കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » സെലീന ഹൃദയം തുറക്കുന്നു
മുഖാമുഖം
Feedback Print Bookmark and Share
 
celina jeitli
FILEFILE
മുന്‍ സൗന്ദര്യറാണി കൂടിയായ അഫ്ഗാന്‍കാരിയുടേയും പഞ്ചാബിയായ പട്ടാളക്കാരന്‍റേയും മകളായ സെലീന ജെറ്റ്ലിയില്‍ ഏഷ്യന്‍സങ്കര സൗന്ദര്യം ഒന്നിക്കുന്നു എന്നതാണ്‌ ബോളീവുഡ്‌ മാധ്യമങ്ങളുടെ കണ്ടെത്തല്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ സെലീന തുറന്നു പറച്ചിലുകൊണ്ടും ചങ്കൂറ്റമുള്ള നിലാപാടുകൊണ്ടും വേറിട്ട്‌ നില്‍ക്കുന്നു.

കൊല്‍ക്കത്തയില്‍ വളര്‍ന്ന സെലീനക്ക്‌ പിതാവിന്‍റെയും സഹോദരന്‍റേയും മാര്‍ഗ്ഗത്തിലൂടെ പട്ടാളസേവനം നടത്തണമെന്നായിരുന്നു അഗ്രഹം. ബോലീവുഡില്‍ എത്തിയതോടെ രതിദേവതകളെ ഒന്നാകെ പിന്‍തള്ളി ബോളീവുഡിന്‍റെ സെക്സി പദവി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരുപത്തിയാറുകാരി‌.

2001ല്‍ മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട സെലീന ആ വര്‍ഷത്തെ മിസ്‌ യൂണിവേഴ്സ്‌ മത്സരത്തില്‍ അവസാനഘട്ടം വരെ എത്തിയിരുന്നു. ഒമര്‍ അബ്ദുള്ളയും രാഹുല്‍ഗാന്ധിയുമാണ്‌ രാഷ്ട്രീയത്തിലെ ഗ്ലാമര്‍ താരങ്ങള്‍ എന്ന്‌ വിശ്വസിക്കുന്ന സെലീനക്ക്‌ തന്‍റെ ജീവിതത്തിലെ പുരുഷനെ കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ട്‌.

ചോദ്യം: വിവാഹത്തെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം. അത്‌ എറെ ദീര്‍ഘകാലം നിലനില്‍ക്കേണ്ടതാണെന്ന്‌ കരുതുന്നുണ്ടോ?

ഉത്തരം: അതെ വിവാഹം ദീര്‍ഘകാല ബന്ധമായിരിക്കണം. ജീവിതത്തിന്‍റെ എല്ലാ അവസ്ഥയും ഒരുപോലെ കണ്ട്‌ മുന്നേറാന്‍ കഴിയണം. സമ്പന്നതയിലും ദാരിദ്രത്തിലും സുഖത്തിലും ദു:ഖത്തിലും അവര്‍ ഒറ്റക്കെട്ടായിരിക്കണം. ജീവിതത്തിന്‍റെ അവസാനഘട്ടത്തിലും പരസ്പരം ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ദമ്പതികളെ കാണാന്‍ എന്ത്‌ മനോഹരമാണ്‌.

ചോദ്യം: ഒരു പുരുഷനോട്‌ ഇഷ്ടം തോന്നിയാല്‍ അത്‌ ഉടന്‍ അവനോട്‌ തുറന്ന്‌ പറയുമോ അതോ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കാത്തിരിക്കുമോ?

ഉത്തരം:ഞാന്‍ രണ്ടാം വിഭാഗത്തില്‍ പെടുന്നു. പ്രണയത്തെ കുറിച്ചുള്ള ആ പഴയ സങ്കല്‍പമാണ്‌ എനിക്ക്‌ ഇഷ്ടം. പുരുഷന്‍ മുന്‍കൈ എടുത്ത്‌ ഹൃദയം തുറക്കുന്നത്‌ വരെ കാത്തിരിക്കും.

ചോദ്യം: എന്ത്‌ സമ്മാനമായിരിക്കും കാമുകന്‌ നല്‍കുക?

ഉത്തരം: എന്നെത്തന്നെ, വര്‍ണപേപ്പറില്‍ പൊതിഞ്ഞ എന്നെ തന്നെ സമ്മാനിക്കുന്നതായിരിക്കില്ലേ നല്ലത്‌. അവന്‌ അതിലും വലുതായി എന്തെങ്കിലും സമ്മാനം കൊടുക്കാനാകുമെന്ന്‌ ഞാന്‍ കരുതുന്നില്ല.

ചോദ്യം: പങ്കാളി നിങ്ങളെ ചതിക്കുകയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞാല്‍ എന്തു ചെയ്യും?

ഉത്തരം: അടി കൊടുക്കുക തന്നെയായിരിക്കും ചെയ്യുക. അവന്‍റെ ജീവിതം എങ്ങനെ ദുരന്തമാക്കിത്തീര്‍ക്കാം എന്നായിരിക്കും പിന്നീട്‌ ഞാന്‍ ചിന്തിക്കുക.

ചോദ്യം: ഒരു പുരഷനും സ്ത്രീക്കും ഇന്ദ്രിയാതീതമായ ഒരു സൗഹൃദം ഉണ്ടാകുമെന്ന്‌ വിശ്വസിക്കുന്നുണ്ടോ?

ഉത്തരം: സ്ത്രീക്ക്‌ മറ്റൊരു ബന്ധമുണ്ടെങ്കില്‍ അത്തരം സൗഹൃദങ്ങളും ഉണ്ടായേക്കാം.

ചോദ്യം:നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആള്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ ?

ഉത്തരം: സുന്ദരന്‍‌മാരായ നിരവധി പുരുഷന്മാര്‍ അത്തരക്കാരാണെന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അങ്ങനെയുള്ള പുരുഷനുമായി എനിക്ക്‌ ഒത്തുപോകാനാകില്ല. ലൈംഗികത തികച്ചും വ്യക്തിനിഷ്ടമായ കാര്യമാണെങ്കിലും സ്ത്രീയോടും പുരുഷനോടും ഒരുപോലെ അഭിനിവേശമുള്ളത്‌ നല്ലതായി എനിക്ക്‌ തോന്നുന്നില്ല.

ചോദ്യം: എങ്ങനെ പ്രേമിക്കപ്പെടണമെന്നാണ്‌ ആഗ്രഹം?

ഉത്തരം: പ്രേമിക്കപ്പെട്ട്‌ എനിക്ക്‌ മതിയായി. എനിക്ക്‌ ഇനിയെങ്കിലും ഒരു വിശ്രമം തരു.