കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ബോബിയുടെ പ്രതീക്ഷ കുടുംബം
മുഖാമുഖം
Feedback Print Bookmark and Share
 
bobbey deol
FILEFILE
ഏഴുവയസുള്ളപ്പോള്‍ അച്ഛന്‍റെ ബാല്യം സിനിമയില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ വിജയ്‌സിംഗ് ഡിയോള്‍ എന്ന ബോബി ഡിയോള്‍ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ സ്വന്തം പ്രതിഛായയായി ബിഗ് സ്ക്രീനില്‍ എത്താനും ബോബിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. ‘നാന്‍ ഹേ’ യില്‍ ബോബി ഡിയോളായിട്ടു തന്നെ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്.

ഈ വര്‍ഷം ബോബിയുടേതായി ബോളീവുഡ് കാത്തിരിക്കുന്നത് എഴു ചിത്രങ്ങളാണ്‌‌. ബോളീവുഡിന്‍റെ സൂപ്പര്‍താരമായിരുന്ന പിതാവ്‌ ധര്‍മ്മേന്ദ്രയുടെ നിഴലാവാതെയും ജേഷ്ഠന്‍ സണ്ണി ഡിയോളിനെ അനുകരിക്കാതെയും ആണ് സിനിമയില്‍ ബോബി സ്വന്തം വഴി വെട്ടിത്തുറന്നത്. അവരുടെ കുടുംബചിത്രമായ ‘അപ്നേ’ ഹിറ്റായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുടുംബ ചിത്രത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ബോബി.

ചോദ്യം: കുടുംബസംരംഭമായി ‘അപ്നെ’യുടെ വിജയത്തെകുറിച്ച്‌?

ഉത്തരം: കുടുബ സംരംഭമായി സിനിമ മാറുന്നത്‌ സുഖകരമായ കാര്യമാണ്‌. ‘അപ്നെ’ നന്നായതില്‍ സന്തോഷം വളരെ വലുതാണ്‌. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്‌.

ചോദ്യം: അടുത്ത കുടുംബപദ്ധതി എന്താണ്‌?

ഉത്തരം: ചില കുടുംബപദ്ധതികള്‍ കൂടി നിലവിലുണ്ട്‌. എല്ലാം വളരെ ഭംഗിയായി ചെയ്യണമെന്നുണ്ട്‌. നിര്‍മ്മാതാക്കളെ തേടുന്നു.

ചോദ്യം: ‘അപ്നേ’ക്ക്‌ ഒരു രണ്ടാം ഭാഗം?

ഉത്തരം: ‘അപ്നേ’ പോലൊരു തിരക്കഥ ലഭിക്കുമോ എന്നറിയില്ല. ഒരു കുടുംബകോമഡിയാണ്‌ ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്‌. ‘അപ്നേ’യിലൂടെ പ്രേക്ഷരെ കരയിച്ചെങ്കില്‍ ഇനി ചിരിപ്പിക്കാനാണ്‌ പരിപാടി.

ചോദ്യം: ഈ വര്‍ഷം ചിത്രങ്ങളുടെ ഒരു പ്രളയമാണെല്ലോ‌?

ഉത്തരം: ഈ വര്‍ഷം മുഴുവന്‍ എനിക്ക്‌ ജോലി ചെയ്യേണ്ടി വരും. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല. മൂന്ന്‌ റിലീസുകള്‍ കഴിഞ്ഞു. ഇനിയും നാലെണ്ണം കൂടി വരാനിരിക്കുന്നു. ചിലപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്‌ സംഭവിക്കുന്നത്‌.

ചോദ്യം: ബോബിഡിയോളിനെ സ്വയം അവതരിപ്പിക്കുന്നതിനെ കുറിച്ച്‌?

ഉത്തരം: ‘നാന്‍ഹേ’യെ കുറിച്ച്‌ എനിക്ക്‌ വളരെ പ്രതീക്ഷയുണ്ട്‌. നല്ല സമയത്ത്‌ സിനിമ റിലീസ്‌ ചെയ്യാനുള്ള തിരക്കിലാണ്‌ ഞങ്ങള്‍. അതിന്‌ മുമ്പ്‌ ചില ചിത്രങ്ങള്‍ കൂടി എനിക്ക്‌ ചെയ്യാനുണ്ട്‌.

ചോദ്യം: ‘ജൂം ബരാബര്‍ ജൂമിലെ’ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

ഉത്തരം: ഈ ചിത്രത്തിന്‌ ശേഷമാണ്‌ പെണ്‍കുട്ടികള്‍ എന്നെ ‘ഹോട്ട്‌’ എന്ന്‌ പറയാന്‍ തുടങ്ങിയത്‌. മുമ്പ്‌ ഇങ്ങനെ ഉണ്ടായിട്ടില്ല.

ചോദ്യം:ഭാവി പദ്ധതികള്‍?

ഉത്തരം: ‘നന്‍ഹേ’ക്ക്‌ ശേഷം സംഗീത്‌ ശിവന്‍റെ ‘ഏക്’‌. ശ്രേയ സരണ്‍ ആയിരിക്കുംനായിക. ഒരു തെലുങ്ക്‌ ചിത്രത്തിന്‍റെ റീമേക്കാണ്‌ ചിത്രം.