ഒരേ സമയം കാമുകിയും ഭാര്യയുമായ കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ‘ഒരേകടലില്‍’ അവതരിപ്പിച്ചത്. പരമ്പരാഗത സദാചാരവാദികള്‍ക്ക് അംഗീകരിക്കാനാവാത്ത നായിക. ഓണത്തിനിറങ്ങിയ ശ്യമപ്രസാദ് ചിത്രം മലയാളം ഇന്നോളം അറിഞ്ഞിട്ടില്ലാത്ത പുതിയ നായികയെയാണ് മീര അവതരിപ്പിച്ചത്. അഭിനയം ഹൃദയത്തില്‍ നിന്ന് വരുന്നതാണെന്ന് മീരാജാസ്മിന്‍ പറയുന്നു. ബ്ലസിയുടെ ‘കൊല്‍ക്കൊത്ത ന്യൂസിലും’ മീരക്ക് കാമ്പുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാനുള്ളത്. ചെറിയ കാലഘട്ടം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ മികച്ച നടിയായി അറിയപ്പെട്ട മീര കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നു.ചോദ്യം: ‘ഒരേ കടല്‍’ തിയേറ്ററില്‍ അലയടിക്കുകയാണല്ലോ?ഉത്തരം: ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയധികം ഫോണ്‍കോളുകള്‍ എനിക്ക് മുമ്പ് ലഭിച്ചിട്ടില്ല. അഭിനന്ദിച്ചുകൊണ്ട് എനിക്ക് അപരിചിതരായ ഒരുപാട് പേര്‍ വിളിച്ചു. ചോദ്യം: ‘ഒരേ കടലിലെ’ നായികാവേഷം ചെയ്യുമ്പോള്‍ പേടി ഉണ്ടായിരുന്നോ, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ ചൊല്ലി?ഉത്തരം: കഥാപാത്രത്തിന്‍റേ ധാര്‍മ്മിക ബോധത്തെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമായിരിക്കും. ഇതുവരെ അധികം പരീക്ഷിക്കപ്പെട്ടില്ല സിനിമയില്‍ ഇത്തരം പ്രമേയങ്ങള്‍. സിനിമയുടചിത്രീകരണത്തിലുടനീളം കഥാപാത്രത്തിന്‍റേ മാനസിക പിരിമുറുക്കം എന്നെ അലട്ടിയിരുന്നു.ചോദ്യം: ഇപ്പോള്‍ എന്തു തോന്നുന്നു?ഉത്തരം: സിനിമ കഴിഞ്ഞിട്ടും വളരെ സമയമെടുത്തു ആ അവസ്ഥയില്‍ നിന്ന് മോചിതയാകാന്‍, എല്ലായ്പ്പോഴും ഞാന്‍ അങ്ങനെയാണ്. കഥാപാത്രത്തിലേക്ക് മാറി പോകുന്ന അവസ്ഥയുണ്ടാകും. ചോദ്യം: കഥാപാത്രങ്ങളെ ഉപേക്ഷിക്കാന്‍ മടിയാണല്ലേ?ഉത്തരം: കൂട്ടുകാര്‍ തൊട്ടാവാടി എന്ന് കളിയാക്കാറുണ്ട്. പക്ഷെ അതൊക്കെയാണ് എന്നെ ഞാനാക്കുന്നത്. എന്‍റേ കഥാപാത്രങ്ങളെയെല്ലാം ഞാന്‍ മനസുകൊണ്ടാണ് സ്വീകരിക്കുന്നത്. ചോദ്യം: ജീവിതത്തിലും അങ്ങനെയാണോ?ഉത്തരം: ജീവിതത്തില്‍ സങ്കീര്‍ണമായ ഒരു പാട് സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ട് വഞ്ചനയും വേദനയും ഒറ്റപ്പെടലും എല്ലാം എനിക്ക് മനസിലാകും. അതുകൊണ്ട് എന്‍റേ കഥാപാത്രങ്ങളെ വൈകാരികമായി മനസിലാക്കാന്‍ കഴിയും.ജീവിതാനുഭവങ്ങള്‍ സിനിമാഭിനയത്തിന് പ്രയോജനപ്പെടുമെന്നാണ് എന്‍റെ നിഗമനം.ചോദ്യം: നല്ല കഥാപാത്രങ്ങള്‍ എന്തുകൊണ്ടാണ് മീരയെമാത്രം തേടി എത്തുന്നത്?ഉത്തരം: ദൈവാനുഗ്രഹം. ഞാന്‍ അഭിനയിച്ച എല്ലാ ഭാഷകളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായത് എഴുപതുകളിലും എണ്‍പതുകളിലുമാണ്. ശക്തമായ അത്തരം വേഷങ്ങള്‍ ഇപ്പോള്‍ ലഭിക്കാന്‍ പ്രയാസമാണ്.ചോദ്യം:‘കൊല്‍ക്കൊത്താ ന്യൂസിന്’ ശേഷം?ഉത്തരം: തമിഴില്‍ ‘നേപ്പാളി’, തെലുങ്കില്‍ ‘യാമഗോള’