭിനയിക്കുള്ളൂവെന്ന്? എന്താണ് അങ്ങനെ പറയാന്‍ കാരണം?
ഇല്ല. അങ്ങനെ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വിശ്വാസങ്ങളെയും എതിര്‍ക്കുന്ന ഒരാള്‍ കലാകാരനാകണമെന്നില്ലല്ലോ. ഞാനൊരു ഉറച്ച ഈശ്വരവിശ്വാസിയാണ്. അതുകൊണ്ട് ഞാനേറെ ഇഷ്ടപ്പെടുന്നതും അത്തരക്കാരെയാണ് എന്നേ അതിനര്‍ത്ഥമുള്ളൂ.
ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയെ എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോള്‍ ഞാനഭിനയിക്കുന്നത് രസികന്‍ എന്ന ചിത്രമാണ്. തികച്ചും ഒരു ലാല്‍ജോസ് ചിത്രം. വ്യത്യസ്തമാണതിന്‍റെ രീതികള്‍ . പിന്നെ കമല്‍സാറ് സംവിധാനം ചെയ്യുന്ന പെരുമഴക്കാലം. അതിന്‍റെ ഡബ്ബിംഗ് നടക്കുന്നു. നല്ല ഒരു സിനിമയായിരിക്കും അത്.
സി.ഐ.ഡി. മൂസ പോലുള്ള പക്കാ കൊമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് കഥാവശേഷന്‍ പോലുള്ള സിനിമയിലേയ്ക്കുള്ള ചുവടുമാറ്റം എന്തിന്‍റെ സൂചനയാണ്?
ഒരു നിര്‍മ്മാതാവിന്‍റെ അഭിരുചിയാണ്. അയാള്‍ ഏത് തരത്തിലുള്ള സിനിമ എടുക്കണമെന്നുള്ളത്. അത് ഒരു കൊമേഴ്സ്യലാകാം, ആര്‍ട്ടാകാം, സെമി ആര്‍ട്ടാകാം. കഥാവശേഷന്‍ ഒരു പക്ഷേ ഏറ്റവും നല്ല സിനിമ എന്നു തന്നെ വിശേഷിപ്പിക്കാം. ബെസ്റ്റ് ഇന്ത്യന്‍ മൂവീ ഇന്‍ മലയാളം.
കഥാവശേഷനെക്കുറിച്ച് ?
ഗോപിനാഥന്‍ എന്ന എഞ്ചിനീയറാണ് കേന്ദ്ര കഥാപാത്രം. ഒരു പച്ചമനുഷ്യന്‍. രചനയും സംവിധാനവും ടി.വി. ചന്ദ്രന്‍റേതാണ്.
മിമിക്രി കലാകാരന്മാര്‍. തീര്‍ച്ചയായും അവരുടെ റോള്‍ മോഡലാണ് താങ്കള്‍. ഈ കല താങ്കളെ എത്രമാത്രം സഹായിച്ചിട്ടുണ്ട്.?
നിരീക്ഷിച്ച് മനസ്സിലാക്കാനുള്ള കഴിവ്. മിമിക്രിയില്‍ നിന്ന് കിട്ടിയതാണ്. അന്യരെ സൂക്സ്മമായി നിരീക്ഷിക്കാന്‍ കഴിയുന്നുവെന്ന ഗുണം. അതാണ് അഭിനയകലയില്‍ എന്നെ ഏറ്റവും സഹായിച്ച ഘടകം.
മോഷണം തീര്‍ച്ചയായും ഒരു നല്ല പ്രവണതയല്ല.