കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ബിപാഷ ചില്ലിക്ക് എരിവ്!
മുഖാമുഖം
Feedback Print Bookmark and Share
 
bipasha
FILEFILE
ക്രിസ്ത്യാനോ റൊണാള്‍ഡോയുമായി ചുംബനം. ജോണ്‍ ഏബ്രഹാമുമായി പിരിഞ്ഞെന്നും ഇല്ലെന്നും വാര്‍ത്തകള്‍ എന്താ‍യാലും ബംഗാളി സുന്ദരി ബിപാഷ ബസുവിന്‍റെ പേര് ഇന്ന് ബോളിവുഡില്‍ ഹോട്ട് നമ്പറിന്‍റെ പര്യായമാണ്. കടന്ന് വന്ന വഴികള്‍ മറന്നിട്ടില്ല എങ്കിലും പരിശ്രമത്തിലൂടെ നേടിയെടുത്ത ഗ്ലാമര്‍ കളഞ്ഞുകുളിക്കാന്‍ ഇവര്‍ ഒട്ടും ഒരുക്കമല്ല തന്നെ!

ബിപാഷയുമായി ഒരു അഭിമുഖമെന്ന് പറഞ്ഞാല്‍ പോലും ഒരനുഭവമാണ്- ലവലേശം ഭീതിയില്ലാത്ത ഹോട്ടസ്റ്റ് ചില്ലിയുടെ എരിവ്!

ചോദ്യം: ഹിന്ദിയില്‍ അരങ്ങ് വാഴുകതന്നെയാണ്. എന്നാല്‍ സ്വന്തം ഭാഷയില്‍ ഒരു സിനിമ വേണ്ടേ?

ഉത്തരം: വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ , ഉടനെ ഇല്ല. അത് ഭാവി പരിപാടിയായി വച്ചിരിക്കുന്നു.

ചോദ്യം: മാതൃഭാഷാ സിനിമയെ കുറിച്ച്?

ഉത്തരം: എന്ത് പറയാന്‍. സിനിമ യൂണിറ്റ് ഒട്ടാകെ ഒരു തലക്കനം കാണിക്കും. എന്‍റെ ഭാഷക്കാര്‍ സിനിമയില്‍ അദ്വിതീയതരാണെന്ന് വിശ്വസിക്കുന്നു. ഇത് ജോലിചെയ്യുന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന് ഉറപ്പ്.

ചോദ്യം: ധൂമില്‍ ഓഫര്‍ നിരസിച്ചു എന്ന് വാര്‍ത്തയുണ്ടായിരുന്ന

ഉത്തരം: അത് ശരിയാണ്. ധൂമില്‍ ആദ്യം ഒരു വേഷം നല്‍കിയിരുന്നു-പിന്നീടത് റിമി സെന്‍ ചെയ്തു. ആ വേഷം ഒട്ടും യോജിക്കില്ല എന്ന് അറിയാമായിരുന്നതിനാല്‍ ആദിത്യ ചോപ്രയെ കണ്ട് ബുദ്ധിമുട്ട് പറഞ്ഞു. അദ്ദേഹം വേഷം മാറ്റി തന്നു. അത് നിങ്ങള്‍ക്കും ഇഷ്ടമായി കാണുമല്ലോ?

ചോദ്യം: ജോണ്‍ ഏബ്രഹാമുമായി പിരിഞ്ഞതിന് കാരണം ‘പെണ്‍ വിഷയം’ തന്നെയോ?

ഉത്തരം: അത് തെറ്റിദ്ധാരണയാണ്. ഞങ്ങള്‍ക്ക് പരസ്പരം വിശ്വാസമുണ്ടായിരുന്നു. പലപ്പോഴും വഴക്കടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും ജോണിന്‍റെ ഗേള്‍ഫ്രണ്ട്സ് കാരണമായിരുന്നില്ല-തുടര്‍ന്ന് ഈ വിഷയം സംസാരിക്കാന്‍ ബിപാഷാ ഇഷ്ടപ്പെട്ടില്ല.

ചോദ്യം: ഇപ്പോള്‍ ഓഫറുകള്‍ ധാരാളം വരുന്നല്ലോ?

ഉത്തരം: അതെ, നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം മല്ലിക ഒരു വിശ്വസിക്കാവുന്ന നടിയായിരുന്നില്ല. അത് പണ്ടത്തെ കാര്യം. ഇന്ന് എന്നെ തേടി വേഷങ്ങള്‍ വരുന്നു. എനിക്ക് എന്നില്‍ വിശ്വാസവുമുണ്ട്.

ചോദ്യം: ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മാത്രമാണോ ശ്രദ്ധിക്കുന്നത്?

ഉത്തരം: അതെ. ചെറു ചിത്രങ്ങളില്‍ അഭിനയിക്കേണ്ട കാലം കഴിഞ്ഞു. അതുപോലെ തന്നെ ഗ്ലാമര്‍ ഉറപ്പ് വരുത്തുന്നതിലും ഞാന്‍ വിട്ടു വീഴ്ച ചെയ്യില്ല. (കമലഹാസന്‍റെ ‘മുബൈ എക്സ്പ്രസ്സില്‍ പത്ത് വയസ്സുകാരന്‍റെ അമ്മയായി അഭിനയിക്കേണ്ടത് കാരണമാണ് ബിപാഷ അഭിനയിക്കാതിരുന്നത്)

ചോദ്യം: ഐറ്റം നമ്പറുകളെ കുറിച്ച്?

ഉത്തരം : ഐറ്റം നമ്പര്‍ വിജയിപ്പിക്കാനും കഴിവ് വേണം. എന്നാല്‍, ഇത് മാത്രമായി ഒതുങ്ങാന്‍ താല്‍‌പര്യമില്ല. കാതലുള്ള വേഷങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

പ്രിതിഷ് നന്ദി കമ്യൂണിക്കേഷന്‍സിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ബിപാഷയെ പ്രധാന റോളിലേക്ക് തീരുമാനിച്ചു കഴിഞ്ഞു എന്നാണ് സൂചന. സച്ചിന്‍ ഖോത് സംവിധാനം ചെയ്യുന്ന ‘അഗ്ലി ആന്‍ഡ് പഗലി’ എന്ന റൊമാന്‍റിക് കോമഡിയിലും മല്ലിക അഭിനയിക്കും. സഞ്ജയ് ചെല്‍ സംവിധാനം ചെയ്യുന്ന 'മന്‍ ഗയേ മുഗള്‍-ഇ-അസം' എന്ന ചിത്രത്തില്‍ രാഹുല്‍ ബോസിനൊപ്പം മല്ലികയും ഉണ്ടാവുമെന്ന് ഉറപ്പായി.

കഴിഞ്ഞ വര്‍ഷം ‘പ്യാര്‍ കെ സൈഡ് എഫക്ട്സ്’ വന്‍‌വിജയമായതാണ് ബിപാഷ വീണ്ടും ഡ്രീം ഗേള്‍ ആവാന്‍ കാരണം.