‘ചക് ദേ ഇന്ത്യ’ ഷാരൂഖിനും ഇന്ത്യന്‍ കായിക രംഗത്തിനും പുത്തന്‍ ഉണര്‍വ്വാണ് നല്‍കിയത്. ‘ബോളീവുഡ് ബാദുഷ’ ഷാരൂഖ് ഖാന്‍ തൊട്ടതെല്ലാം പൊന്നാണ്. ഷാരൂഖ് പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നില്ലെന്ന വിമര്‍ശകരുടെ പരാതി ഷാരൂഖ് ഈ ചിത്രത്തിലൂടെ അവസാനിപ്പിച്ചു.
‘മേ ഹൂ നാ’ യ്‌ക്ക് ശേഷം സുഹൃത്ത് ഫറാഖാനൊപ്പമുള്ള രണ്ടാം ചിത്രമായ ‘ഓം ശാന്തി ഓ’മിന്‍റെ സ്റ്റില്ലുകള്‍ പുറത്തുവന്നപ്പോള്‍ ബോളീവുഡ് ഒന്നടങ്കമാണ് ഞെട്ടിയത്. ചോക്ലൈറ്റ് രൂപത്തിലുള്ള ഷാരുഖ് സല്‍മാനെയും ഹൃതിക്കിനെയും ജോണ്‍ ഏബ്രഹാമിനേയുമൊക്കെ പോലെ മസില്‍മാനായിരിക്കുന്നു.
ശരീരത്തിന്‍റെ രൂപഭാവത്തില്‍ വലിയ പരീക്ഷണമാണ് ഷാരൂഖ് ‘ഓം ശാന്തി ഓമില്‍’ അവതരിപ്പിക്കുന്നത്. രണ്ടായിരം പ്രിന്‍റുകളുമായി ലോകം മുഴുവന്‍ കീഴടക്കാനെത്തുന്ന ‘ഓം ശാന്തി ഓമിനെ കുറിച്ചും മറ്റു വിശേഷങ്ങളും പറയാന്‍ ഷാരൂഖിന് ആയിരം നാവാണ്.
ചോദ്യം: ‘ഓം ശാന്തി ഓമിന്‍റെ’ രണ്ടായിരം പ്രിന്‍റുകള്‍ പുറത്തിറങ്ങുമെന്ന് കേള്‍ക്കുന്നു ശരിയാണോ?
ഉത്തരം: അതൊരു പരീക്ഷണമാണ്. ‘ചക് ദേ’ക്ക് ശേഷം ഇന്ത്യന്‍ സിനിമകളോട് പരമ്പരാഗതമല്ലാത്ത ബോളീവുഡ് വിപണിയില്‍ ഒരു ആവേശം ഉണ്ടായിട്ടുണ്ട്. ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ പുതിയ വിപണിയാണ്. പ്രിന്‍റുകളില്‍ ഭൂരിഭാഗവും ഡിജിറ്റലായിരിക്കും.
ഉത്തരം: ‘ഓം ശാന്തി ഓം’ പഴയ സിനിമക്കാരെയും പുതിയ സിനിമക്കാരെയും അവതരിപ്പിക്കുന്നു. പുതിയ സിനിമാനായകന്‍മാരെല്ലാം മസിലുള്ളവരാണ്. അപ്പോള്‍ ഒരു പരീക്ഷണം നടത്തി നോക്കാമെന്ന് വച്ചു.
ചോദ്യം: സിനിമയിലെ ഇപ്പോഴത്തെ മസില്‍ താരങ്ങളുടെ പ്രതികരണം വല്ലതും ലഭിച്ചോ?
ഉത്തരം: സല്‍മാന്‍ ഉപദേശങ്ങള്‍ നല്‍കിയുന്നു. ഹൃത്വികും സല്‍മാനും എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ഞാന്‍ മെലിഞ്ഞു പോയോ എന്ന സംശയമാണ് സല്‍മാന്.
ചോദ്യം: ഇന്ത്യന്‍ കായികലോകത്തില്‍ ‘ചക്ദേ’പുതിയ തരംഗം സൃഷ്ടിച്ചു എന്ന് തോന്നുന്നുണോ?
ഉത്തരം: ‘ചക് ദേ’ക്ക് വേണ്ടി നടത്തിയ പ്രയത്നം പ്രയോജനപ്പെട്ടതില്‍ സന്തോഷമുണ്ട്. കായികതാരങ്ങളോട് എനിക്ക് എക്കാലവും വലിയ ആരാധനയാണ്. കായികരംഗത്തിന് ഒരു ഉണര്‍വ്വ് ഉണ്ടായതില്‍ സന്തോഷം.
ചോദ്യം: ‘ചക് ദേ’ ഇന്ത്യ വന്നതോടെ കായികരംഗം മെച്ചപ്പെട്ടു എന്ന് കരുതുന്നോ?
ഉത്തരം: ഒരു സിനിമ കൊണ്ട് കായിക രംഗം മെച്ചപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കായിക താരങ്ങള്‍ നന്നായി പ്രയത്നിക്കുന്നതു കൊണ്ടാണ് കളികള്‍ ജയിക്കുന്നത്. കായിക മേഖലകളെ കുറിച്ച് കൂടുതല്‍ സിനിമകള്‍ ഉണ്ടാകാന്‍ ‘ചക് ദേ’ ഒരു തുടക്കമാകട്ടെ എന്ന് ഞാന്‍ കരുതുന്നു. അത്തരം സിനിമകള്‍ ഇന്ത്യയില്‍ കുറവാണ്.
ചോദ്യം:‘ലഗാനില്‍’ അവസരം നഷ്ടപ്പെടുത്തിയതില്‍ ഇപ്പോള്‍ ദു:ഖമുണ്ടോ?
ഉത്തരം: സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അമീര്‍ തന്നെയാണ് ആ വേഷത്തിന് നല്ലതെന്ന് എനിക്ക് മനസിലായി. എനിക്ക് ‘ചക്ദേ’മതി.