കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ആരോടും മത്സരമില്ല: ദീപിക
മുഖാമുഖം
Feedback Print Bookmark and Share
 
deepika padukon
FILEFILE
അഛന്‍ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമാണ്. ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുക്കോണ്‍. പുത്രി ദീപികാ പദുക്കോണിന് അറിയപ്പെടാന്‍ അഛന്‍റെ പ്രസിദ്ധിയുടെ ആവശ്യമില്ല. ഇന്ത്യയിലെ തന്നെ സൂപ്പര്‍ മോഡലുകളില്‍ ഒരാളാണ് ദീപിക. റാമ്പിലെ പൂച്ച നടത്തത്തിലൂടെ പരസ്യവിപണിയുടെയും ഹൃദയത്തുടിപ്പായി മാറിയ ദീപിക റാമ്പില്‍ നിന്നും നടത്തം ഇപ്പോള്‍ ബോളീവുഡിന്‍റെ മായിക വെളിച്ചത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബിപാഷയുടെ ചൂടും ഐശ്വര്യാ റായിയുടെ സൌന്ദര്യവും ഒത്തു ചെര്‍ന്ന താരമെന്നാണ് ദീപികയെ കുറിച്ച് ബോളീവുഡ് നിരൂപകരുടെ അഭിപ്രായം. മുമ്പ് പല തവണ ദീപികയുടെ ബോളീവുഡ് അരങ്ങേറ്റത്തേ കുറിച്ച് വാര്‍ത്ത പരന്നിരുന്നെങ്കിലും ഷാരൂഖും ഫറാഖാനും ഒന്നിക്കുന്ന ഓം ശാന്തി ഓമാണ് ദീപികയുടെ ഈ സ്വപ്നം പൂവണിയിച്ചത്. മികച്ച ബാനറിനും ഇന്ത്യയിലെ ഒന്നാം നിര താരത്തിനുമൊപ്പം അരങ്ങേറുന്ന ദീപികയിലാകും ഇനി പ്രേക്ഷകരുടെ കണ്ണ്. ബോലീവുഡില്‍ തന്‍റെ പ്രതീക്ഷകളെകുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ദീപിക മനസ്സു തുറക്കുന്നു.

ചോദ്യം: ബിപാഷയുടെ ചൂടും ഐശ്വര്യയുടെ സൌന്ദര്യവും ഒന്നിച്ചത് എന്നാണ് ദീപികയെ കുറിച്ച് നിരീക്ഷരുടെ വിലയിരുത്തല്‍ എന്തു പറയുന്നു?

ഉത്തരം: ഇതൊരു അഭിനന്ദനമായിട്ട് എടുക്കുകയാണ് ഞാന്‍. ഇരുവരും ഇന്‍ഡസ്ട്രിയിലെ മികച്ചവരും പരസ്പരം താരതമ്യപ്പെടുത്തേണ്ടവരുമാണ്. ഇരുവരും ഒട്ടേറേ നേട്ടങ്ങള്‍ ഉണ്ടാക്കിയവരാണ്. എന്നാല്‍ എന്‍റെ പാത്രം ഇനിയും നിറയാന്‍ കിടക്കുന്നു. ആരാധകരും പ്രേക്ഷകരും എന്നെ ഇങ്ങനെ വിലയിരുത്തുന്നതില്‍ സന്തോഷമുണ്ട്.

ചോദ്യം: അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാനറും നല്ല സംവിധായികയും അതിലുപരി ബോളീവുഡിലെ അതികായന്‍ ഷാരൂഖും എന്തു തോന്നുന്നു?

ഉത്തരം: എന്നെപ്പോലുള്ള ഒരു പുതുമുഖ താരത്തിന് ഇതൊരു മഹത്തായ അനുഭവമാണ്. ചെയ്‌‌തതെല്ലാം മികച്ചതാക്കിയ പരിചയ സമ്പന്നയായ സംവിധായികയാണ് ഫറ. പ്രത്യേകിച്ചും വനിത. എന്നെ പെട്ടെന്നു മനസ്സിലാകും. അതു കൊണ്ട് തന്നെ തുടക്കക്കാരി എന്ന നിലയില്‍ സ്വപ്നങ്ങള്‍ ആകാശത്തേക്കാണ്. ഷാരൂഖിനെ കുറിച്ചാണെങ്കില്‍ തികച്ചും പരിചയ സമ്പന്നനാണ് അദ്ദേഹം. 17 വര്‍ഷത്തെ പ്രയത്നം കൊണ്ടാണ് ഇന്ത്യയിലെ മികച്ച താരമായി ഉയര്‍ന്നത്. സത്യമായി പറഞ്ഞാല്‍ ഞാന്‍ വളരെയധികം ലക്കിയാണ്.

ചോദ്യം: ഓം ശാന്തിക്ക് മുമ്പ് എത്ര സിനിമകള്‍ വേണ്ടെന്നു വച്ചു?

ഉത്തരം: എണ്ണിയിട്ടില്ല. രണ്ടു ചിത്രങ്ങളെങ്കിലും കണ്ടേക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അതിലും കൂടുതല്‍. രണ്ടു വര്‍ഷമായി മോഡലിംഗ് രംഗത്തു തുടരുന്നു. വേണമെങ്കില്‍ എനിക്കാ ചിത്രങ്ങളിലൂടെ ബോളീവുഡിലേക്ക് പ്രവേശിക്കാമായിരുന്നു.ന്നു എന്നാല്‍ മതിയായ തയ്യാറേടുപ്പ് നടത്തേണ്ടതിനാല്‍ ഒഴിവാക്കുകയായിരുന്നു. രണ്ടു വര്‍ഷം മോഡലിംഗ് രംഗത്തായിരുന്നതിനാല്‍ സിനിമയിലേക്കു പ്രവേശിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ തയ്യാറെടുപ്പ് വേണമെന്നു തോന്നിയിരുന്നു.

ചോദ്യം: ഓം ശാന്തിക്കൊപ്പം ബന്‍സാലിയുടെ സാവരിയയും റിലീസ് ചെയ്യുകയല്ലേ? അനില്‍ കപൂറിന്‍റെ പുത്രി സോനം കപൂറുമായുള്ള അരങ്ങേറ്റ മത്സരമായിട്ടാണ് നിങ്ങളുടെ അരങ്ങേറ്റത്തെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത് എന്തുപറയുന്നു?

ഉത്തരം: ഞങ്ങള്‍ രണ്ടു പേരും രണ്ടു ചിത്രങ്ങളിലൂടെയാണ് ബോളീവുഡിലേക്ക് അരങ്ങേറുന്നത്. എനിക്കും സോനത്തിനുമിടയില്‍ ഒരു ശത്രുതയുമില്ല. എല്ലാം മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നവയാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടും ഒരു ദിവസമാണ് റിലീസ് ചെയ്യുന്നതെന്നു മാത്രം.

ചോദ്യം: സാവരിയായിലെ നായകന്‍ രണ്‍ബീറുമായുള്ള സൌഹൃദം നിഹര്‍ പാണ്ഡേയുമായുമായുള്ള ബന്ധത്തെ ബാധിച്ചോ? വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു?

ഉത്തരം: ഈ ചോദ്യത്തിനു ഉത്തരം പറയേണ്ട കാര്യമില്ല. മാധ്യമങ്ങളുമായി എന്നും സത്യസന്ധമായ നിലനിര്‍ത്താന്‍ ഞാന്‍ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മോശമായ റിപ്പോര്‍ട്ടിംഗില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇതെല്ലാം ഞാനിപ്പോള്‍ വ്യവസായത്തിന്‍റെ ഭാഗമായി കരുതുകയാണ്. എല്ലാ മോശം കാര്യങ്ങള്‍ക്കു പിന്നിലും ഒരു നല്ല കാര്യം ഉണ്ടാകുമല്ലോ?

ചോദ്യം: ഒരേ ദിവസം തന്നെ രണ്‍ബീറിന്‍റെ ചിത്രവും റിലീസ് ചെയ്യുന്നത് നിങ്ങളുടെ സൌഹൃദത്തെ ബാധിക്കുമോ?

ഉത്തരം: ശത്രുതയെല്ലാം മാധ്യമങ്ങള്‍ പടച്ചു വിടുന്നതാണ്. രണ്‍ബീറോ ഞാനോ സോനമോ ഒന്നും മത്സരിക്കേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കുമുള്ള അവസരം ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. ഒരു ദിവസം തന്നെ ഞങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു എന്ന ഒറ്റ കാരണത്താലാണ് എല്ലാം.