രാഖിക്ക് ഒരു കാര്യങ്ങളും രഹസ്യമല്ല. മാറിടത്തിന് മുഴുപ്പുകൂട്ടാന്‍ ശസ്ത്രക്രീയ നടത്തിയെന്ന് വിളിച്ച് പറയാന്‍ രാഖിക്ക് മടിയില്ലായിരുന്നു. സ്വന്തം ശരീരം കൊണ്ടും നാക്കിന്‍റെ വഴക്കം കൊണ്ടും രാഖിസാവന്ത് പൊരുതി നേടിയതാണ് ബോളീവുഡിലെ ഹോട്ട് സീറ്റ്.
സിനിമയില്‍ നല്ല വേഷം കിട്ടുമെന്നുണ്ടെങ്കില്‍ സംവിധായകനൊടൊപ്പം കിടപ്പറ പങ്കിടാനും തയ്യാറാണെന്ന് തുറന്നു പറയാന്‍ കാണിച്ച ചങ്കൂറ്റം രാഖിക്ക് ബോളീവുഡില്‍ സ്ഥാനം നല്‍കി. മുംബൈയിലെ പട്ടിണിക്കാരനായ ഒരു പൊലീസുകാരന്‍റെ മകളുടെ മുന്നില്‍ സാദാചാരവാദികളായ ബോളീവുഡ് മഹതികള്‍ ചൂളിപോകും.
ചോദ്യം: ബോളീവുഡിലെ വമ്പന്‍ താരങ്ങള്‍ക്കുള്ള ജനപ്രീതി രാഖിക്കും നേടി എടുക്കാനായല്ലോ?
ഉത്തരം: ശരിയാണ്, മുമ്പ് സിനിമ വ്യവസായത്തിലെ ആരും എന്നെ ബഹുമാനിച്ചിരുന്നില്ല. ഇപ്പോഴെന്നെ ഒരു പാവം പെണ്ണായി കാണാന്‍ ചിലര്‍ക്ക് ആവുന്നുണ്ട്. ഞാനൊരു പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്നവളായതിനാല്‍ എന്നോട് ആരും സഹതപിക്കേണ്ടകാര്യമൊന്നുമില്ല. ഞാന്‍ സ്വയം പരിശ്രമത്തിലൂടെയാണ് വളര്‍ന്നത്. ഇവിടെ ആരും ആര്‍ക്ക് വേണ്ടിയും വെറുതേ ഒന്നും ചെയ്യില്ല. എനിക്കുള്ള ഭക്ഷണം ഞാന്‍ തന്നെ കണ്ടെത്തണം.
ചോദ്യം: ബോളീവുഡില്‍ ഇത്രയും ആരാധകരുള്ള താരമാകുമെന്ന് രാഖി കരുതിയിരുന്നോ?
ഉത്തരം: എനിക്ക് ചില പ്രത്യേകതകളുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വീട്ടുകാരോടും, എല്ലാവരോടും വഴക്കുണ്ടാക്കിയ സ്വന്തമായി ജീവിച്ച പെണ്ണ് ഇങ്ങനെയായത് ദൈവത്തിന്‍റെ കടാഷം ഉള്ളത് കൊണ്ട് മാത്രമല്ലേ. ഞാനൊരു താര ദമ്പതികളുടെ മകളായിരുന്നില്ല, കോടികള്‍ മുടക്കി പടം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളുമായി ബന്ധുത്വം ഉണ്ടായിരുന്നില്ല, ആരും എന്നെ അംഗീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. ആരും എന്നെ അറിയില്ലായിരുന്നു. ഐറ്റം വേഷങ്ങളിലൂടെയും ബിറ്റ് വേഷങ്ങളിലൂടെയുമാണ് ഞാനിവിടെ എത്തിയത്.വെറുതേ വീട്ടിലിരിക്കാതെ ബിറ്റ് വേഷമാണെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറായി.
ഉത്തരം: എന്നെ ഒരു താരമായി കാണാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. റാണി, ബിപാഷ, ആയിഷ താക്കിയ എന്നിവരെ പോലുള്ളവര്‍ക്ക് എന്നെ ഇഷ്ടമാണ്. ശില്‍പ ഷെട്ടിക്ക് എന്നോട് പ്രത്യേക താത്പര്യമുണ്ട്. ‘ബിഗ് ബോസി’ലെ എന്‍റെ പ്രകടനം കണ്ടിട്ടാണ് ‘ബിഗ് ബ്രദറില്‍’ പങ്കെടുക്കാന്‍ തയ്യാറായതെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
ചോദ്യം: ‘നാച്ചേ ബാലിയെ’ എന്ന നൃത്തമത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ജയിക്കുമോ?